കവടിയാറിൽ അന്തരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർ ലക്ഷ്വറി റെഡി ടു മൂവ് ഫ്ളാറ്റുകളുമായി മുത്തൂറ്റ് ഹോംസ്


Muthoot Homez

തിരുവനന്തപുരം നഗരത്തിൽ രാജകീയ പാരമ്പര്യത്തിന്റെ പെരുമ പേറുന്ന കവടിയാറിൽ അന്തരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളോടെ പ്രമുഖ ബിൽഡർമാരായ മുത്തൂറ്റ് ഹോംസ് ഒരുക്കിയിട്ടുള്ള മികവുറ്റ റെഡിസൻഷ്യൻ പ്രോജക്ടാണ് മുത്തൂറ്റ് ഹോംസ് കവടിയാർ.

ഉടൻ താമസം ആരംഭിക്കാം

മുത്തൂറ്റ് ഹോംസ് കവടിയാർ നിർമാണം പൂർത്തിയായ പ്രോജക്ടാണ്. അതിനാൽ നിങ്ങൾ വാങ്ങുന്ന അപ്പാർട്ട്‌മെന്റിന്റെ രജിസ്‌ട്രേഷൻ പൂർത്തിയായാൽ ഉടൻ തന്നെ താമസം ആരംഭിക്കാം. കൂടാതെ, റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ടായതിനാൽ ജിഎസ്ടി നൽകാതെ ഇതിലെ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാവുന്നതാണ്. അത്യാംഡംബരപൂർവം അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ചിട്ടുള്ള ഈ പ്രോജക്ടിൽ ഇനി ഏതാനും അപ്പാർട്ട്‌മെന്റുകൾ കൂടിയേ ലഭ്യമായിട്ടുള്ളു.

പോഷ് റെസിഡൻഷ്യൽ ഏരിയയിൽ താമസിക്കാം

തിരുവനന്തപുരത്തിന്റെ രാജവീഥിയിൽ, കവടിയാറിലെ പോഷ് റെസിഡൻഷ്യൽ ഏരിയയിലാണ് മുത്തൂറ്റ് ഹോംസ് കവടിയാർ എന്ന പ്രീമിയം പ്രോജക്ട്. ഇതിൽ ഗസ്റ്റ് സ്യൂട്ട്, രണ്ട് കവേർഡ് കാർ പാർക്കിംഗ്, ഗസ്റ്റ് കാർ പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉപഭോക്താക്കൾക്കായി മുത്തൂറ്റ് ഹോംസ് നൽകുന്നുണ്ട്.

കന്റംപററി ഡിസൈൻ, സ്‌പേഷ്യസായ 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ

കവടിയാർ കൊട്ടാരത്തിനടുത്തായി 59.5 സെന്റിലാണ് മുത്തൂറ്റ് ഹോംസ് കവടിയാർ സ്ഥിതിചെയ്യുന്നത്. കന്റംപററി ഡിസൈനിലുള്ള ഈ പ്രോജക്ടിൽ മൂന്നും നാലും ബെഡ്റൂമുകളോടു കൂടി 47 അപ്പാർട്ട്മെന്റുകളാണുള്ളത്. ഈ പ്രോജക്ടിലെ എല്ലാ അപ്പാർട്ട്മെന്റുകളും സ്പേഷ്യസാണ്. 2715 സ്‌ക്വയർ ഫീറ്റിലാണ് 4 BHK അപ്പാർട്ട്മെന്റുകൾ നിർമിച്ചിട്ടുള്ളത്. 3 BHK അപ്പാർട്ട്മെന്റുകൾ 2395, 2080, 2030, 1980, 1785, 1780, 1700 എന്നീ സ്‌ക്വയർ ഫീറ്റുകളിൽ ലഭ്യമാണ്.

സ്വകാര്യത ഉറപ്പാക്കാനായി ഒരു ഫ്ളോറിൽ നാല് ഫ്ളാറ്റുകൾ മാത്രം

ഈ പ്രോജക്ടിൽ ഒരു ഫ്ളോറിൽ നാല് ഫ്ളാറ്റുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ടു തന്ന താമസക്കാർക്ക് സ്വകാര്യത ഉറപ്പാക്കാം. കൂടാതെ, അകത്തളങ്ങളിൽ സുഗമമായ വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്നതാണ്. രണ്ട് ഫ്ളാറ്റുകൾ മാത്രം ഷെയർ ചെയ്യുന്ന വരാന്തയും സ്വകാര്യത നൽകുന്നു.

