തിരുവനന്തപുരം നഗരത്തിൽ വികസനത്തിലൂടെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന, കടലും കായലും കൈകോർക്കുന്ന ആക്കുളത്ത്, ലുലു മാളിന് എതിർവശത്തായി മുത്തൂറ്റ് ഹോംസ് നിർമിക്കുന്ന സൂപ്പർ ലക്ഷ്വറി പ്രോജക്ടാണ് മുത്തൂറ്റ് ഹോംസ് ആക്കുളം. ആഡംബരവും ആധുനിക സൗകര്യങ്ങളും കൊണ്ട് സമ്പന്നമായ ഈ പ്രോജക്ടിന്റെ നിർമാണം 2023ൽ പൂർത്തിയാകും.


കടലിനും കായലിനും അഭിമുഖമായി അപ്പാർട്ട്മെന്റുകൾ

വിശാലമായ 2.12 ഏക്കറിൽ ഉയരുന്ന ഈ സൂപ്പർ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടിൽ 14 നിലകളിലായി ആകെ 211 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 2 BKH, 2 + study, 3 BHK, 3+ study, 4 BHK അപ്പാർട്ട്മെന്റുകളായി ഇവ ഒരുക്കുന്നു. 1299 മുതൽ 2539 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്. അറബിക്കടലിന്റെയോ ആക്കുളം കായലിന്റെയോ കാഴ്ചകൾ കിട്ടുന്ന വിധത്തിലാണ് ഇതിലെ അപ്പാർട്ട്മെന്റുകൾ ഒരുക്കിയിട്ടുള്ളത്. ഓരോ പ്രഭാതത്തിലും സായംസന്ധ്യയിലും പ്രകൃതിയൊരുക്കുന്ന മനോഹരമായ ദൃശ്യങ്ങളും വീടിനുള്ളിലിരുന്ന് ആസ്വദിക്കാം. മാത്രമല്ല, അപ്പാർട്ട്മെന്റുകൾക്കുള്ളിൽ തണുത്ത കാറ്റും സ്വാഭാവികമായ വെളിച്ചവും വായുവും ധാരാളമായി ലഭിക്കുകയും ചെയ്യും.  
 

Muthoot Homez

കോമ്പൗണ്ടിനുള്ളിലെ തുറസായ ഇടങ്ങൾ മുത്തൂറ്റ് ഹോംസ് ആക്കുളത്തിന്റെ മറ്റൊരു സവിശേഷതയാണ്. 2.12 ഏക്കർ പ്ലോട്ടിലെ ഏകദേശം 60 ശതമാനം ഭാഗവും ഓപ്പൺ സ്പേസ് ആണ്. ബാക്കി 40 ശതമാനം ഭാഗത്ത് മാത്രമാണ് നിർമിതികൾ ഉള്ളത്. ഇതിന്റെ ആദ്യത്തെ മൂന്ന് നിലകൾ കൊമേഴ്സ്യൽ സ്പേസിനായി മാറ്റിവച്ചിരിക്കുന്നു.


ആരും ആഗ്രഹിക്കുന്ന അമിനിറ്റീസ്

Muthoot Homez

പ്രൗഢസുന്ദരമായ പുറംകാഴ്ചയാണ് മുത്തൂറ്റ് ഹോംസ് ആക്കുളത്തിന്റേത്. മൂന്ന് നിലകളുടെ ഉയരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന പ്രൗഢിയാർന്ന ലോബി, മുതിർന്നവർക്കായി 21 സെന്റിൽ ഒരുക്കിയിട്ടുള്ള ഗസീബോയോടു കൂടിയ എൽഡേർലി പാർക്ക്, റൂഫ് ടോപ്പിലെ ജോഗിംഗ് ട്രാക്ക്, റീഡിംഗ് റൂം, പ്രത്യേക കാർ വാഷ് ബേ, ഇലക്ട്രിക് ചാർജിംഗ് പോയിന്റോടു കൂടിയ കവേർഡ് കാർ പാർക്കിംഗ് തുടങ്ങി എടുത്തുപറയത്തക്ക നിരവധി സൗകര്യങ്ങൾ ഈ പ്രോജക്ടിലുണ്ട്.
 

