ഓഫീസില്‍ വളരെ പ്രധാനപ്പെട്ട മീറ്റിങ്ങുള്ള ദിവസം രാവിലെ വീട്ടിലെ മോട്ടോര്‍ കേടായി. അതിഥികള്‍ വരുന്ന ദിവസം തന്നെ മുറിയിലെ എ.സി പ്രവര്‍ത്തിക്കുന്നില്ല. ഇത്തരത്തില്‍ നമ്മുടെ വീട്ടില്‍ പലതരത്തിലുള്ള അറ്റകുറ്റപ്പണികളും ആവശ്യമായി വരാറുണ്ട്. എന്നാല്‍ ഇത്തരം ജോലികള്‍ ചെയ്യുന്നവരെ പെട്ടെന്നു കിട്ടുകയുമില്ല. ഈ പ്രശ്‌നത്തിനുള്ള മികവുറ്റ പരിഹാരമാണ്  'ജൊബോയ്' എന്ന ആപ്ലിക്കേഷന്‍.  

ഒരു വീടിനെ കേന്ദ്രീകരിച്ചുള്ള എല്ലാ ജോലികളും ഒരു ആപ്പില്‍ ഉള്‍പ്പെടുത്തി പരിചയസമ്പന്നരും വിശ്വസ്തരുമായ തൊഴിലാളികളെ ആവശ്യക്കാരുമായി ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ജൊബോയ്. ആകാശത്തിനു  താഴെയുള്ളതെല്ലാം ഓരൊറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന ഇക്കാലത്ത്, സാങ്കേതിക വിദ്യയും സേവനവും സമന്വയിപ്പിച്ച് രൂപകല്പന ചെയ്‌തെടുത്ത ഈ ആപ്പ് നിങ്ങള്‍ക്ക് പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ആര്‍ക്കും ലളിതമായി ഉപയോഗിക്കാവുന്ന 'യൂസര്‍ ഇന്റര്‍ഫേസ്' ആണ് ഈ ആപ്പിന്റേത്. 

Joboyഇലക്ട്രീഷ്യന്‍, പ്ലംബര്‍, കാര്‍പെന്റര്‍, ടാക്‌സി, എസി മെക്കാനിക്ക്, ഗാര്‍ഡനര്‍, കംമ്പ്യൂട്ടര്‍ സര്‍വ്വീസ്, ലോണ്‍ഡ്രി, മെഡിക്കല്‍ സര്‍വീസ്, കേക്ക് ഡെലിവറി തുടങ്ങി വീടുമായി ബന്ധപ്പെട്ട 36 സേവനങ്ങള്‍ ജൊബോയ് ആപ്പ് വഴി ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്യ്ത് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആവശ്യമായ സേവനങ്ങള്‍ക്ക് നിങ്ങളുടെ പ്രദേശത്തിനോട് എറ്റവും അടുത്തുള്ള പ്രൊഫഷണലുകളെ ആപ്പ് വഴി ലഭിക്കുന്നു. കൃത്യസമയത്ത് നിങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയും അതിന്റെ പൂര്‍ണ ഉത്തരവാദ്വിത്വം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ജൊബോയ് യുടെ സവിശേഷത. വിവിധ സേവനങ്ങള്‍ക്കനുസരിച്ചുള്ള സര്‍വ്വീസ് വാറന്റിയും ജൊബോയ് ഉറപ്പാക്കുന്നുണ്ട്.

ഓരോ സേവനത്തിനും ചിലവാകുന്ന തുക മുന്‍കൂര്‍ നിശ്ചയിച്ച് ആപ്പില്‍ ലഭ്യമാക്കുന്നത് ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. കൂടാതെ, സേവനങ്ങള്‍ക്ക് അധികജോലി ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ തുകയിലെ   വ്യത്യാസം ഉപഭോക്താവ് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് സേവനം പൂര്‍ത്തീകരിക്കുന്നത്. സുതാര്യമായ ഇത്തരം ഇടപാടുകള്‍ ഉറപ്പാക്കുന്നതിനാലാണ് ജൊബോയ് മറ്റു സേവനദാതാക്കളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ഓണ്‍ലൈന്‍, ക്യാഷ് എന്നീ പെയ്‌മെന്റ് ഓപ്ഷനുകളാണ് നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്. 

ഉപഭോക്താവിന് അവരുടെ ആവശ്യാനുസരണം സേവനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തു സൗകര്യപ്രദമായി ഏതുസമയത്തും ഉപയോഗിക്കാം എന്നതും ഈ ആപ്പിന്‍െ പ്രത്യേകതയാണ്. സേവനങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അതൃപ്തി നേരിട്ടാല്‍ നിങ്ങള്‍ക്ക് ജൊബോയ് യുടെ 24/7 കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു പരാതിപ്പെടാന്‍ സാധിക്കും. നിലവില്‍ ജൊബോയ് യുടെ സേവനങ്ങള്‍ കൊച്ചി, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ലഭ്യമാവുന്നത്. കേരളത്തിനകത്തേയും പുറത്തേയും മറ്റു നഗരങ്ങളിലും അധികം വൈകാതെ തന്നെ ഈ ആപ്പ് ലഭ്യമായി തുടങ്ങുന്നതാണ്. 

Download App