ഇറ്റാലിയൽ മാർബിൾ, വുഡൻ ഫ്‌ളോറിംഗ്…

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയിൽ മുങ്ങിയ എക്സറ്റീരിയറും ഇന്റീറിയറുമാണ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റേത്. അകത്തളങ്ങൾക്കു പുറമേ കോമൺ ഏരിയയിലും ഇറ്റാലിയൻ മാർബിൾ ഉപയോഗിക്കുന്നു. എല്ലാ ബെഡ് റൂമുകൾക്കും വുഡൻ ഫ്ളോറിംഗാണ് നൽകിയിട്ടുള്ളത്. വുഡൻ ഫ്ളോറിംഗും തേക്കിൽ തീർത്തിട്ടുള്ള പ്രധാന വാതിലുകളും വേറിട്ടൊരു ആഢ്യത്തം പകരുന്നുണ്ട്. ബെസ്റ്റ് സ്പെസിഫിക്കേഷനാണ് ഇതിന്റേത്. ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ബിൽഡിംഗ് മെറ്റീരിയലുകളാണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

എക്സ്‌ക്ല്യൂസിവ് ക്ലബ് ഹൗസ്

5400 ചതുരശ്ര അടി വിസ്തീർണത്തിൽ, മൂന്ന് നിലകളിലായി നിർമിച്ചിട്ടുള്ള എക്സ്‌ക്ല്യൂസിവ് ക്ലബ് ഹൗസ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റെ മറ്റൊരു ആകർഷണീയതയാണ്. ക്ലബ് ഹൗസിന്റെ ആദ്യത്തെ നിലയിൽ കിഡ്സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂൾ, മൾട്ടിപർപ്പസ് ഹാൾ, പൂൾ പാർട്ടി ഏരിയ, സോന, ജാക്വസി, ചെയ്ഞ്ചിംഗ് റൂം, ലാൻഡ്സ്‌കേപ്ഡ് ഗാർഡൻ എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. രണ്ടാം നിലയിൽ യൂണിസെക്സ് ഏസി ജിം, പവലിയൻ, ഓപ്പൺ ടെറസ് എന്നിവയും മൂന്നാം നിലയിൽ ഇൻഡോർ ഗെയിംസ്, മിനി തീയേറ്റർ സജ്ജീകരിച്ചിരിക്കുന്നു. ക്ലബ് ഹൗസിനുവേണ്ടി മാത്രമായി പ്രത്യേക ലിഫ്റ്റുമുണ്ട്. കാർ ഡ്രോപ്പ് ഓഫിനായി വിശാലമായ ഇടവും ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

എല്ലാ അപ്പാർട്ട്മെന്റുകൾക്കും രണ്ട് കവേർഡ് കാർ പാർക്കിംഗ് സൗകര്യം

അതിഥികൾക്കായി വൈ-ഫൈ സൗകര്യമുള്ള ലോബി, കിഡ്സ്ഇൻഡോർ പ്ലേ ഏരിയ, ഡ്രൈവേഴ്സ് റൂം, ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് റൂം, സിസിടിവി സർവെയ്‌ലൻസ്, ഇന്റർകോം ഫെസിലിറ്റി, വീഡിയോ ഡോർ ഫോൺ, ബയോമെട്രിക് എൻട്രി സിസ്റ്റം, ലിവിംഗ് റൂമിനും മാസ്റ്റർ ബെഡ്റൂമിനും കേബിൾ ടിവി പ്രൊവിഷൻ, ജനറേറ്റർ ബായ്ക്കപ്പ് എന്നീ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. കൂടാതെ എല്ലാ അപ്പാർട്ട്മെന്റുകൾക്കും രണ്ട് കവേർഡ് കാർ പാർക്കിംഗ് സൗകര്യവും ഗസ്റ്റ് പാർക്കിംഗിനായി പ്രത്യേക സൗകര്യവുമുണ്ട്. ഒന്നാമത്തെ ഫ്ളോറിൽ അതിഥികൾക്കായി പ്രത്യേക ഗസ്റ്റ് സ്യൂട്ട് ഒരുക്കിയിട്ടുണ്ട്.

കവടിയാർ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാത്രം

തിരുവനന്തപുരത്തെ പ്രധാന റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നായ കവടിയാർ ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ ദൂരമേ മുത്തൂറ്റ് ഹോംസ് കവടിയാറിലേക്കുള്ളു. കവടിയാർ പാലസ് അടക്കം തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളുടെ സാന്നിധ്യവും രാജവീഥികളും കണക്ടിവിറ്റിയും ഈ ലൊക്കേഷന്റെ പ്രത്യേകതകളാണ്. ഇവിടെ നിന്നും നഗരത്തിന്റെ ഏതു ഭാഗത്തേക്കും വളരെ പെട്ടെന്ന് എത്താനാകും.

മികവുറ്റ നിക്ഷേപം

സാമ്പത്തിക സേവന മേഖലയിലെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് സംരംഭമാണ് മുത്തൂറ്റ് ഹോംസ്. മികവിന്റെ മറുവാക്കാണ് മുത്തൂറ്റ് ഹോംസ് നിർമിച്ചിട്ടുള്ള റെഡിഡൻഷ്യൽ പ്രോജക്ടുകളെല്ലാം. അതിനാൽ നിക്ഷേപം എന്ന നിലയിലും മുത്തൂറ്റ് ഹോംസ് കവടിയാർ മികച്ച ചോയ്‌സ് ആണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- 7592 841 841, 7592 840 840
വെബ്‌സൈറ്റ് - www.muthootrealestate.com

Content Highlights: Muthoot homez, Ready to Move Luxury flats, Thiruvananthapuram

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)
Related Topics
MUTHOOT HOMEZ

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram