പൂങ്കുലയില്‍ നിന്നും ചെത്തിയെടുക്കുന്ന മദ്യാംശം ഇല്ലാത്ത പാനീയമായ നീരയുടെ ആരോഗ്യ ഔഷധ ഗുണങ്ങള്‍ ലോകവ്യാപകമായി കഴിഞ്ഞു. ഇപ്രകാരം മൂല്യവര്‍ധിത ഉത്പന്നങ്ങളായ നീര ശര്‍ക്കര, നീര ഷുഗര്‍, നീര ഹണി, നീര സിറപ്പ് എന്നിവയ്ക്ക് ഡിമാന്റും വര്‍ധിച്ചു. സാധാരണ ഊഷ്മാവില്‍ രാസപ്രകിയ വഴി പുളിക്കുന്ന സ്വഭാവമാണ് നീരയ്ക്കുള്ളത്. ആയതിനാല്‍ കര്‍ശനമായ ഏകീകൃത സംസ്‌കരണ രീതിയും ശ്രദ്ധയോടെയുള്ള കൈകാര്യ ചെയ്യലും നീര ഉത്പാദനത്തില്‍ ഏറെ അനിവാര്യമാണ്. നീരയുടെ ആരോഗ്യരംഗത്തെ സാധ്യതകളെ കുറിച്ച തെളിയിക്കുന്നതിനായി അമൃത ഡീംഡ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഫാര്‍മസിയുടെ ഹെഡ് ഡോ.സബിതയുടെയും, ടീം അംഗങ്ങളുടെയും നേതൃത്വത്തില്‍ നടത്തിയ പഠനങ്ങള്‍ ഈ നാളികേര ഉത്പന്നത്തിന്റെ വിവിധ ഔഷധഗുണമേന്മകള്‍ സ്ഥിരീകരിച്ചു.

നാളികേര ബോര്‍ഡിന്റെ ടെക്‌നോളജി മിഷന്‍ പദ്ധതിയുടെ കീഴിലുള്ള പ്രോജക്ട് അനുസരിച്ചാണ് നീര, നീര ഷുഗര്‍, നീര ഹണി എന്നീ ഉത്പന്നങ്ങളെ പഠന വിധേയമാക്കിയത്. ഇന്‍ വിട്രോ, ഇന്‍ വൈവോ പരീക്ഷണങ്ങളിലൂടെ ഈ ഉത്പന്നങ്ങളുടെ ഭൗതിക രാസഘടകങ്ങള്‍, പോഷക ഘടകങ്ങള്‍, മൂലകങ്ങളുടെ ഘടനകള്‍, ഇവയുടെ സ്ഥിരത, നീരയുടെ ബ്രൗണിങ് ഇന്‍ഡെക്‌സ്, ആന്റി ഓക്‌സ് സിഡന്റുകളുടെ അളവ് നിര്‍ണയിക്കല്‍, രോഗഹേതുക്കളെ പ്രതിരോധിക്കാനുള്ള ആന്റി ഓക്‌സ് സിഡന്റുകളുടെ കഴിവ്, രോഗ്രപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള കഴിവ് (Immuno modulatory effect), കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനും (Diuretic activtiy) ലവണാംശത്തെ പുറംതള്ളു ന്നതിനുമുള്ള കഴിവ് (Saluretic effect) ശരീരത്തിലെ ചുവന്ന രക്താണുക്കളെ വര്‍ധിപ്പിച്ച് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനുള്ള കഴിവ് (Haematinic activtiy) എന്നിവയിലാണ് അമൃത യൂ ണിവേഴ്‌സിറ്റി പഠനങ്ങള്‍ നടത്തിയത്. നീരയിലുള്ള വിറ്റാമിന്‍ സി, ഫീനോള്‍, ഫ്ലേവനോയിഡ്, ടാനിന്‍ തുടങ്ങിയ പ്രധാന ആന്റി ഓക്‌സ്‌സിഡന്റുകള്‍ക്ക് ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ട്. നീരയുടെ പിഎച്ച് മനുഷ്യ ശരീരത്തിന് വളരെ അനുകൂല ഘടകമായി പഠനം സ്ഥിരീകരിച്ചു.

