തിരുവനന്തപുരത്തിന്റെ പെരുമയും പാരമ്പര്യവും പേറുന്ന കവടിയാറില്‍ സൂപ്പര്‍ ലക്ഷ്വറി ലിവിംഗ് ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു പ്രീമിയം ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്ട്- മുത്തൂറ്റ് ഹോംസ് കവടിയാര്‍. 2021 ന്റെ തുടക്കത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഈ പ്രോജക്ട്, ലൊക്കേഷന്റെ പ്രാധാന്യം കൊണ്ടും ആധുനിക സൗകര്യങ്ങളുടെ സമ്പന്നത കൊണ്ടും നാട്ടിലേക്ക് മടങ്ങിപ്പോരുന്ന പ്രവാസികള്‍ക്ക് തികച്ചും മികച്ചൊരു ചോയ്സാണ്. കാരണം, ലക്ഷ്വറി ലൈഫ്‌സ്റ്റൈല്‍ ശീലിച്ചവര്‍ക്കായി, തലസ്ഥാന നഗരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് സംരംഭമായ മൂത്തൂറ്റ് ഹോംസ് ഈ പ്രോജക്ട് നിര്‍മിക്കുന്നത്.

തിരുവനന്തപുരത്തിന്റെ രാജവീഥിയില്‍, കവടിയാറിലെ പോഷ് റെസിഡന്‍ഷ്യല്‍ ഏരിയയിലുള്ള ഈ പ്രീമിയം പ്രോജക്ടില്‍ ഗസ്റ്റ് സ്യൂട്ട്, രണ്ട് കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ്, ഗസ്റ്റ് കാര്‍പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉപഭോക്താക്കള്‍ക്കായി മുത്തുറ്റ് ഹോംസ് നല്‍കുന്നുണ്ട്.

കവടിയാര്‍ കൊട്ടാരത്തിനടുത്തായി 63 സെന്റിലാണ് മുത്തൂറ്റ് ഹോംസ് കവടിയാര്‍ ഉയരുന്നത്. കണ്ടംപററി ഡിസൈനിലുള്ള ഈ പ്രോജക്ടില്‍ മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടി 47 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. ഒരു ഫ്‌ളോറില്‍ നാല് ഫ്‌ളാറ്റുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അതുകൊണ്ടുതന്നെ താമസക്കാര്‍ക്ക് സ്വകാര്യത ഉറപ്പാക്കാം. കൂടാതെ, അകത്തളങ്ങളില്‍ സുഗമമായ വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്നതാണ്.

രണ്ട് ഫ്‌ളാറ്റുകള്‍ മാത്രം ഷെയര്‍ ചെയ്യുന്ന വരാന്തയും സ്വകാര്യത നല്‍കുന്നു. ഈ പ്രോജക്ടിലെ എല്ലാ അപ്പാര്‍ട്ട്‌മെന്റുകളും സ്‌പേഷ്യസാണ്. 2715 സ്‌ക്വയര്‍ ഫീറ്റിലാണ് 4 BHK അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിച്ചിട്ടുള്ളത്. 3 BHK അപ്പാര്‍ട്ട്‌മെന്റുകള്‍ 2395, 2080, 2030, 1980, 1785,1780, 1700 എന്നീ സ്‌ക്വയര്‍ ഫീറ്റുകളില്‍ ലഭ്യമാണ് .

muthoot

ഇറ്റാലിയന്‍ മാര്‍ബിളിന്റെ പ്രൗഢിയില്‍ മുങ്ങിയ എക്‌സ്റ്റീരിയറും ഇന്റീരിയറുമാണ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റേത്. അകത്തളങ്ങള്‍ക്കു പുറമേ കോമണ്‍ ഏരിയയിലും ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിക്കുന്നു. എല്ലാ ബെഡ് റൂമുകള്‍ക്കും വുഡന്‍ ഫ്‌ളോറിങ്ങാണ്‌ നല്‍കിയിട്ടുള്ളത്.

