.
മാറുന്ന കാലത്തിനും സാമ്പത്തികരംഗത്തിനുമനുസരിച്ച് പ്രവർത്തനരീതിയിലും ആസൂത്രണത്തിലും ശരിയായ മാറ്റങ്ങൾ വരുത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ എൻബിഎഫ്സി രംഗത്തെ ശക്തമായ സാന്നിധ്യമായ ഐസിഎൽ ഫിൻകോർപ്. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിൽ അഭിവൃദ്ധിയും പുരോഗതിയും കൊണ്ടുവരാൻ പാകത്തിനുള്ള പുതുമയാർന്നതും കാലാനുസൃതവുമായ പദ്ധതികളാണ് എന്നും ഐസിഎൽ ഫിൻകോർപ് മുന്നോട്ടുവച്ചിട്ടുള്ളത്.
ദക്ഷിണേന്ത്യയിലെ 31 വർഷം നീണ്ട വിശ്വസ്ത സേവനപാരമ്പര്യം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കുമുള്ള വിപുലീകരണം തുടങ്ങിയ നിരവധി കാരണങ്ങളാലും മികച്ച പ്രവർത്തനശൈലിയാലും ജനമനസുകളിലിടം പിടിച്ചു കൊണ്ട് ഐസിഎൽ ഫിൻകോർപ് ജൈത്രയാത്ര തുടരുകയാണ്. ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പുത്തൻ സംരംഭങ്ങളും പദ്ധതികളും മുന്നോട്ടുവയ്ക്കുന്നതിന് ഐസിഎൽ ഫിൻകോർപ് എന്നും പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. എളുപ്പത്തിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാർഗമായി ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗോൾഡ് ലോണുകൾ ഏറ്റവും കുറഞ്ഞ പലിശനിരക്കിലും ലളിതമായ വ്യവസ്ഥകളിലും കുറഞ്ഞ സമയത്തിനുള്ളിൽ ഐസിഎൽ ഫിൻകോർപ് ലഭ്യമാക്കുന്നു.
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി അവതരിപ്പിച്ച 'സ്ത്രീ സുരക്ഷ' എന്ന പദ്ധതി, ബിസിനസ് ലോണുകൾ, ഹോം ലോണുകൾ തുടങ്ങി നിരവധി പദ്ധതികൾ വഴി കുറഞ്ഞ പലിശ നിരക്കിൽ ഐസിഎൽ ഫിൻകോർപ് വായ്പകൾ ലഭ്യമാക്കുന്നു. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെ കേന്ദ്രീകരിച്ച് ഹെൽത്ത് & ലൈഫ് ഇൻഷുറൻസ് പദ്ധതികളും ഐസിഎൽ ഫിൻകോർപ് അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ആധുനിക കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് എൻബിഎഫ്സി സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് കൂടുതൽ ലളിതമായി എത്തിക്കുകയെന്ന ഐസിഎൽ ഗ്രൂപ്പിന്റെ ലക്ഷ്യം പടിപടിയായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഐസിഎൽ ഫിൻകോർപ്പിന്റെ ആദ്യ എടിഎം ഇരിഞ്ഞാലക്കുടയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ആധുനിക ബാങ്കിങ്ങിൽ ലഭ്യമായ എല്ലാ സാങ്കേതിക വൈദഗ്ദ്യവും ഉറപ്പാക്കിയിട്ടുള്ള ഈ എടിഎം സംരംഭം 2022-2023 സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ ഐസിഎൽ ഫിൻകോർപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. EWIRE Softtech Pvt. Ltd.- ന്റെ സാങ്കേതിക സഹായത്തോടു കൂടിയാണ് ഈ ആധുനിക ബാങ്കിങ് സംവിധാനം യാഥാർഥ്യമാക്കിയിരിക്കുന്നത്. ഏത് ബാങ്കിന്റെയും എടിഎം കാർഡ് വഴി പണം പിൻവലിക്കുന്നതിനും സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക്, യൂണിയൻ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കൊടാക് മഹിന്ദ്ര ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളിലേക്ക് സിഡിഎം വഴി പണം നിക്ഷേപിക്കുന്നതിനും സാധിക്കുന്നു. യെസ് ബാങ്കുമായി സഹകരിച്ചാണ് ഐസിഎൽ ഫിൻകോർപ് ഉപഭോക്താക്കൾക്ക് എടിഎം കാർഡ് ലഭ്യമാക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 250-ൽ അധികം ബ്രാഞ്ചുകളുമായി ഐസിഎൽ ഫിൻകോർപ് അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ ഈ സാമ്പത്തിക വർഷത്തിൽ നൂറിലധികം ബ്രാഞ്ചുകൾ തുടങ്ങാനാണ് ഐസിഎൽ ഫിൻകോർപ് ലക്ഷ്യമിടുന്നത്.
ജനസേവനത്തിലും തത്വങ്ങളിലുമൂന്നിയ പ്രവർത്തനശൈലിയൂടെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന് ഐസിഎൽ ഫിൻകോർപ് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഭാവിയിലും ജനജീവിതത്തിന്റെ ഏതു പ്രതിസന്ധി ഘട്ടത്തിലും കൈത്താങ്ങായി ഐസിഎൽ ഫിൻകോർപ് ഒപ്പമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ്: https://www.iclfincorp.com
ഫോൺ: 1800 313 3353 (Toll Free)
ഇമെയിൽ: info@iclfincorp.com