തിരുവനന്തപുരത്ത് മികവുറ്റ അപ്പാര്‍ട്ട്‌മെന്റുകള്‍ തേടുകയാണോ നിങ്ങള്‍? പ്രമുഖ ബില്‍ഡറായ നികുഞ്ജം കണ്‍സ്ട്രക്ഷന്‍സ് തലസ്ഥാനത്തെ പ്രധാന റെഡിഡന്‍ഷ്യല്‍ ഏരിയകളില്‍ നിര്‍മിക്കുന്ന മികവുറ്റ മൂന്ന് പ്രീമിയം പ്രോജക്ടുകള്‍ പരിചയപ്പെടുത്താം. തമ്പാനൂരിലുള്ള നികുഞ്ജം സെനറ്റ് സ്യൂട്ട്സ്, കേശവദാസപുരത്തുള്ള നികുഞ്ജം തരംഗിണി, ജഗതിയിലുള്ള നികുഞ്ജം മെറിഡിയന്‍ എന്നിവ മനോഹരമായ അപ്പാര്‍ട്ടുമെന്റുകള്‍ മാത്രമല്ല, സുഭദ്രമായ നിക്ഷേപങ്ങള്‍ കൂടിയാണ്.

നികുഞ്ജം സെനറ്റ് സ്യൂട്ട്സ്
ബിസിനസ് ക്ലാസ് സര്‍വീസ് അപ്പാര്‍ട്ട്മെന്റ് കോണ്‍സെപ്റ്റിലുള്ള തിരുവനന്തപുരത്തെ ആദ്യത്തെ പ്രോജക്ടാണ് തമ്പാനൂരില്‍ അരിസ്റ്റോ ജംഗ്ഷനിലുള്ള നികുഞ്ജം സെനറ്റ് സ്യൂട്ട്‌സ്. ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ള റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ടാണിത്. 112 അപ്പാര്‍ട്ട്മെന്റുകളാണ് ഇതിലുള്ളത്. ശീതീകരിച്ച, ഫുള്ളി ഫര്‍ണീഷ്ഡായ 1 & 2 ആഒഗ അപ്പാര്‍ട്ട്മെന്റുകളാണ് അവ. കോണ്‍ഫെറന്‍സ് ഹോള്‍, ബോര്‍ഡ്റൂം, റെസ്റ്ററന്റ്, സ്വിമ്മിംഗ് പൂള്‍, റൂഫ് ടോപ് പാര്‍ട്ടി സ്പെയ്സ്, ബിസിനസ് ലൗന്‍ജ്, ഹെല്‍ത് ക്ലബ്, വാഷിംഗ് - ലോണ്‍ട്രി സൗകര്യങ്ങള്‍ തുടങ്ങിയ എല്ലാ അമിനിറ്റീസും ഇതിലുണ്ട്. 
യാത്രാസൗകര്യം ഏറെയുള്ള തമ്പാനൂരിലാണ് ഈ പ്രോജക്ട് എന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു. സെക്രട്ടറിയേറ്റ്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പിആര്‍എസ് ആശുപത്രി തുടങ്ങിയവെല്ലാം സമീപത്താണ്. എയര്‍പോര്‍ട്ടിലേക്ക് 5.7 കിലോമീറ്റര്‍ പോയാല്‍ മതി.

നികുഞ്ജം തരംഗിണി

 നികുഞ്ജം കൺസ്ട്രക്ഷൻസിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് നികുഞ്ജം തരംഗിണി. എൻഎച്ച് 47, എംസി റോഡ് എന്നീ പ്രധാന പാതകൾ ഒരുമിച്ചു ചേരുന്ന കേശവദാസപുരം ജംഗ്ഷനു തൊട്ടടുത്താണ് ഈ പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ട് നിർമിക്കപ്പെടുന്നത്. തലസ്ഥാന നഗരിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ റെസിഡൻഷ്യൽ പ്രോജക്ടാണ് ഡിസംബർ രണ്ടിന് ഭൂമിപൂജ കഴിഞ്ഞ നികുഞ്ജം തരംഗിണി. (ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പ്രോജക്ടായ ഐപാർക്കും നികുഞ്ജം കൺസ്ട്രക്ഷൻസിന്റേതാണ്.)

