സ്‌പോർട്ടിയാണ്, സൂപ്പറാണ്‌ പുതിയ റെനോ കൈഗർ


റെനോ കൈഗർ | Photo: Facebook.com|RenaultIndia

സൗകര്യത്തിലും സൗന്ദര്യത്തിലും ഒരുപടി മുന്നിലാണ് റെനോയുടെ പുതിയ കൈഗർ. ഫോര്‍ സ്റ്റാർ സുരക്ഷാ റെയ്റ്റിംഗും ഒതുക്കമുള്ള ബോഡിയും സൂപ്പർ പെർഫോമൻസും മുഖം മിനുക്കിയ ഈ കോംപാക്ട് എസ് യു വിയെ വേറിട്ടതാക്കുന്നു. നാല് മീറ്ററിൽ താഴെ നിൽക്കുന്ന എസ് യു വികളിലെ താരമായ കൈഗർ, ഈ വിഭാഗത്തിലെ ഒരേയൊരു സ്‌പോട്ടി വാഹനമാണ്.

എക്‌സ്റ്റീരിയർ
ഒറ്റ നോട്ടത്തിൽ പുതിയ കൈഗറിന് പഴയ മോഡലുമായി സാമ്യമുണ്ട്. ചെറിയ വ്യത്യാസങ്ങളാണ് കമ്പനി ഇതിൽ വരുത്തിയിട്ടുള്ളത്. റെനോയുടെ ബോൾഡ്‌നസ് കൈഗറിലും പ്രതിഫലിക്കുന്നുണ്ട്. പുതിയ ഡയമണ്ട് കട്ട് അലോയ്‌ വീലിന് 16 ഇഞ്ച് വലിപ്പമുണ്ട്. പിൻവശത്തെ വ്യത്യസ്തമാക്കുന്നത് റെനോയുടെ കയ്യൊപ്പുള്ള ടെയ്ൽ ലാമ്പുകളാണ്. അതിൽ എൽ. ഇ. ഡി കൂടി ചേരുമ്പോൾ രാത്രികാലങ്ങളിൽ സൗന്ദര്യം ഇരിട്ടിയാകും. പുതിയ നിറം, ക്രോം ലൈനിംഗ്, സിൽവർ സ്‌കിഡ് പ്ലേറ്റ്, വ്യത്യസ്തമായ ഗ്രില്ല്.. ഏല്ലാം വേറെട്ടൊരു മനോഹാരിത കൈഗറിന് സമ്മാനിക്കുന്നു.

ഇന്റീരിയർ
കറുപ്പും ഗ്രേ കളറും ചേർന്നതാണ് പുതിയ കൈഗറിന്റെ ഉൾവശം. ഡാഷ്‌ബോർഡ് സിംപിൾ ലുക്കാണ്‌. 8 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ, ക്ലൈമറ്റ് കൺട്രോൾ, എൻജിൻ സ്റ്റാർട്ട് - സ്‌റ്റോപ്, സ്റ്റീറിംഗ് മൗണ്ടഡ് കൺട്രോൾ, ആർക്കമെയ്‌സ് 3ഡി സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, 12 വോൾട്ട് ചാർജിംഗ് സ്ലോട്ടോടു കൂടിയ റിയർ എസി വെന്റ്.. തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിലുണ്ട്. കൂടാതെ, വയർലെസ് കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും ഉണ്ട്.

റെനോ കൈഗറിനെക്കുറിച്ചുള്ള ഓഫറുകൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.renault.co.in/car-offers/kiger-offers.html

ഗിയർ ലിവറിന് സമീപത്തായി മോഡ് നോബ് ഇതിലുണ്ട്. എക്കോ, നോർമൽ, സ്‌പോർട്ട് മോഡുകൾ തിരിക്കുന്നതിന് അനുസരിച്ച് ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ പച്ച, നീല, ചുവപ്പ് നിറങ്ങളിലേക്ക് മാറും. വലിയ ഡിക്കിയാണ്. സ്റ്റോറേജ് സ്‌പെയ്‌സ് ധാരാളമുണ്ട്. നാല് എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർവ്യൂ ക്യാമറ എന്നീ സുരക്ഷാസംവിധാനങ്ങൾ ഇതിലുണ്ട്.

എൻജിൻ
കൈഗറിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുണ്ട്. അഞ്ച് സ്പീഡ് മാനുവൽ മോഡലും എ.എംടി ട്രാൻസ്മിഷനും ലഭ്യമാണ്. 1.0 ലിറ്റർ എൻജിൻ 72 ബി. എച്ച്. പിയിൽ 96 എൻ. എം കരുത്ത് നൽകുന്നു. സി.വി.ടിയിൽ 1.0 ലിറ്റർ ടർബോ എഞ്ചിനാണ്. ഇത് 99 ബി.എച്ച്.പിയിൽ 152 എൻ.എം ടോർക്കാണ് നൽകുന്നത്. ഇതിൽ മാനുവൽ മോഡൽ ലഭ്യമാണ്. ചുരുക്കത്തിൽ പുതിയ റെനോ കൈഗർ പെർഫോമൻസിൽ സൂപ്പറാണ്, കാഴ്ചയിൽ അഴകുറ്റതാണ്.

റെനോ കൈഗർ ബ്രോഷർ ഡൗൺലോഡ് ചെയ്യാം https://www.renault.co.in/download-a-brochure.html??

കൂടുതൽ വിവരങ്ങൾക്ക്

https://www.facebook.com/RenaultIndia

https://twitter.com/RenaultIndia

https://www.instagram.com/renaultindia/

https://www.youtube.com/user/RenaultTVIndia

Content Highlights: Renault Kiger

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)
Related Topics
RENAULT KIGER

Get daily updates from Mathrubhumi.com

Youtube
Telegram