Muthoottu Mini
പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് 6.5% പലിശ നിരക്കിൽ പുതിയ സ്വർണ വായ്പാ പദ്ധതി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശനിരക്കിൽ കൂടുതൽ തുക വായ്പയായി ലഭിക്കുന്നതിനു വേണ്ടി ആവിഷ്‌കരിച്ച സൂപ്പർ ഓഫർ പദ്ധതിയാണിത്. ഈ പദ്ധതിയിൽ യാതൊരു വിധ ഹിഡൻ ചാർജുകളും ഇല്ല.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഉയർന്ന തുക നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. എവിടെ ഇരുന്നുകൊണ്ടും ഓൺലൈനായി പലിശതുക അടയ്ക്കാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
'മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ ഉപഭോക്തക്കാൾ ഈ സ്ഥാപനത്തിന്റെ നെടുംതൂണുകളാണ്. അതുകൊണ്ട് കമ്പനി അതിന്റെ എല്ലാ സംരംഭങ്ങളുടെയും കേന്ദ്രസ്ഥാനത്ത് നിർത്തുന്നത് അവരെയാണ്. ഈ 'സൂപ്പർ ഓഫർ' ഉപഭോക്താക്കളും കമ്പനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്ന ഒരു പദ്ധതിയാണ്. കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകിക്കൊണ്ട്, ഈ മാഹാമാരിയുടെ കാലത്ത് അനിശ്ചിതത്വത്തിൽ അകപ്പെട്ടുപോയ ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം', മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് വ്യക്തമാക്കി.
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് പത്ത് സംസ്ഥാനങ്ങളിലായി 800ൽ അധികം ശാഖകളുണ്ട്. നിലവിൽ 3500ൽ അധികം ജീവനക്കാർ ഈ സ്ഥാപനത്തിലുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും അറ്റാദായത്തിന്റെ കാര്യത്തിൽ കമ്പനി 40% വളർച്ച നേടി.
മുത്തൂറ്റ് മിനി ഗോൾഡ് ലോണിന് വേണ്ടി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ-
https://bit.ly/3twUeuH