Redmi Note 11 Pro സീരീസ് മാർച്ച് 9ന് ലോഞ്ച് ചെയ്യുന്നു; അതിനേക്കുറിച്ച് അറിയേണ്ടതെല്ലാം


മഹാമാരിയുടെ കാലത്ത് ആഗോളതലത്തിൽ ചിപ്‌സൈറ്റിന് ദൗർലഭ്യം ഉണ്ടായതിനേത്തുടർന്ന് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് കഴിഞ്ഞ വർഷം ഗണ്യമായി വില കൂടിയിരുന്നു.മഹാമാരി ഒതുങ്ങി, ലോകം പുരോഗതിയിലേക്ക് മുന്നേറുമ്പോൾ റെഡ്മി പുറത്തിറക്കുന്ന റെഡ്മി നോട്ട് 11 പ്രോ സീരീസും പ്രതീക്ഷയ്ക്കു വക നൽകുകയാണ്.-റെഡ്മി നോട്ട് സീരീസ് ഇന്ത്യ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന സ്മാർട്ട്‌ഫോൺ സീരീസ് ആണ്. ലോകവ്യാപകമായി 240 മില്യൺ യൂണിറ്റുകൾ വിൽക്കപ്പെട്ട റെഡ്മി നോട്ട് സീരീസിൽ 67 മില്യണിൽ അധികം വിറ്റുപോയത് ഇന്ത്യയിലാണ്. അതിന്റെ മേന്മ വീണ്ടും ഉയർത്തിക്കൊണ്ട് ഏറ്റവും മികച്ചതിനെ കൂടുതൽ മികച്ചത് ആക്കുകയാണ് റെഡ്മി.

- മികവുറ്റതെന്ന് കാലം തെളിയിച്ചിട്ടുള്ള മികച്ച സ്‌പെക്കുകൾ, ഉയർന്ന ഗുണമേന്മ, സത്യസന്ധമായ വില എന്നിവയെല്ലാം 7 5ജി ബാൻഡിലും മികവോടെ നിലനിർത്തുന്നു. സുപ്പീരിയർ എസ്ഡി 695 പ്രോസസർ, ഫോട്ടോഗ്രഫി മികവുറ്റതാക്കാൻ സഹായകമായ അധിക ഫീച്ചറുകളും മോഡുകളുമുള്ള പ്രോ ഗ്രെയ്ഡ് 108 എംപി ക്യാമറ, 120 nits പീക്ക് ബ്രൈറ്റ്‌നസോടു കൂടിയ മനോഹരമായ 120 Hz FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 15 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ആകുന്ന പ്രോ ഗ്രേഡ് 67W ടർബോ ചാർജ് എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.

മനോഹരമായ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേക്ക് പുറമേ റെഡ്മി നോട്ട് പ്രോ സീരീസിൽ ഡ്യുവൽ സ്പീക്കറുകളുമുണ്ട്. സ്വന്തം സ്മാർട്ട്‌ഫോണിൽ ഏറ്റവും ഹൃദ്യമായ മൾട്ടിമീഡിയ അനുഭവം ഇത് സാധ്യമാക്കുന്നു.

ലിക്വിഡ്കൂൾ ടെക്‌നോളജിയോടു കൂടിയ റെഡ്മി നോട്ട് പ്രോ സീരീസ് സ്മാർട്ട്‌ഫോണിന്റെ താപനില നിയന്ത്രിക്കുന്നു. ഫ്‌ളാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിൽ മാത്രമാണ് ഇതുപോലുള്ള ഫീച്ചറുകൾ സാധാരണ ഉണ്ടാകുക. മികവ് ഉയർത്താനും വേറിട്ടു നിൽക്കുന്ന ഉൽപ്പനങ്ങൾ നൽകാനുമായി റെഡ്മി ഈ ഫീച്ചർ റെഡ്മി നോട്ട് 11 പ്രോ സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇപ്പോൾ 2022 ലെ ഏറ്റവും വലിയ ലോഞ്ച് റെഡ്മി ഒരുക്കുകയാണ്. 2022 ലെ ആദ്യ ഓൺ ഗ്രൗണ്ട് ലൈവ് പ്രോഡക്ട് ലോഞ്ചാണത്.

മാർച്ച് 9ന് ഉച്ചക്ക് 12 മണിക്ക് നിങ്ങൾക്കും ആ മെഗാ ലൈവ് ലോഞ്ച് ഇവന്റിൽ പങ്കെടുക്കാം.

Content Highlights: redmi note pro 11

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)
Related Topics
REDMI NOTE 11 PRO

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram