വിപണിയിലെത്തും മുൻപേ സാംസംഗ് ഗ്യാലക്‌സി F12 രാജ്യമെങ്ങും ജനപ്രീതി നേടി. അതിൽ ഞങ്ങൾക്ക് അത്ഭുതമില്ല! ഡിസൈനിലും സാങ്കേതികവിദ്യയിലും ഏറ്റവും മികച്ചത് മാത്രം ആഗ്രഹിക്കുന്ന,  ഉയർന്ന വില കാരണം പലപ്പോഴും ഇഷ്ടങ്ങൾ മാറ്റിവെയ്‌ക്കേണ്ടിവരാറുള്ള ജെൻ ഇസഡിനെ സംബന്ധിച്ചിടത്തോളം ഇത് ഡ്രീം ഫോൺ ആണ്.  ട്രൂ 48 MP ക്വാഡ് ക്യാമറയും 90HZ ഡിസ്‌പ്ലേയും പോലുള്ള പ്രീമിയം ഫീച്ചറുകളോടു കൂടിയ പോക്കറ്റിന് ഇണങ്ങുന്ന വിലയിലുള്ള ഫോൺ എന്ന അവരുടെ വലിയ സ്വപ്നം സഫലമാക്കുവാനായി സാസംഗ് യുവതലമുറയ്ക്കു മുന്നിൽ  'ജീനി'യായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അവിശ്വസ്വനീയമായ ഇൻട്രൊഡക്ടറി പ്രൈസ് ആയ  9,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാണ്. കൂടാതെ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ  1,000 രൂപ തിരികെ ലഭിക്കുന്ന* ഓഫറും ഉണ്ട്!

ഉപഭോക്താക്കളുടെ മനസിലാക്കുവാൻ സാംസംഗിന് സ്വാഭാവികമായ കഴിവുണ്ട്. എല്ലായ്‌പോഴും അവർ ആ വാഗ്ദാനം പാലിക്കുന്നു. നിങ്ങൾ എന്തു ചെയ്യുവാൻ ഇഷ്ടപ്പെടുന്നുവോ അതിനായി പുതിയ  സാംസംഗ് ഗ്യാലക്‌സി  F12 നിങ്ങളോടൊപ്പമുണ്ട്. അതിമനോഹരങ്ങളായ ചിത്രങ്ങളെടുക്കൂ, അല്ലെങ്കിൽ കൂട്ടുകാരുമൊത്ത് ഏവരെയും ആകർഷിക്കുന്ന ഒരു സെൽഫി എടുക്കൂ,.. നിങ്ങളുടെ ഒഴിവുദിനങ്ങളിൽ പുതിയ ഗെയിമുകൾ കളിക്കൂ ... ജനശ്രദ്ധയാകർഷിച്ച പരിപാടികൾ ദീർഘനേരം ഈ ഫോണിൽ കണ്ടിരിക്കൂ ... ഇനിയും മറ്റു പലതും നിങ്ങൾക്ക് ചെയ്യാൻ സാധിക്കും ഈ  സ്മാർട്ട് ഫോൺ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ. അതെ അതിനെ തന്നെയാണ് ഫുൾഓൺഫാബ് ജീവിതം എന്ന് ഞങ്ങൾ വിളിക്കുന്നത്.

