.
കോട്ടയത്തും എറണാകുളത്തും ഉടൻ താമസിക്കാൻ ഫ്ളാറ്റുകൾ നോക്കുന്നവർക്കായി രണ്ട് പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടുകൾ പരിചയപ്പെടുത്താം. 39 വർഷമായി ഭവനനിർമാണ രംഗത്തുള്ള ഒലിവ് ബിൽഡേഴ്സിന്റേതാണ് ഈ പ്രോജക്ടുകൾ. നിർമിതിയിലെ മികവ്, ഏറ്റവും ഫലപ്രദമായി സ്ഥലം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചാരുതയാർന്ന രൂപകൽപ്പന, ആധുനിക സൗകര്യങ്ങൾ, സൗകര്യപ്രദമായ ലൊക്കേഷൻ എന്നിവയെല്ലാം ഈ പ്രോജക്ടുകളുടെ സവിശേഷതകളാണ്. നിർമാണം പൂർത്തിയായ പ്രോജക്ടുകളായതിനാൽ ജിഎസ്ടി നൽകാതെ നിങ്ങൾക്ക് ഇവ സ്വന്തമാക്കാം.
കോട്ടയത്ത് ടിബി റോഡിനടുത്ത് ഒലിവ് സെലസ്റ്റിന
കോട്ടയത്തിന്റെ ഹൃദയഭാഗത്ത് ടിബി റോഡിലാണ് നിർമാണം പൂർത്തിയായ ഒലിവ് സെലസ്റ്റിന. ഒലിവ് ബിൽഡേഴ്സിന്റെ കോട്ടയത്തെ ആദ്യത്തെ ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ടാണിത്. ഗ്രൗണ്ട് + 12 ഫ്ളോറുകളിലായി ഒരുക്കിയിട്ടുള്ള ഈ പ്രോജക്ടിൽ 71 ലക്ഷ്വറി അപ്പാർട്ട്മെന്റുകളും ഒരു പെന്റ്ഹൗസുമാണുള്ളത്. പെന്റ്ഹൗസിന്റെ ബുക്കിംഗ് നേരത്തെ കഴിഞ്ഞു. 2 ബിഎച്ച്കെ അപ്പാർട്ട്മെന്റുകൾ 1260, 1270, 1290 സ്ക്വയർ ഫീറ്റുകളിലും 3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകൾ 1560, 1885 സ്ക്വയർ ഫീറ്റുകളിലും നിർമിച്ചിരിക്കുന്നു.
എയർകണ്ടീഷൻ ചെയ്ത ലോബി, സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, വൈഫൈ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. ഇതിന്റെ ഗ്രൗണ്ട് ഫ്ളോറും ഫസ്റ്റ് ഫ്ളോറും കൊമേഴ്സ്യൽ സ്പെയ്സായി ഉപയോഗിക്കുന്നു. -1 ഫ്ളോർ കൊമേഴ്സ്യൽ പാർക്കിംഗിനുള്ള സ്പെയ്സാണ്. -3, -2 ഫ്ളോറുകളിലാണ് താമസക്കാർക്കുള്ള പാർക്കിംഗ് സ്പെയ്സ് ഒരുക്കിയിട്ടുള്ളത്.
കോട്ടയം ടൗണിൽ പി.ഡബ്ലിയു.ഡി ട്രാവൽ ബംഗ്ലാവിന് എതിർവശത്താണ് ഒലിവ് സെലസ്റ്റിന. ഇവിടെ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് 200 മീറ്റർ ദൂരമേയുള്ളു. വരാനിരിക്കുന്ന മൊബിലിറ്റി ഹബ്ബിൽ നിന്നും 500 മീറ്റർ ദൂരേമേ ഇവിടേക്കുള്ളു. ഒലിവ് സെലസ്റ്റിനയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നഗരത്തിലെ പ്രമുഖ കോളജുകളും ഷോപ്പിംഗ് സെന്ററുകളും ആശുപത്രികളും റെയിൽവേ സ്റ്റേഷനും കളക്ട്രേറ്റും ബോട്ട്ജെട്ടിയും എല്ലാമുണ്ട്.
ഇൻഫോപാർക്കിനടുത്ത് ഒലിവ് കലിസ്റ്റ
കാക്കനാടിനടുത്ത് ഇടച്ചിറയിൽ 8.54 ഏക്കറിൽ നിർമിച്ചിട്ടുള്ള ഇക്കോഫ്രണ്ട്ലി പ്രീമിയം ടൗൺഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. നിർമാണം പൂർത്തിയായ ഈ പ്രോജക്ടിൽ അഞ്ച് ടവറുകളിലായി 740 അപ്പാർട്ട്മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. അഞ്ച് ടവറുകളിലും പാർക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. ഒലിവ് അലീഷയിൽ ഏതാനും 3 BHK അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്. 3 BHK അപ്പാർട്ട്മെന്റുകൾ 1667, 1772, 1799 സ്ക്വയർ ഫീറ്റുകളിൽ നിർമിച്ചിരിക്കുന്നു.
റിക്രിയേഷനു മാത്രമായ 40976 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റയിലുള്ളത്. 15515 സ്ക്വയർ ഫീറ്റിൽ ലാൻഡ് സ്കേപ്പിംഗ്, 19228 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടൻ, 10247 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 സ്ക്വയർ ഫീറ്റിലുള്ള ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്ക്വയർ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത് ക്ലബ്, എൽഡേഴ്സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫിതീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. 80 സെന്റിൽ പല തരം ഫലവൃക്ഷങ്ങളോടു കൂടിയ ട്രോപ്പിക്കൽ ഗാർഡൻ ഒുക്കിയിട്ടുണ്ട്. ലിവിംഗ്, ഡൈനിംഗ് ഏരിയകളിൽ വുഡൻ ഫ്ളോറിംഗാണ് നൽകിയിരിക്കുന്നത്.
ഒലിവ് കലിസ്റ്റയിൽ നിന്നും ഇൻഫോപാർക്കിലേക്ക് വെറും 50 മീറ്റർ ദൂരമേയുള്ളു. സ്മാർട്ട് സിറ്റിയുടെയും തൊട്ടടുത്താണ്. വീഗാലാൻഡിലേക്ക് നാല് കിലോമീറ്റർ പോയാൽ മതി. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മർത്തോമ കോളേജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം ഇതിനടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ വരാൻ പോകുന്ന മെട്രോ സ്റ്റേഷൻ ഇതിനടുത്താണ്. ലുലു മാൾ, അമൃത, ആസ്റ്റർ മെഡിസിറ്റി, ബാവൻസ്, അൽ അമീൻ സ്കൂൾ, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക് ഇവ 0.8 കിലോ മീറ്റർ മുതൽ 12 കിലോ മീറ്റർ ദൂരത്തിലാണ്.
ഈ പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: +91 9020 900 700
വെബ് സൈറ്റ്: http://www.olivebuilder.com/projects
ഇ മെയിൽ: marketing@olivebuilder.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..