എറണാകുളത്തും തൃശ്ശൂരും ഒലിവിന്റെ സുന്ദരഭവനങ്ങള്‍, സുരക്ഷിതനിക്ഷേപങ്ങള്‍


.

എറണാകുളത്ത് ഇന്‍ഫോപാര്‍ക്കിനടുത്ത് റെഡി ടു മൂവ് അപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ പ്ലാനുണ്ടോ? തൃശ്ശൂരില്‍ പുതിയ ഫ്‌ളാറ്റ് നോക്കുന്നുണ്ടോ? എറണാകുളത്തെയും തൃശ്ശൂരിലെയും ഐഡിയല്‍ ലൊക്കേഷനുകളില്‍ ആധുനിക സൗകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് അതീവചാരുതയോടെ നിര്‍മിച്ചിട്ടുള്ള രണ്ട് റസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്താം. കേരളത്തിലെ മുന്‍നിര ബില്‍ഡറായ ഒലിവ് ബില്‍ഡേഴ്‌സിന്റേതാണ് ഈ പ്രോജക്ടുകള്‍. വിശ്വാസ്യതയും ഗുണമേന്മയും സുതാര്യതയും മുഖമുദ്രയാക്കി കഴിഞ്ഞ 39 വര്‍ഷമായി ഭവനനിര്‍മാണരംഗത്തുള്ള ഒലിവ് ഒരുക്കുന്ന പ്രോജക്ടുകളെല്ലാം താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ചവയാണ്.

ഇന്‍ഫോപാര്‍ക്കിനടുത്ത് ഒലിവ് കലിസ്റ്റ

കാക്കനാടിനടുത്ത് ഇടച്ചിറയില്‍ 8.54 ഏക്കറില്‍ നിര്‍മിച്ചിട്ടുള്ള ഇക്കോഫ്രണ്ട്‌ലി പ്രീമിയം ടൗണ്‍ഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. നിര്‍മാണം പൂര്‍ത്തിയായ ഈ പ്രോജക്ടില്‍ അഞ്ച് ടവറുകളിലായി 740 അപ്പാര്‍ട്ട്‌മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. അഞ്ച് ടവറുകളിലും പാര്‍ക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. ഒലിവ് അലീഷയില്‍ ഏതാനും 3BHK അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമാണ് ഇനി വില്‍ ക്കാനുള്ളത്. 3BHK അപ്പാര്‍ട്ട്‌മെന്റുകള്‍ 1667, 1772, 1799 സ്‌ക്വയര്‍ ഫീറ്റുകളില്‍ നിര്‍മിച്ചിരിക്കുന്നു.

റിക്രിയേഷനു മാത്രമായ 40976 സ്‌ക്വയര്‍ ഫീറ്റ്

വിസ്തീര്‍ണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റയിലുള്ളത്. 15515 സ്‌ക്വയര്‍ ഫീറ്റില്‍ ലാന്‍ഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടന്‍, 10247 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ക്ലബ് ഹൗസ്, 2104 സ്‌ക്വയര്‍ ഫീറ്റിലുള്ള ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 3243 സ്‌ക്വയര്‍ ഫീറ്റിലുള്ള ബാഡ്മിന്റണ്‍ കോര്‍ട്ട്, 1392 സ്‌ക്വയര്‍ ഫീറ്റുള്ള സ്വിമ്മിംഗ് പൂള്‍, 1561 സ്‌ക്വയര്‍ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷന്‍ ഹാള്‍, ഹെല്‍ത് ക്ലബ്, എല്‍ഡേഴ്‌സ് കോര്‍ണര്‍, ബാര്‍ബിക്യൂ ഏരിയ, ആംഫിതീയേറ്റര്‍ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. 80 സെന്റില്‍ പലതരം ഫലവൃക്ഷങ്ങളോടു കൂടിയ ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയിട്ടുണ്ട്. ലിവിംഗ്, ഡൈനിംഗ് ഏരിയകളില്‍ വുഡന്‍ ഫ്‌ളോറിംഗാണ് നല്‍കിയിരിക്കുന്നത്.

ഒലിവ് കലിസ്റ്റയില്‍ നിന്നും ഇന്‍ഫോപാര്‍ക്കിലേക്ക് വെറും 50 മീറ്റര്‍ ദൂരമേയുള്ളു. സ്മാര്‍ട്ട് സിറ്റിയുടെയും തൊട്ടടുത്താണ്. വീഗാലാന്‍ഡിലേക്ക് നാല് കിലോമീറ്റര്‍ പോയാല്‍ മതി. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മര്‍ത്തോമ കോളേജ്, എറണാകുളം മെഡിക്കല്‍ സെന്റര്‍, ലുലുമാള്‍ എന്നിവയെല്ലാം ഇതിനടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വരാന്‍ പോകുന്ന മെട്രോ സ്റ്റേഷനും സില്‍വര്‍ ലൈന്‍ ഇന്‍ഫോര്‍ക്ക് സ്റ്റേഷനും ഇതിനടുത്താണ്. ലുലു മാള്‍, അമൃത, ആസ്റ്റര്‍ മെഡിസിറ്റി, ബാവന്‍സ്, അല്‍ അമീന്‍ സ്‌കൂള്‍, സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോപാര്‍ക്ക് ഇവ 0.8 കിലോമീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ ദൂരത്തിലാണ്. റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ട് ആയതിനാല്‍ ജിഎസ്ടി നല്‍കാതെ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