ഫുൾഓൺഫാബ് ക്യാമറ കൊണ്ട് കൃത്യതയാർന്ന ചിത്രങ്ങൾ എടുക്കൂ
 

ട്രൂ 48MP ക്വാഡ് ക്യാമറ ഉള്ളപ്പോൾ വിരസമായ ഒരു നിമിഷവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല!  നിങ്ങളുടെ ഉള്ളിലെ ഫോട്ടോയെടുക്കാനുള്ള കഴിവുകൾ ഓരോ തവണയും പുറത്തു കൊണ്ടുവരുമ്പോൾ കൂടുതൽ കൃത്യതയാർന്നതും തിളക്കമാർന്നതുമായ ചിത്രങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു. അത് ഭക്ഷണമാകട്ടെ, നിങ്ങളുടെ വിവിധ ഭാവങ്ങളാകട്ടെ, അതിമനോഹരമായ ഒരു വാസ്തുവിദ്യയാകട്ടെ, എന്തായാലും അവയെല്ലാം കൂടുതൽ ഭംഗിയുള്ളതായി നിങ്ങളുടെ ഫോണിൽ തെളിയും. വിവിധ നിറങ്ങളിലും ഷെയ്ഡിലുമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ നിങ്ങളുടെ ചിത്രങ്ങൾ കണ്ട് നിങ്ങളുടെ സുഹൃത്തുക്കളുടെ മാനസിക നില തെറ്റിയാൽ ഞങ്ങളെ കുറ്റം പറയരുത്! എല്ലാത്തിനുമുപരി ഫുൾഓൺഫാബ് ജീവിതമാണ് നിങ്ങൾ നയിക്കുന്നത്, മികവുറ്റ ഈ ക്യാമറയ്ക്ക് നന്ദി.ഒരു 5MP ക്യാമറയും അൾട്രാ വൈഡ് ലെൻസും, ഛായാചിത്രങ്ങളെടുക്കാൻ 2MP ക്യാമറയും മാക്രോ ഷോട്‌സിനായി മറ്റൊരു 2MP ക്യാമറയും ഇതിലുണ്ട്. അതുകൊണ്ട് ഇഷ്ടാനുസരണം നിങ്ങൾക്ക് ക്യാമറയുമായി പരീക്ഷണങ്ങൾ നടത്താം. മികച്ച കണ്ടന്റ് ക്രിയേറ്ററായും ഈ ക്യാമറ ഉപയോഗിച്ച് നിങ്ങൾക്ക് മാറാം - സാംസംഗ് ഗ്യാലക്‌സി F12 ന്റെ കാര്യത്തിൽ നിങ്ങൾക്ക് ഞങ്ങളെ വിശ്വസിക്കാം, ഇതെല്ലാം നിഷ്പ്രയാസം നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ഭാവനകൾ എല്ലാ അതിർവരമ്പുകളും തകർക്കട്ടെ, ബാക്കിയെല്ലാം ഈ സ്മാർട്ട്‌ഫോൺ ചെയ്തുകൊള്ളും!

എത്രമാത്രം നല്ല സെൽഫികൾ ഒരു ഫോണിൽ എടുക്കാം, അത്രമാത്രം മേന്മയുള്ളതായിരിക്കും ആ ഫോൺ. ഇക്കാര്യത്തിൽ അതിഗംഭീരമായ പ്രകടനം കാഴ്ചവയ്ക്കുന്നതാണ് ഈ ഫോൺ. ഈ ഫോണിലെ 8MP ഫ്രണ്ട് ക്യാമറ നിങ്ങളെ എപ്പോഴും ശ്രദ്ധ കേന്ദ്രമാക്കി മാറ്റും. നിങ്ങൾ നല്ല രീതിയിൽ ഒരുങ്ങി വരൂ, ബാക്കി ഈ ക്യാമറ നോക്കിക്കൊള്ളും. സാമൂഹിക മാധ്യമങ്ങളിലെ നിങ്ങളുടെ പോസ്റ്റുകൾ തീ പോലെ കത്തിപ്പടരും, കാണുന്നവർ ഹൃദയ ചിഹ്നങ്ങൾ ഉപയോഗിച്ച് ആ ചിത്രങ്ങളെ ഇഷ്ടപ്പെടും. നല്ല അഭിപ്രായങ്ങൾ കൊണ്ട് നിങ്ങളുടെ പോസ്റ്റുകൾ നിറയും. കാണുന്നവരുടെ ഹൃദയമിടിപ്പ് നിന്നുപോകുന്ന രീതിയിലുള്ള അതിസുന്ദരമായ ചിത്രങ്ങൾ നിങ്ങൾക്ക് ലഭിക്കും.