ഇതുകൂടാതെ സാധാരണ തേനിലും മനുഷ്യ ശരീരത്തിന് മെച്ചപ്പെട്ടതാണ് നീര ഹണി എന്ന് പഠനം തെളിയിക്കുന്നു. ഫുഡ് ആന്റ് ഡ്രഗ്‌സ് റഗുലേഷന്‍ അതോറിറ്റി അംഗീകരിച്ചതനുസരിച്ച നീരയില്‍ അടങ്ങിയിരിക്കുന്ന വലിയ മൂലകങ്ങളായ (മാക്രോ ഇലമെന്റ്‌സ്) സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ അളവ് സാധാരണ മനുഷ്യ ശരീരത്തിന് ദിനംപ്രതി ഉപയോഗിക്കാവുന്ന പരിധിയില്‍ പെടുന്നു. ഈ ഉത്പന്നങ്ങളില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായി നീരയിലും ശേഷം നീര ഹണിയിലുമാണുള്ളത്. സൂക്ഷ്മ മൂലകങ്ങളായ (അയണ്‍, സിങ്ക്, കോപ്പര്‍, സള്‍ഫര്‍, മാംഗനീസ്) എന്നിവയെടുത്തപ്പോള്‍ നീര ഹണിയില്‍ അയേണിന്റെ അളവ് ആപേക്ഷികമായി മനു ഷ്യ ശരീരത്തിന് ഏറ്റവും അനുകൂലമായതാണ്. ആയതിനാ ല്‍ അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്. കൃ ത്രിമ അയേണ്‍ ടോണിക്കുകള്‍ക്കു പകരം കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കും ഏറെ ഉപയോ ഗ്രപദമാണ്.

neera
Photo Courtesy: Coconut Development Board

നീരയ്ക്ക് ആന്റി ഓക്‌സസിഡന്റ് കഴിവ് പരമാവധി ഉള്ളതിനാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കു കയും മറ്റേത് കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് ബദലായും ഉപയോഗിക്കാവുന്ന ഔഷധ പാനീയമാണെന്നും അമൃത പ ഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ ജീവിത ശൈലീരോഗങ്ങളിലൊന്നായ പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധാരണ പഞ്ചസാരയ്ക്ക് പകരം നീര ഷഗറിന് കഴിയുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

neera
Photo Courtesy: Coconut Development Board

പരീക്ഷണശാലയിലെ വെള്ള എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഈ ഉത്പന്ന ങ്ങളുടെ ഹീമാറ്റിനിക്‌സ്, ഇമ്മ്യൂണ്‍ മോഡുലേറ്ററി, ഡൈയൂററ്റിക്‌സ് ആക്റ്റിവിറ്റി എന്നിവ തെളിയിച്ചത്. മനുഷ്യശരീരത്തില്‍ മൂത്രത്തിന്റെ അളവ് വര്‍ധിപ്പിച്ച നീര്‍കെട്ടല്‍ ഒഴിവാക്കാന്‍ നീരയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും ഈ പഠനങ്ങള്‍ തെളിയിക്കുന്നു. നീരയുടെ ഉയര്‍ന്ന രോഗപ്രതിരോധശേഷി തിരിച്ചറിഞ്ഞതിനാല്‍ ഈ ഔഷധ പാനിയത്തിന്റെ ഉപഭോഗം പരമാവധി കൂട്ടാനുള്ള ശ്രമമാണ് ഇനി നടത്തേണ്ടത്. ഇപ്രകാരം മഹാത്മാ ഗാന്ധി വിഭാവനം ചെയ്തതു പോലെ ഗ്രാമീണ ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുന്ന മറുമരുന്നായി നീരയെ വിശേഷിപ്പിക്കാം.

തയ്യാറാക്കിയത്. മിനി മാത്യു (പബ്ലിസിറ്റി ഓഫീസര്‍, നാളികേര വികസന ബോര്‍ഡ്)

Disclaimer: This is a promoted article and the content was created in partnership with MStudio team and not the editorial team.