സെയ്ന്റ്ഗിറ്റ്‌സ്: മാറ്റത്തിന്റെ പാതയിൽ മാനേജ്മെന്റ് എജ്യൂക്കേഷൻ


saintgits

ആഗോളതലത്തിൽ വ്യവസായലോകത്തെ മാത്രമല്ല വിദ്യാഭ്യാസമേഖലയെയും സമൂലമായ മാറ്റങ്ങൾക്കു വിധേയമാക്കിയാണ് കോവിഡ് കാലഘട്ടം കടന്നുപോകുന്നത്. ഓൺലൈൻ രീതികളും സംവിധാനങ്ങളും, വിദ്യാഭ്യാസത്തിലും ട്രെയ്‌നിങ്ങിലും ക്യാമ്പസ് സെലെക്ഷനിലും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രത്യേകിച്ച് മാനേജ്മന്റ് സ്‌കൂളുകൾ ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയും, അതിനനുസരിച്ചു തങ്ങളുടെ പാഠ്യ- പാഠ്യേതര പരിപാടികളിൽ നവീനവും കാലാനുസൃതവുമായ പരിവർത്തനങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

വ്യവസായലോകത്തുണ്ടായ മാറ്റങ്ങൾ ഇതിനോടകം തന്നെ പുതിയ വിജ്ഞാനശാഖകൾക്ക് രൂപം നൽകിക്കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് / ഡാറ്റ അനലിറ്റിക്‌സ്, ഫിൻ ടെക് തുടങ്ങിയ ആധുനിക മേഖലകളിലുള്ള അഭൂതപൂർമായ വളർച്ചയും വമ്പിച്ച അവസരങ്ങളും അക്കാദമികരംഗത്ത് കാലോചിതമായ സിലബസ് പരിഷ്‌കരണത്തിന് സ്വാഭാവികമായും കാരണമായി. ഓൺലൈൻ വിദ്യാഭ്യസo , പുതിയ ഹൈബ്രിഡ് മോഡൽ പഠനരീതിക്കാണ് തുടക്കം കുറിച്ചത്.. മാസിവ് ഓപ്പൺ കോഴ്‌സുകളിലൂടെ ലോകത്തിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാൻ വിദ്യാർഥികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്.

ജോബ് റിക്രൂട്ട്‌മെന്റുകൾ ഓൺലൈൻ മോഡിലായി മാറിയെന്നതാണ് ക്യാമ്പസ് സെലക്ഷനിൽ വന്ന കാതലായ മാറ്റം. വർഷാവർഷം പല കാമ്പസുകൾ സന്ദർശിച്ചു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നിരവധി സെലക്ഷൻ പ്രോസസുകൾ നടത്തിയിരുന്ന പ്രമുഖ കമ്പനികൾ, അതിനു പകരം നല്ല ക്യാമ്പുസുകൾ മാത്രം സന്ദർശിക്കുകയും പ്രോസസ് ഓൺലൈനാക്കി മാറ്റുകയും ചെയ്തു. കോവിഡ് മഹാമാരിയിൽ പുതിയ നിയമനങ്ങൾ മാറ്റിവച്ച കമ്പനികൾ, ഈ വർഷം കൂടുതൽ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നതായാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.

വ്യവസായലോകത്തുണ്ടായ മാറ്റങ്ങൾക്കഅനുസരിച്ച്, വിദ്യാഭ്യാസരീതിയെ മാറ്റുക എന്നതാണ് ബിസിനസ് സ്‌കൂളുകൾ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. കാലാനുസൃതമായ ഉചിതമായ മാറ്റങ്ങൾ തങ്ങളൂടെ കരിക്കുലത്തിലും സിലബസിലും ഓട്ടോണോമസ് സ്ഥാപനങ്ങൾ നടപ്പിലാക്കുമ്പോൾ യൂണിവേഴ്‌സിറ്റികളും അതിനോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും അത്തരം മാറ്റങ്ങൾക്ക് മടിച്ചു നിൽക്കുകയാണ്. മാനേജ്‌മെൻറ് എജ്യൂക്കേഷനിൽ, ഓട്ടോണോമി (സ്വയംഭരണം) ലഭിച്ച കേരളത്തിലെ അപൂർവം കലാലയങ്ങളിലൊന്നാണ് കോട്ടയത്തെ സെയ്ന്റ്ഗിറ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്ര സഹകരണം ഉൾപ്പെടെ തിളക്കമാർന്ന നേട്ടങ്ങളുമായി മികവിൻറെ പടവുകൾ കയറുകയാണ് ഈ സ്ഥാപനം. എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സെയ്ന്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഓട്ടോണോമി ലഭിച്ച കേരളത്തിലെ മൂന്ന് എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാണ്. കഴിഞ്ഞ ആറു വർഷമായി, ന്യൂഡൽഹി നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻറെ (എൻ.ബി.എ), അക്രഡിറ്റഡ് പദവിയുള്ള എം.ബി.എ പ്രോഗ്രാം ആണ് സെയിൻറ്ഗിറ്റ്‌സ് വിദ്യാർഥികൾക്ക് ഓഫർ ചെയ്യുന്നത്.