വിയ്യൂരില്‍ ഒലിവ് കാസില്‍ഡ

തൃശൂര്‍ ടൗണിലെ മികച്ച റെസിഡന്‍ഷ്യ ഏരിയകളില്‍ ഒന്നായ വിയ്യൂരിലാണ് ഒലിവ് കാസില്‍ഡ. റെറ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിര്‍മാണം പുരോഗമിക്കുന്ന ഈ പ്രോജക്ടില്‍ താമസക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്ന വിധത്തില്‍ ഒരുനിലയില്‍ നാല് അപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമാണ് നിര്‍മിക്കുന്നത്. ഇതില്‍ 16 നിലകളിലായി 60 അപ്പാര്‍ട്ട്‌മെന്റുകളും ടെറസ് ഏരിയയോടു കൂടിയ രണ്ട് സ്‌കൈ വില്ലകളുമാണുള്ളത്. 16-ാമത്തെ നിലയിലാണ് സ്‌കൈ വില്ലകള്‍. ആദ്യത്തെ 15 നിലകളില്‍ ഒരു ഫ്‌ളോറില്‍ നാല് അപ്പാര്‍ട്ട്‌മെന്റുകള്‍ വീതമാണ് ഉള്ളത്. എല്ലാ മുറികളിലും കാറ്റും വെളിച്ചവും ധാരാളമായി ലഭിക്കുന്ന വിധത്തിലാണ് ഇവ ഒരുക്കുന്നത്. ഒരു 2BHK അപ്പാര്‍ട്ട്‌മെന്റും മൂന്ന് 3BHK അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഓരോ നിലയിലും ഉണ്ടായിരിക്കുക. 2BHK അപ്പാര്‍ട്ട്‌മെന്റ് 1330 ചതുരശ്ര അടി വിസ്തീര്‍ണത്തിലും 3BHK അപ്പാര്‍ട്ട്‌മെന്റുകള്‍ 1940, 1765, 1730 ചതുരശ്രഅടി വിസ്തീര്‍ണത്തിലുമാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഉയര്‍ന്ന ഗുണമേന്മയുള്ള ബില്‍ഡിംഗ് മെറ്റീരിയലുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്.

ഹെല്‍ത്ത് ക്ലബ്, സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ ഗെയിംസ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, മെയിന്‍ ലോബിയില്‍ സര്‍വെയ്‌ലന്‍സ് സിസ്റ്റം, ശീതീകരിച്ച ലോബി, ഔട്ട്‌ഡോര്‍ ഓപ്പണ്‍ പാര്‍ട്ടി ഏരിയ, രണ്ട് ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകള്‍, ലിവിംഗ് റൂമില്‍ ഇന്റര്‍കോം, ജനറേറ്റര്‍ ബാ്ക്കപ്പ്, റെറ്റിക്കുലേറ്റഡ് കുക്കിംഗ് ഗ്യാസ്, വിശാലമായ കാര്‍ പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്.

ഒലിവ് കാസില്‍ഡയില്‍ നിന്നും ടൗണിലേക്ക് നാല് കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു. ഇതിന്റെ അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ വടക്കുംനാഥ ക്ഷേത്രം, പുത്തന്‍പള്ളി, നിത്യസഹായമാതാവ് പള്ളി, പാട്ടുരയ്ക്കല്‍ മസ്ജിദ്, ദയ ജനറല്‍ ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളേജ്, തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍, ദേവമാതാ സ്‌കൂള്‍, തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ്, കേരളവര്‍മ കോളേജ്, വിമല കോളേജ്, സിറ്റി സെന്റര്‍ എന്നിവയെല്ലാം ഉണ്ട്. ഈ പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍: +91 9020 900 700
വെബ് സൈറ്റ്: http://www.olivebuilder.com/projects
ഇ മെയില്‍ : marketing@olivebuilder.com

Content Highlights: Olive Builders, Olive Builders ready to move apartments

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AMIT SHA-NITISH KUMAR

1 min

2 ദിവസം മുമ്പും അമിത്ഷാ നിതീഷിനെ വിളിച്ചു, ഒന്നും പേടിക്കേണ്ടെന്ന് മറുപടി; പക്ഷെ നൈസായങ്ങ് ഒഴിവാക്കി

Aug 10, 2022

Most Commented