ഫുൾഓൺഫാബ് ഡിസ്‌പ്ലേയിലൂടെ പരിധിയില്ലാത്ത വിനോദങ്ങളിലേക്ക് സ്‌ക്രോൾ ചെയ്യൂ
 

samsung

തടസമില്ലാത്തതും മൃദുലവുമായ സ്‌ക്രോളിങ് അനുഭവം ഈ ഫോൺ നിങ്ങൾക്ക് തരുന്നു, അതിന്റെ 90Hz,6.5' HD + Infinity V ഡിസ്‌പ്ലേക്ക് പ്രത്യേകം നന്ദി പറയാം. സാമൂഹ്യ മാധ്യമങ്ങളിൽ നിങ്ങൾ ചിലവഴിക്കുന്ന സമയമായാലും ഗെയിമായാലും നിങ്ങളുടെ ഇഷ്ടപ്പെട്ട പരിപാടികൾ കാണുന്നതായാലും ഒരു കുളിർകാറ്റ് വീശുന്നതു പോലെയുള്ള അനുഭവമായിരിക്കും നിങ്ങൾക്കതെല്ലാം, സാംസംഗ് ഗ്യാലക്‌സി F12 ന് നന്ദി..
ഞങ്ങൾ പറയുന്നത് വിശ്വാസമായില്ലേ? ഈ വീഡിയോ കണ്ട് സ്വയം ബോധ്യപ്പെടൂ?
ഗെയിമുകൾ നിങ്ങൾക്ക് ഇഷ്ടമാണോ? ഒടുവിൽ ഇതാ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമായിരിക്കുന്നു. കൂട്ടുകാരുമായി ഗെയം കളിക്കുന്ന സമയത്ത് നിങ്ങൾക്കിനി യാതൊരു തടസങ്ങളും ഉണ്ടാകില്ല. നിങ്ങൾക്കറിയാമല്ലോ ഗെയിമിൽ തടസങ്ങൾ നേരിട്ടാൽ അത് എത്ര നിരാശാജനകമാണെന്ന്? നിങ്ങൾ ജയിക്കാൻ പോകുന്ന സമയത്ത് ഗെയിമിൽ തടസം നേരിട്ടാൽ ...ഹോ ! പറയാനുണ്ടോ ....ഒരു ചെറിയ തടസം മതി, വീണ്ടും  ആദ്യം മുതലേ തുടങ്ങണം. സാംസംഗ് ഗ്യാലക്‌സി  F12 വിന്റെ കാര്യത്തിൽ നിങ്ങൾ തുടങ്ങിയാൽ മാത്രം മതി, പിന്നെ നിങ്ങൾക്ക് ഗെയിം നിർത്താൻ സാധിക്കില്ല. ഒരിക്കലും ഞങ്ങൾ നിങ്ങളെ കുറ്റം പറയില്ല, ഏവരും കൊതിക്കുന്ന അനുഭവമാണത്. അതുകൊണ്ട് കളിക്കാൻ ആരംഭിക്കുക, ബാക്കി എല്ലാം മറക്കുക.

പിന്നെ, ഒഴിവുദിവസങ്ങളിലും അല്ലാത്തപ്പോഴും ദീർഘനേരം പരിപാടികൾ കാണാൻ നിങ്ങൾക്കിഷ്ടമാണെങ്കിൽ, ഈ ഫോണിൽ അത് രസകരമായിരിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ സ്‌ക്രോൾ ചെയ്തു കൊണ്ടിരിക്കാനും നിങ്ങൾക്ക് ഇഷ്ടമായിരിക്കും. ഫോണിൻറെ പ്രതലം അത്രകണ്ട് മിനുസമുള്ളതാണ്. ഇതുപോലെ സുഖകരമായ അനുഭവം നിങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ടാവില്ല, ഉറപ്പാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഫോണിൽ നിന്ന് കൈയെടുക്കാൻ സാധിക്കുന്നില്ല, ഉറപ്പായും നിങ്ങൾക്കും അതുപോലെ തന്നെയാക്കും. ഫുൾഓൺഫാബ് ജീവിതത്തിലേക്ക് സ്വാഗതം.

പോകല്ലേ, പറഞ്ഞു തീർന്നിട്ടില്ല ....
 

samsung

6000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്, അതുകൊണ്ട്, ഒരു ദിവസത്തിൽ കൂടുതൽ ഇതിൽ ചാർജ് നിലനിൽക്കും. ഇത് ശ്രദ്ധിച്ചു കേൾക്കണം - ഒരൊറ്റ തവണ ചാർജ് ചെയ്താൽ സാംസംഗ് ഗ്യാലക്‌സി  F12 ൽ 29 മണിക്കൂർ വീഡിയോ കാണാം, 49 മണിക്കൂർ കോളുകൾ വിളിക്കാം, 131 മണിക്കൂർ പാട്ടുകൾ കേൾക്കാം!