കേശവദാസപുരത്ത് ഒരേക്കർ കോമ്പൗണ്ടിൽ 25 നിലകളിലായി തലയെടുപ്പോടെ ഉയരുന്ന നികുഞ്ജം തരംഗിണിയിൽ മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ 89 അപ്പാർട്ട്‌മെന്റുകളാണ് ഉണ്ടായിരിക്കുക. അവ 1410 മുതൽ 2198 സ്‌ക്വയർ ഫീറ്റ് വരെ വിവിധ വലിപ്പത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഒരു പ്രീമിയം റസിഡൻഷ്യൽ പ്രോജക്ടിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള സൗകര്യങ്ങളാണ് നികുഞ്ജം കൺസ്ട്രക്ഷൻസ് തരംഗിണിയിൽ സജ്ജീകരിക്കുന്നത്. ഡബിൾ ഹൈറ്റിലാണ് നികുഞ്ജം തരംഗിണിയുടെ എൻട്രൻസ് ലോബി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, 40 സീറ്റുകളുള്ള ശീതീകരിച്ച ഹോം തീയേറ്റർ, 150 പേർക്കുള്ള സീറ്റിംഗ് കപ്പാസിറ്റിയുള്ള ശീതീകരിച്ച മൾട്ടിപർപ്പസ് ഹോൾ, ഓപ്പൺ പാർട്ടി ഏരിയയ്ക്കുള്ള പ്രൊവിഷൻ, ശീതീകരിച്ച ഹെൽത്ത് ക്ലബ്, ശീതീകരിച്ച പ്രൈവറ്റ് കോഫീ ബാറും റെസ്റ്റൊറന്റും, രണ്ട് ശീതീകരിച്ച ഗസ്റ്റ് റൂമുകൾ, കിഡ്‌സ് സോൺ, കാർ സർവീസിംഗ് ഏരിയ, സോളിഡ് വെയ്‌സ്റ്റ് ഡിസ്‌പോസൽ സിസ്റ്റം, ബയോമെട്രിക് ആക്‌സസ് & ക്യാമറ സംവിധാനം, പ്രധാന ഇടങ്ങളിൽ സിസിടിവി സർവെയ്‌ലൻസ്, ഇന്റർകോം & ടെലിഫോൺ ഫെസിലിറ്റി, ആധുനിക രീതിയിലുള്ള ഫയർ ഫൈറ്റിംഗ് സിസ്റ്റം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ടായിരിക്കും. രണ്ട് പാസഞ്ചർ എലിവേറ്ററുകളും ഒരു സ്‌ട്രെച്ചർ എലിവേറ്ററുമുണ്ടായിരിക്കും
താൽപര്യമുള്ളവർക്ക് ഓപ്ഷണലായി വീഡിയോ ഡോർ ഫോൺ, ഹോം ഓട്ടോമേഷൻ, വിആർഎഫ് എയർകണ്ടീഷനിംഗ്, കവേർഡ് കാർ പാർക്കിംഗ്, റെറ്റിക്കുലേറ്റഡ് ഗ്യാസ് കണക്ഷൻ എന്നിവ എടുക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.

 തിരുവനന്തപുരത്തെ പ്രധാന റസിഡൻഷ്യൽ ഏരിയകളിൽ ഒന്നായ കേശവദാസപുരം ഗതാഗത സൗകര്യവും ജീവിതസൗകര്യവും ഏറെയുള്ള ലൊക്കേഷനാണ്. കേശവദാസപുരം ജംഗ്ഷന് തൊട്ടടുത്താണ് നികുഞ്ജം തരംഗിണി. പ്രമുഖ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥപനങ്ങൾ, ഓഫീസുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എല്ലാം ഈ പ്രോജക്ടിനു സമീപത്തായുണ്ട്. നികുഞ്ജം തരംഗിണിയുടെ നിർമാണം 2023-ൽ പൂർത്തിയാകും.

നികുഞ്ജം മെറിഡിയൻ

nikunj

ജഗതിപ്പാലത്തിനടുത്തുള്ള നികുഞ്ജം മെറിഡിയൻ ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുന്ന പ്രോജക്ടാണ്. 21 ഫ്‌ളോറുകളുള്ള ഈ പ്രോജക്ടിലെ ആദ്യത്തെ മൂന്ന് നിലകളും പാർക്കിംഗ് സപെയ്‌സായും 18 നിലകൾ റെസിഡൻഷ്യൽ സ്‌പെയ്‌സായും ഉപയോഗപ്പെടുത്തിയിരിക്കുന്നു. രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ അപ്പാർട്ട്‌മെന്റുകളും മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടിയ ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്. 1127 മുതൽ 2451 സ്‌ക്വയർ ഫീറ്റുകളിൽ ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഹോം തീയേറ്റർ, എൻട്രൻസിൽ ബയോമെട്രിക് ആക്‌സസ്, പാർട്ടി ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, എമർജൻസി ബായ്ക്ക്അപ്പ്, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, മൂന്ന് എലിവേറ്ററുകൾ, കാർ പാർക്കിംഗ്, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ തുടങ്ങിയ അമിനിറ്റീസെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്.ജഗതി പാലത്തിനടുത്താണ് നികുഞ്ജം മെറിഡിയൻ. ട്രിവാൻഡ്രം ക്ലബ്, ശ്രീമൂലം ക്ലബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, റെയിൽവേ സ്‌റ്റേഷൻ, ഓൾ ഇന്ത്യാ റേഡിയോ എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്.

 1999 മുതൽ ഭവനനിർമാണ രംഗത്തുള്ള നികുഞ്ജം കൺസ്ട്രക്ഷൻസ്, മികവോടെ നിർമിക്കുന്ന ഈ അപ്പാർട്ട്‌മെന്റുകളിലെ താമസം നിങ്ങളുടെ ജീവിതം കൂടുതൽ അർഥപൂർണമാക്കുമെന്ന് ഉറപ്പാണ്. ഉടൻ ബുക്ക് ചെയ്യൂ, തിരുവനന്തപരുത്ത് നിങ്ങൾക്കിഷ്ടപ്പെട്ട അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കൂ.

തരംഗിണി, മെറിഡിയൻ എന്നീ പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 99472 65559, 96560 29999
ഇമെയിൽ: salesnikunjam@gmail.com, marketingnikunjam@gmail.com
വെബ്‌സൈറ്റ്: www.nikunjambuilders.com