Muthoot Homez

ഇവയ്ക്കു പുറമേ വെൽനസ് സെന്റർ, എജ്യൂക്കേഷൻ സ്പെയ്സ്, ഇൻഡോർ റെക്രിയേഷൻ ഏരിയ, ഓഡിയോ വിഷ്വൽ റൂം, ആംഫി തീയേറ്റർ, കിഡ്സ് പ്ലേ ഏരിയ, റൂഫ് ടോപ് ഗാർഡൻ, ക്ലബ് ഹൗസ്, ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, സ്റ്റീം റൂം, മസാജ് റൂം, ഫുള്ളി എക്യുപ്പ്ഡ് ഏസി ഫിറ്റ്‌നസ് സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ഗെയിം ഏരിയ, ഡ്രൈവർ/മെയ്ഡിനു വേണ്ടിയുള്ള ടോയ്ലറ്റുകൾ, യൂട്ടിലിറ്റി റൂമുകൾ, ഡിസേബ്ൾഡ് ഫ്രണ്ട്ലി ആക്സസ്, പൊതുഇടങ്ങളിൽ സൗരോർജം തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്. മനോഹരമായ ലാൻഡ്സ്‌കേപിംഗും മുത്തൂറ്റ് ഹോംസ് ആക്കുളത്തിന് അഴക് ചാർത്തുന്നു. അപ്പാർട്ട്മെന്റ് എന്നാൽ കേവലം നാല് ചുമരുകൾക്കുള്ളിലെ ഇടം എന്നതിലുപരി ധാരാളം അനുബന്ധ സൗകര്യങ്ങളുള്ള നല്ലൊരു താമസസ്ഥലമായിരിക്കണം എന്നതാണ് മുത്തൂറ്റ് ഹോംസ് ഡിസൈനിംഗിന്റെ അടിസ്ഥാന സങ്കൽപ്പം.


ലുലു മാളിന് എതിർവശത്ത് താമസിക്കാം

Muthoot Homez

ലുലുമാളിന് നേരേ എതിർവശത്ത് സ്ഥിതിചെയ്യുന്ന മുത്തൂറ്റ് ഹോംസ് ആക്കുളത്തിന് അടുത്തായി മികച്ച സ്‌കൂളുകളും കോളജുകളും ആശുപത്രികളും പ്രമുഖ ഓഫീസുകളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇൻഫോസിസ്, യുഎസ്ടി ഗ്ലോബൽ, ടെക്നോപാർക്ക്, മെഡിക്കൽ കോളേജ്, കിംസ് ഹോസ്പിറ്റൽ, ഗുഡ് ഷെപ്പേർഡ് സ്‌കൂൾ, എംജിഎം സ്‌കൂൾ എന്നിവയെല്ലാം ഇതിന് സമീപത്താണ്. തിരുവനന്തപുരത്തിന്റെ ഏത് ഭാഗത്തേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്താനാകും. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കേവലം നാല് കിലോമീറ്ററും വേളി റെയിൽവേ സ്റ്റേഷനിലേക്ക് രണ്ടും കിലോമീറ്ററും ദൂരമേയുള്ളു.


ഷോപ്പിംഗിനും എന്റർടെയ്ൻമെന്റിനും യാത്രകൾക്കും ആഘോഷങ്ങൾക്കുമെല്ലാം ഏറ്റവും സൗകര്യപ്രദമായ ലൊക്കേഷനിലുള്ള മുത്തൂറ്റ് ഹോംസ് ആക്കുളത്തെ അപ്പാർട്ട്മെന്റുകൾ 88 ലക്ഷം രൂപ മുതൽ ലഭ്യമാണ്. 
മുത്തൂറ്റ് ഹോംസ് ആക്കുളത്തിനു പുറമേ, ഉടൻ നിർമാണം പൂർത്തിയാകുന്ന മുത്തൂറ്റ് ഹോംസ് കവടിയാർ, റെഡി ടു മൂവ് വിഭാഗത്തിലുള്ള മുത്തൂറ്റ് ഹോംസ് ശാസ്തമംഗലം എന്നിവയും മുത്തൂറ്റ് ഹോംസിന്റെ തിരുവനന്തപുരത്തെ സൂപ്പർ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടുകളാണ്.


ബുക്കിംഗിനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ- 7592 840 840, 7592 841 841​