കൊച്ചിയിൽ മികവുറ്റ ലൊക്കേഷനുകളിൽ ഒലിവിന്റെ ലക്ഷ്വറി ഫ്ലാറ്റുകൾ


Olive Kalista - Olive Ourania

എറണാകുളത്ത് താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ച ഫ്ലാറ്റ് തേടുകയാണോ നിങ്ങൾ? ഭവനനിർമാണ രംഗത്ത് 38 വർഷത്തെ പാരമ്പര്യമുള്ള, കേരളത്തിലെ പ്രമുഖ ബിൽഡറായ ഒലിവ് ബിൽഡേഴ്‌സിന് എറണാകുളത്ത് മികവുറ്റ രണ്ട് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളുണ്ട്. ഇടച്ചിറയിലും ഇടപ്പള്ളിയിലുമുള്ള ഈ പ്രോജക്ടുകൾ കണ്ടു നോക്കൂ; ഉറപ്പായും നിങ്ങൾക്ക് അവ ഇഷ്ടപ്പെടും.

ഒലിവ് കലിസ്റ്റ
കാക്കനാടിനടുത്ത് ഇടച്ചിറയിൽ 8.54 ഏക്കറിൽ നിർമിച്ചിട്ടുള്ള ഇക്കോഫ്രണ്ട്‌ലി പ്രീമിയം ടൗൺഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. നിർമാണം പൂർത്തിയായ പ്രോജക്ടായതിനാൽ ജിഎസ്ടി നൽകാതെ സ്വന്തമാക്കാം; ഉടൻ താമസിക്കാം. ഈ പ്രോജക്ടിൽ ഇനി ഏതാനും 3 BHK അപ്പാർട്ടുമെന്റുകൾ മാത്രമാണ് വിൽക്കാനുള്ളത്.

ഒലിവ് കലിസ്റ്റയിൽ അഞ്ച് ടവറുകളിലായി 740 അപ്പാർട്ട്‌മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. ഒലിവ് അസ്ട്ര, ഒലിവ് അരിസ്റ്റ, ഒലിവ് അലീറ്റ, ഒലിവ് അലീഷ, ഒലിവ് അന്ന എന്നിവയാണ് ആ അഞ്ച് ടവറുകൾ. അന്നയിലും അരിസ്റ്റയിലും അലീറ്റയിലും അസ്ട്രയിലും 160 അപ്പാർട്ട്‌മെന്റുകളും അലീഷയിൽ 100 അപ്പാർട്ട്‌മെന്റുകളുമാണ് ഉള്ളത്. അഞ്ച് ടവറുകളിലും പാർക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. 2 BHK അപ്പാർട്ട്‌മെന്റുകൾ 1339, 1350 സ്‌ക്വയർ ഫീറ്റിലും 3 BHK അപ്പാർട്ട്‌മെന്റുകൾ 1667, 1772, 1799 സ്‌ക്വയർ ഫീറ്റിലുമാണ് രൂപകൽപ്പന ചെയ്തിയിരിക്കുന്നത്. നിർമാണം പൂർത്തിയായ ഒലിവ് അലീഷയിൽ ഏതാനും 3 BHK അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്.

40976 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏരിയയാണ് റിക്രിയേഷനു മാത്രമായി ഒലിവ് കലിസ്റ്റയിലുള്ളത്. 15515 സ്‌ക്വയർ ഫീറ്റിൽ ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 സ്‌ക്വയർ ഫീറ്റിലുള്ള ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത് ക്ലബ്, എൽഡേഴ്‌സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫിതീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഒലിവ് കലിസ്റ്റയിലുണ്ട്. 80 സെന്റിൽ പല തരം ഫലവൃക്ഷങ്ങളോടു കൂടിയ ട്രോപ്പിക്കൽ ഗാർഡൻ ഒുക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളും സ്വച്ഛശാന്തമായ ആംബിയൻസും ഈ പ്രോജക്ടിന്റെ പ്രത്യേകതയാണ്. ലിവിംഗ്, ഡൈനിംഗ് ഏരിയകളിൽ വുഡൻ ഫ്ളോറിംഗാണ് നൽകിയിരിക്കുന്നത്.


ഇൻഫോപാർക്കിലേക്ക് ഈ പ്രോജക്ടിൽ നിന്നും വെറും 50 മീറ്റർ ദൂരമേയുള്ളു. വസ്മാർട്ട് സിറ്റിയുടെയും തൊട്ടടുത്താണ്. വീഗാലാൻഡിലേക്ക് നാല് കിലോമീറ്റർ പോയാൽ മതി. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മർത്തോമ കോളേജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം ഇതിനടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ വരാൻ പോകുന്ന മെട്രോ സ്റ്റേഷനും സിൽവർ ലൈൻ ഇൻഫോർക്ക് സ്റ്റേഷനും ഇതിനടുത്താണ്.

ഒലിവ് ഒറാനിയ
എറണാകുളത്ത് ഇടപ്പള്ളിയിൽ ഒലിവ് ബിൽഡേഴ്‌സ് ഒരുക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഒലിവ് ഒറാനിയ. ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ വിധത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഒലിവ് ബിൽഡേഴ്‌സ് ഈ പ്രോജക്ടിൽ ഒരുക്കുന്നുണ്ട്. ഹെൽത് ക്ലബ്, റൂഫ് ടോപ് ഓപ്പൺ റെക്രിയേഷൻ ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ്, സർവൈലൻസ് സിസ്റ്റം തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ടായിരിക്കും. 1465/1495 ചതുരശ്ര അടി വലിപ്പത്തിലുള്ള 3BHK ഫ്‌ളാറ്റുകളും 1165/1200 ചതുരശ്ര അടി വലിപ്പത്തിലുള്ള 2BHK ഫ്ലാറ്റുകളും ഒറാനിയയിൽ ലഭ്യമാണ്.


ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 1.7 കിലോ മീറ്റർ ദൂരമേ ഇവിടേയ്ക്കുള്ളു. പ്രശസ്തമായ ഷോപ്പിംഗ് മാളുകളും അമൃത, ആസ്റ്റർ മെഡിസിറ്റി എന്നീ ആശുപത്രികളും ബാവൻസ്, അൽ അമീൻ പോലുള്ള സ്‌കൂളുകളും സ്മാർട്ട് സിറ്റിയും ഇൻഫോപാർക്കും സെസും 0.8 കിലോ മീറ്റർ മുതൽ 12 കിലോ മീറ്റർ ദൂരത്തിലുണ്ട്. ഇടപ്പള്ളിയിൽ ഓൾഡ് എൻ എച്ച് 17 റോഡിൽ, വിശാലമായ പ്ലോട്ടിലാണ് ഈ പ്രോജക്ട് ഉയരുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: +91 9020 900 700
വെബ് സൈറ്റ്: https://olivebuilder.com
ഇ മെയിൽ: marketing@olivebuilder.com

Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this sectionMost Commented