Kalyan Silks Aadi Sale
ആടിമാസ വില്പന പുതുമയുടെ ഉത്സവമാക്കിയ കല്യാണ്‍ സില്‍ക്സിന്റെ ഈ വ4ഷത്തെ ആടി സെയിലിന് തുടക്കമായി.കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ ഫാഷന്റെയും വിലക്കുറവിന്റെയും ഈ മഹോത്സവത്തിന് തിരിതെളിഞ്ഞു. 50% വരെ ഡിസ്കൗണ്ടില്‍ ഈ സീസണിലെ ഏറ്റവും പുതിയ ശ്രേണികള്‍ സ്വന്തമാക്കുവാനുള്ള അസുലഭ അവസരമാണ് ആടി സെയിലിലൂടെ കല്യാണ്‍ സില്‍ക്സ് ലഭ്യമാക്കുന്നത്.

ഇതിലുപരി കല്യാണ്‍ സില്‍ക്സിന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസുകളില്‍ തയ്യാറാക്കപ്പെടുന്ന ഏറ്റവും പുതിയ കളക്ഷനുകളും ആടിമാസ സെയിലിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ആടിമാസ സീസണ് മുന്നില്‍ കണ്ട് കല്യാണ്‍ സില്‍ക്സിന്റെ ഡിസൈന്‍ സലൂണുകളും ആയിരത്തില്‍പ്പരം വരുന്ന നെയ്ത്ത് ശാലകളും ഒരുക്കിയ പ്രത്യേക കളക്ഷനുകളും ഈ വില്‍പ്പന മഹാമഹത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.
ന്യൂ ജെന്‍, മണ്‍സൂണ്‍ സ്പെഷ്യല്‍ എഡിഷനുകളാണ് ഇത്തവണത്തെ ആടി സെയിലിന്റെ പ്രത്യേകത. സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ഹോം ഫര്‍ണിഷിംഗ്, എത്ത്നിക് വെയര്‍, പാര്‍ട്ടി വെയര്‍, വെസ്റ്റേണ്‍ വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ് എന്നിവയിലെല്ലാം ഈ സവിശേഷ കളക്ഷനുകള്‍ ലഭ്യമാണ്.
''മലയാളിക്ക് ആടി സെയില്‍ എന്നാല്‍ കല്യാണ്‍ സില്‍ക്സിന്റെ ആടി സെയിലാണ്. ഏറ്റവും പുതിയ വസ്ത്രശ്രേണികള്‍ 100% ഗുണമേന്മ ഉറപ്പ് വരുത്തി ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന കല്യാണ്‍ സില്‍ക്സിന്റെ വ്യാപാര നയം മലയാളി എന്നേ നെഞ്ചിലേറ്റി കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ന്യൂജെന്‍, മണ്‍സൂണ്‍ സ്പെഷ്യല്‍ കളക്ഷനുകള്‍ ആടി സെയിലിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇത് ഫാഷന്‍ പ്രേമികളുടെ മനം കവരും എന്ന് ഞങ്ങള്‍ക്കുറപ്പാണ്'', കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
ആഴ്ചതോറും കല്യാണ്‍ സില്‍ക്സിന്റെ പ്രൊഡക്ഷ9 ഹൗസുകളില്‍ നിന്നും നെയ്ത്ത് ശാലകളില്‍ നിന്നും പുതിയ സ്റ്റോക്ക് ആടി സെയിലിന്റെ ഭാഗമായി ഷോറൂമുകളിലെത്തും. വരും ദിവസങ്ങളില്‍ ബാംഗ്ളൂര്‍, തമിഴ്നാട്, യു.എ.ഇ., മസ്ക്കറ്റ് ഷോറൂമുകളിലും ആടി സെയില്‍ ആരംഭിക്കുന്നതാണ്.