Redmi note 11 pro
റെഡ്മി നോട്ട് 11 പ്രോ സീരീസ് പുറത്തിറക്കാൻ റെഡ്മി ഒരുങ്ങുകയാണ്. ഒട്ടനവധി ഫീച്ചറുകളോടു കൂടിയ റെഡ്മി നോട്ട് പ്രോ പ്ലസ് 5ജി, റെഡ്മി നോട്ട്് പ്രോ എന്നിവ ഈ വിഭാഗത്തിലെ ഗെയിം ചെഞ്ചറുകളായിരിക്കും.
ഇതാ അതിനുള്ള 11 കാരണങ്ങൾ
1. ഇൻഡസ്ട്രി മാനദണ്ഡങ്ങളുസരിച്ച് ഏറ്റവും ഉയർന്ന റെസൊല്യൂഷൻ ഇമേജ് സെൻസറുള്ള 108 എംപി മെയിൻ ക്യാമറ ഈ ഫോണിന്റെ ഫ്‌ളാഗ്ഷിപ്പ് ഫീച്ചർ മാത്രമല്ല, മിഡ്‌റേഞ്ചിലെ അപൂർവതയുമാണ്.
2. എല്ലാ നിറങ്ങളും വ്യക്തമായി കാണാവുന്ന മികച്ച അമോലെഡ് സ്‌ക്രീൻ ആണ് റെഡ്മി നോട്ട് 11 പ്രോയ്്ക്ക് ഉള്ളത്.
3. 120 hz റിഫ്രഷ് റെയ്റ്റ് ഉള്ളതിനാൽ ഡിസ്‌പ്ലേ ആകർഷകവും സൂപ്പർ ഫാസ്റ്റും ആക്കുന്നു. ഇൻപുട്ട് ലാഗ്, ആനിമേഷൻ ലാഗ് ഒന്നും ഇനി പ്രശ്‌നമാകില്ല.
4. 1200nits തെളിച്ചവും റീഡിംഗ് മോഡ് 3.0യും ചേരുമ്പോൾ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന സാഹചര്യത്തിലും വായന എളുപ്പമാക്കുന്നു.
5. ലോകത്തിലെ ഏറ്റവും സ്ലിം ആയ അൾട്രാ ഹൈ റെസല്യൂഷൻ എച്ച്എം2 ഇമേജ് സെൻസർ, 9 ഇൻ 1 പിക്‌സൽ ബിനിംഗ് ടെക്‌നോളജിയും ചേരുമ്പോൾ കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങൾ ലഭിക്കുന്നു.
6. 67W സോണിക് ചാർജ് 3.0 വെറും 15 മിനിറ്റിനുള്ളിൽ മുഴുവൻ ദിവസത്തേക്കുമുള്ള ചാർജ് ലഭ്യമാക്കുന്നു.
7. റെഡ്മി നോട്ട് പ്രോ സീരീസിലെ 5000mAH ബാറ്ററി, ചാർജിംഗിനെക്കുറിച്ച് രണ്ടാമത് ഒന്ന് ചിന്തിക്കാൻ ഇടവരാത്ത വിധം ദിവസം മുഴുവനും ഫോണിന്റെ ചാർജ് നിലനിർത്തുന്നു.
8. റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജിയിലെ അഡ്വാൻസ്ഡ് 5ജി മറ്റ് 5ജി സ്മാർട്ട്‌ഫോണുകളേക്കാൾ മികച്ചതാണ്.
9. റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജിയിലെ ലിക്വിഡ് കൂളിംഗ് ടെക്‌നോളജി ചൂട് കുറക്കാനുള്ള ഏറ്റവും നൂതനമായ പരിഹാരമാർഗങ്ങൾ ഉപയോഗിക്കുന്നു. ഈ വിലയിലുള്ള മറ്റ് ഏത് സ്മാർട്ട്‌ഫോണുകളേക്കാൾ ഇത് കൂളാണ്.
10. റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജിയിലെ Qualcomm® Snapdragon™ 695, അഡ്വാൻസ്ഡ് 5ജി പ്രോസസറിനാൽ ശക്തമാക്കപ്പെട്ടതാണ്. അത് എല്ലാ പ്രവർത്തനങ്ങളും വേഗത്തിലും എളുപ്പത്തിലും ആക്കുന്നു.
11. 20000 രൂപയ് ക്കു താഴെ വിലയിൽ ഇതെല്ലാം നിങ്ങൾക്ക് ലഭിക്കുന്നു. അതിനാൽ റെഡ്മി നോട്ട് സീരീസ് ഗെയിം ചെയ്ഞ്ചർ മാത്രമല്ല, അത് ഗെയിംനെ പുനർനിർവചിക്കുകയാണ്.