വുഡന്‍ ഫ്‌ളോറിങ്ങും തേക്കില്‍ തീര്‍ത്തിട്ടുള്ള പ്രധാന വാതിലുകളും വേറിട്ടൊരു ആഢ്യത്തം പകരുന്നുണ്ട്. ബെസ്റ്റ് സ്‌പെഷിഫിക്കേഷനാണ് ഇതിന്റേത്. ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡിലുള്ള ബില്‍ഡിംഗ് മെറ്റീരിയലുകളാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

അമിനിറ്റീസ്

5400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, മൂന്ന് നിലകളിലായി നിര്‍മിച്ചിട്ടുള്ള എക്‌സ്‌ക്ല്യൂസിവ് ക്ലബ് ഹൗസ് മുത്തൂറ്റ് ഹോംസ് കവടിയാറിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്. ക്ലബ് ഹൗസിന്റെ ആദ്യത്തെ നിലയില്‍ കിഡ്‌സ് പൂളോടു കൂടിയ സ്വിമ്മിംഗ് പൂള്‍, പൂള്‍ പാര്‍ട്ടി ഏരിയ, മള്‍ട്ടിപര്‍പ്പസ് ഹാള്‍, സോന, ജാക്വസി, ചെയ്ഞ്ചിംഗ് റൂം, ലാന്‍ഡ്‌സ്‌കേപ്ഡ് ഗാര്‍ഡന്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.

രണ്ടാം നിലയില്‍ യൂണിസെക്‌സ് ഏസി ജിം, പവലിയന്‍, ഓപ്പണ്‍ ടെറസ് എന്നിവയും മൂന്നാം നിലയില്‍ ഇന്‍ഡോര്‍ ഗെയിംസ്, മിനി തീയേറ്റര്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ക്ലബ് ഹൗസിനുവേണ്ടി മാത്രമായി പ്രത്യേക ലിഫ്റ്റുമുണ്ട്. കാര്‍ ഡ്രോപ്പ് ഓഫിനായി വിശാലമായ ഇടവും ഇതിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അതിഥികള്‍ക്കായി വൈ - ഫൈ സൗകര്യമുള്ള ലോബി, കിഡ്‌സ് ഇന്‍ഡോര്‍ പ്ലേ ഏരിയ, ഡ്രൈവേഴ്‌സ് റൂം, ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് റൂം, സിസിടിവി സര്‍വെയ്‌ലന്‍സ്, ഇന്റര്‍കോം ഫെസിലിറ്റി, വീഡിയോ ഡോര്‍ ഫോണ്‍, ബയോമെട്രിക് എന്‍ട്രി സിസ്റ്റം, ലിവിംഗ് റൂമിനും മാസ്റ്റര്‍ ബെഡ്‌റൂമിനും കേബിള്‍ ടിവി പ്രൊവിഷന്‍, ജനറേറ്റര്‍ ബായ്ക്കപ്പ് എന്നീ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. കൂടാതെ എല്ലാ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും രണ്ട് കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഗസ്റ്റ് പാര്‍ക്കിംഗിനായി പ്രത്യേക സൗകര്യവുമുണ്ട്. ഒന്നാമത്തെ ഫ്‌ളോറിലാണ് അതിഥികള്‍ക്കായുള്ള പ്രത്യേക ഗസ്റ്റ് സ്യൂട്ട് ഒരുക്കിയിട്ടുളളത്.  

2

പ്രൈം ലൊക്കേഷന്‍

തിരുവനന്തപുരത്തെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നാണ് കവടിയാര്‍. കവടിയാര്‍ ജംഗ്ഷനില്‍ നിന്ന് നൂറ് മീറ്റര്‍ ദൂരേമേ മുത്തൂറ്റ് ഹോംസ് കവടിയാറിലേക്കുള്ളു. കവടിയാര്‍ പാലസ് അടക്കം തിരുവനന്തപുരത്തെ പ്രധാന ഇടങ്ങളുടെ സാന്നിധ്യവും രാജവീഥികളും കണക്ടിവിറ്റിയും ഈ ലൊക്കേഷന്റെ പ്രത്യേകതകളാണ്. ഇവിടെ നിന്നും നഗരത്തിന്റെ ഏതു ഭാഗത്തേക്കും വളരെ പെട്ടെന്ന് എത്താനാകും.  

1

കവടിയാര്‍ എന്ന ലൊക്കേഷനും ഈ സൂപ്പര്‍ പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകളും നിങ്ങള്‍ക്ക് കൂടുതല്‍ കംഫര്‍ട്ടബിളായ ജീവിതം സമ്മാനിക്കും. നിശ്ചയമായും അഭിമാനകരമായ അഡ്രസായിരിക്കും മുത്തൂറ്റ് ഹോംസ് കവടിയാര്‍. ഈ ഡിസംബറില്‍ സ്‌പെഷ്യല്‍ ഓഫറോടെ ഈ പ്രോജക്ട് ബുക്ക് ചെയ്യൂ. അടുത്ത വര്‍ഷം മുതല്‍ തലസ്ഥാനത്ത് രാജകീയമായി താമസിക്കൂ. മോക്ക് അപ്പ് അപ്പാര്‍ട്ട്‌മെന്റ് കാണാനും മുത്തൂറ്റ് ഹോംസ് കവടിയാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്  വിളിക്കുക   7592 841 841