അതിനുമപ്പുറം, ഈ ഫോണിന് 15W അപ്‌ഡേറ്റീവ് ചാർജിംഗ് ഉണ്ട്. അത് ഈ ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു. ഫോണിന്റെ ഫാബ് പ്രോസസർ വിവിധ കാര്യങ്ങൾ ഫോണിൽ ഒരേ സമയം ചെയ്യുന്നത് അനായാസമാക്കുന്നു. പവർ എഫിഷ്യന്റായ 8nm Exynos 850 പ്രോസസർ നിങ്ങളുടെ ബാറ്ററി ദീർഘസമയം നിലനിൽക്കുമെന്ന് ഉറപ്പുവരുത്തുന്നു! അതായത് ഒറ്റ വെടിക്ക് രണ്ടു പക്ഷി, അല്ലേ?
 

samsung

സാംസംഗ് ഗ്യാലക്‌സി  F12ന് രണ്ട് വകഭേദങ്ങളുണ്ട് - 4GB RAM + 64 GB ഇന്റേണൽ സ്‌റ്റോറേജ്, 4GB RAM + 128 GB internal storage expandable up to 512GB. ഇതിൽ LPDDR4x RAM ഉള്ളതിനാൽ വിവിധ കാര്യങ്ങൾ ഒരേസമയം ഫോണിൽ നിങ്ങൾക്ക് തകൃതിയായി ചെയ്യാം. ഒപ്പം രണ്ട് സിമ്മുകൾ ഉപയോഗിക്കാനുള്ള സ്ഥലവുമുണ്ട്. നിങ്ങൾ പറയൂ, ഈ ഫോണിനെ എങ്ങിനെ ഇഷ്ടപ്പെടാതിരിക്കുമെന്ന്?അതിഗംഭീരമായ സവിശേഷതകൾ ഇനിയുമുണ്ട് ഈ ഫോണിന്, ഉയർന്ന സുരക്ഷാസംവിധാനങ്ങളുണ്ട്, സൈഡ് ഫിങ്കർപ്രിന്റ് സ്‌കാനറിനും ഫാസ്റ്റ് ഫെയ്‌സ് അൺലോക്കിനും നന്ദി.

സാംസംഗ് ഗ്യാലക്‌സി  F12 വിലെ One UI 3.1 സംവിധാനം ഇന്ററാക്ടീവ് ഇന്റർഫെയ്‌സ് കൂടുതൽ ആസ്വാദ്യകരമാക്കും. വിനോദം അതിന്റെ പൂർണതയിൽ അനുവഭവേദ്യമാക്കുന്നതിലും സാംസംഗ് എന്നും  മുന്നിലാണ്. ഈ ഫോണിൻറെ Dolby Atmos നിങ്ങളെ ആനന്ദത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു. അതുകൊണ്ട്, ഏറ്റവും സൂക്ഷ്മമായ ശബ്ദം പോലും നിങ്ങൾ കേൾക്കാതെ പോകില്ല, ശബ്ദത്തിൻറെ വ്യക്തത നിങ്ങളെ അത്ഭുതപ്പെടുത്തും.അപ്പോൾ ഇനി എന്തിനാണ് നിങ്ങൾ കാത്തു നിൽക്കുന്നത്. ഉടനെ തന്നെ ഈ സ്മാർട്ട് ഫോൺ കൈക്കലാക്കൂ. മൂന്നുതരം നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ് - സീ ഗ്രീൻ, സ്‌കൈ ബ്ലൂ, സെലസ്റ്റിയൽ ബ്ലാക്ക്.

ഫുൾഓൺഫാബ് ജീവിതത്തിലേക്ക് ഒരു ചുവട് മാത്രം

ഇത്രയേറെ സവിശേഷതകൾ ഉള്ള ഫോൺ അവിശ്വസീനമായ വിലയിൽ നിങ്ങൾക്ക് ലഭിക്കുന്നു.  9,999 രൂപയാണ് ഇതിൻറെ ഇൻട്രൊഡക്ടറി പ്രൈസ്. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ,  1,000 രൂപ തിരികെ ലഭ്യമാക്കുന്ന* ഒരു ഓഫറും ഉണ്ട്. ഉടൻതന്നെ ഫ്‌ളിപ്കാർട്ടിലേക്കും സാംസംഗ് ഡോട്ട് കോമിലേക്കും ചെല്ലൂ, സാംസംഗ് ഗ്യാലക്‌സി  F12 കൈക്കലാക്കൂ. ഫ്‌ളിപ്കാർട്ടിൽ ഇഎംഐ സംവിധാനവും മറ്റ് നിരവധി ഓഫറുകളും ഉണ്ട്.
ഫോൺ വിപണിയിൽ എത്തുന്ന തീയതി കൃത്യമായി കുറിച്ച് വയ്ക്കുക - 2021 ഏപ്രിൽ 12 ന്, 12 മണിക്ക്.