വിദ്യാഭ്യാസരംഗത്തെ സൂക്ഷ്മാംശങ്ങളിൽ പോലും പുലർത്തുന്ന ഗുണനിലവാരമാണ് സെയിന്റ്ഗിറ്റ്‌സിന്റെ വിജയത്തിന് പിന്നിലെ അടിസ്ഥാനപാഠം. കഴിഞ്ഞ കാലഘട്ടങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഓട്ടോണോമി പദവി, ഇൻഡസ്ട്രിക്കനുയോജ്യമായ സിലബസ് ഉണ്ടാക്കാൻ തങ്ങളെ പ്രാപ്തരാക്കിയെന്ന് സെയ്ന്റ്ഗിറ്റ്‌സ് ഡയറക്ടർ തോമസ്.ടി. ജോൺ അവകാശപ്പെടുന്നു. പുതിയ ബിസിനസ് മേഖലകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് / ഡാറ്റ അനലിറ്റിക്‌സ്, ഫിൻടെക് എന്നിവയിൽ സ്‌പെഷ്യലൈസ് ചെയ്യാൻ സെയിന്റ്ഗിറ്റ്‌സിൽ അവസരമുണ്ട്. യു.ജി.സി മോഡൽ അനുസരിച്ച് ഓൺലൈനിൽ മറ്റു യൂണിവേഴ്‌സിറ്റികളിലെയും കോഴ്‌സെറാ, ലിങ്ക്ഡിൻ തുടങ്ങിയ പ്രമുഖ ഓൺലൈൻ എജ്യൂക്കേഷൻ പോർട്ടലുകളിലെയും കോഴ്‌സുകൾ ചെയ്യാനും കരിക്കുലം അനുവദിക്കുന്നുണ്ട്

മികച്ച കമ്പനികളിൽ ഉയർന്ന പൊസിഷനുകളിൽ ജോലി ലഭിക്കുവാനാണ് മാനേജ്മന്റ് എജ്യൂക്കേഷനിലേയ്ക്ക് വിദ്യാർഥികൾ പ്രധാനമായും എത്തുന്നത്. അതിനനുസരിച്ചു വിദ്യാർത്ഥികളെ ട്രെയ്ൻ ചെയ്യാനും സോഫ്റ്റ്‌സ്‌കില്ലുകൾ വർധിപ്പിക്കാനുമാണ് മികച്ച മാനേജ്മന്റ് സ്‌കൂളുകൾ ശ്രദ്ധിക്കുന്നത്. ലോകത്തെ പ്രമുഖ ബഹുരാഷ്ട്രകമ്പനികൾ പലതും പ്ലേസ്‌മെന്റിനായി സെയ്ന്റ്ഗിറ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ക്യാമ്പസ് സന്ദർശിക്കുന്നുണ്ട്. മൾട്ടി നാഷണൽ കമ്പനിയായ പ്രൈസ് വാട്ടർഹൌസ് കൂപ്പർ (PWC) ഈയടുത്ത വർഷം തന്നെ 16 മാനേജ്മെന്റ് വിദ്യാർഥികളെ റിക്രൂട് ചെയ്തതായി കോളേജ് ചെയർമാൻ പുന്നൂസ് ജോർജ് അറിയിച്ചു. ഏഷ്യൻ പെയ്ന്റ്‌സ്, ഫെഡറൽ ബാങ്ക്, മനോരമ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ സ്ഥിരമായി ക്യാമ്പസിലെത്തി പ്ലേസ്‌മെന്റ് നടത്തുന്നവരാണ്. ഓട്ടോണോമസ് പദവിയിലൂടെ ലഭ്യമായ ഫ്‌ളെക്‌സിബിലിറ്റി ഇൻഡസ്ട്രിയുമായി കൂടുതൽ ശക്തമായ ബന്ധം ഉണ്ടാക്കുന്നതിനും അതുവഴി ഇന്റേൺഷിപ്പുകളും പ്‌ളേസ്‌മെന്റുകളും ഉറപ്പാക്കുന്നതിനും സെയ്ന്റ്ഗിറ്റ്‌സിനു സാധിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
Contact Person- (Arun P)- 8129400674
admissions@saintgits.org
www.saintgits.org
facebook.com/saintgitscollege

Content Highlights: Saintgits Institute of Management

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented