മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ റേറ്റിങ് 'എ- സ്റ്റേബിൾ' ആയി ഉയർത്തി കെയർ


.

ഇന്ത്യയിലെ മൂൻനിര എൻബിഎഫ്‌സികളിൽ ഒന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ റേറ്റിങ് ബിബിബി + (സ്റ്റേ ബിൾ) എന്നതിൽ നിന്ന് എ- (സ്റ്റേബിൾ) ആയി കെയർ ഉയർത്തിയതായി കമ്പനി അറിയിച്ചു. 21-22 സാമ്പത്തിക വർഷം കമ്പനി 25 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ശക്തമായ വികസന പദ്ധതികളിലൂടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 22-23 സാമ്പത്തികവർഷം 4,000 കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 21-22 സാമ്പത്തിക വർഷത്തിൽ 2,498.60 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഇത് 1,994.21 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 19-20 സാമ്പത്തിക വർഷം 21.03 ശതമാനം, 20-21 സാമ്പത്തിക വർഷം 18 ശതമാനം, 21-22 സാമ്പത്തിക വർഷം 25.29 ശതമാനം എന്നിങ്ങനെ സുസ്ഥിര വളർച്ച രേഖപ്പെടുത്തി. 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷം നികുതിക്കു ശേഷമുള്ള ലാഭത്തിൽ 45 ശതമാനം വളർച്ച നേടി. 2022 മാർച്ച് 31-ൽ മൊത്തം നിഷ്‌ക്രിയ ആസ്തി 0.61 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തിൾ 0.52 ശതമാനവും ആയിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച നിലയാണിത്. മൂത്തൂറ്റ് മിനി അടുത്തിടെ എൻസിഡി വിതരണം വഴി 243 കോടി രൂപ സമാഹരിച്ചു.

തങ്ങളുടെ ബ്രാൻഡ് എത്രത്തോളം ശക്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതും സ്വർണ പണയ ബിസിനസിലെ ദീർഘകാല അനുഭവ സമ്പത്ത് ചൂണ്ടിക്കാട്ടുന്നതുമാണ് ഉയർത്തിയ കെയർ റേറ്റിങ് എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. തങ്ങളുടെ മുഴുവൻ ടീമിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഈ നിലയിൽ എത്താൻ സഹായിച്ച ഉപഭോക്താക്കളോടും തങ്ങൾക്കു നന്ദിയുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളായി തങ്ങളുടെ റേറ്റിങ് തുടർച്ചയായി ഉയരുകയാണ്. 22 ശതമാനം ശരാശരി വളർ ച്ചയും കൈവരിക്കാനായി. ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനാവും വിധം നവീനമായ പദ്ധതികളിലൂടെ അവർ ക്കു പൂർണ പിന്തുണ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കാനും മാറുന്ന കാലത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് മൂല്യവർധിത സേവനങ്ങൾ നൽകാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലുടനീളമുള്ള സാധാരണക്കാർക്ക് എല്ലാ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ നൽകുന്ന ഏറ്റവും പ്രിയപ്പെട്ടസേവന ദാതാവായി മാറാനുള്ള പാതയിലാണു തങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ വികസന പദ്ധതികളുടെ ഭാഗമായി മുത്തൂറ്റ് മിനി ഇപ്പോഴത്തെ 830-ൽ ഏറെ ശാഖകളിൽ നിന്ന് 2023 അവസാനത്തോടെ 1000 ശാഖകൾ എന്ന നിലയിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. ശാഖകളുടെ എണ്ണം വർധിപ്പിക്കുതിനോടൊപ്പം നിലവിലെ ശാഖകളുടെ നേട്ടവും പ്രകടനവും മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുതാണ് തങ്ങളുടെ വികസന പദ്ധതികളെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി. ഇ. മത്തായി പറഞ്ഞു. ശാഖകളുടെ സാധ്യതകൾക്ക് അനുസരിച്ച് മൂന്നു കോടി മുതൽ 25 കോടി വരെ സ്വർണ പണയ ആസ്തികൾ കൈകാര്യം ചെയ്യുന്നവയെ തരം തിരിച്ച് തങ്ങളുടെ ലക്ഷ്യം നേടാനാണ് ഈ വർഷം പദ്ധതിയിടുന്നത്. പുതിയ രീതികൾക്കനുസരിച്ച് ഡിജിറ്റൽ സേവനങ്ങളും ഇതോടൊപ്പം ശക്തമാക്കും. ഏറ്റവും നവീനമായ രീതികളിൽ തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിക്ക് കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡെൽഹി, യുപി, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതച്ചേരിയിലും ഉൾപ്പെടെ 830-ൽ ഏറെ ശാഖകളിലായി 4000ത്തിലേറെ ജീവനക്കാരുമാണുള്ളത്.

കൂടുതൽ വിവരങ്ങൾക്ക്
Visit: https://www.muthoottumini.com/index.html
Mob: +91 9995553300 | +91 9920676627

Content Highlights: Muthoottu Mini

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented