
Honor X9 5G
അത്യുഗ്രൻ ഫീച്ചറുകളുമായി, അഫോർഡബിൾ റെയ്ഞ്ചിൽ ഓണർ എക്സ് 9ന്റെ 5ജി സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നു. ഓണർ എക്സ് സീരീസിലെ ഏറ്റവും പുതിയ മോഡലായ ഓണർ എക്സ്9 5ജി 8GB+128GB 1099 ദിർഹത്തിനും ഓണർ എക്സ്9 5ജി 8GB+256G-B 1199 ദിർഹത്തിനും ലഭ്യമാണ്. ഇപ്പോൾ വാങ്ങിയാൽ ആകർഷകമായ ഓഫറുകളോടെ ഈ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം.
പുതുമയാർന്നതും സവിശേഷവുമായ ഫീച്ചറുകളോടു കൂടിയ ഓണർ എക്സ്9ന്റെ 5ജി വേർഷൻ നിങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള അനുഭവവും അനന്യമായ ഗുണമേന്മയും കാഴ്ച വെയക്കുന്ന സ്മാർട്ട്ഫോൺ ആണ്. ഈ പ്രൈസ് റേയ്ഞ്ചിൽ ഇത്രയേറെ സവിശേഷതകളോടുകൂടിയ ഫോൺ ലഭിക്കുന്നു എന്നത് തന്നെ ആശ്ചര്യകരമാണ്.
ലോംഗ് ലാസ്റ്റിംഗ് ബാറ്ററി, 66 W ഓണർ സൂപ്പർ ചാർജ്
നൂതനമായ ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയുടെ പിന്തുണയുള്ള, 4800 mAh ലോംഗ് ലാസ്റ്റിംഗ് ബാറ്ററിയാണ് ഓണർ എക്സ് 9ന്റേത്. 66 W ഹോണർ സൂപ്പർ ചാർജ് 15 മിനിറ്റിനുള്ളിൽ 50 ശതമാനവും 30 മിനിറ്റിനുള്ളിൽ 81 ശതമാനവും ചാർജ് ലഭ്യമാക്കുന്നു. ഉപഭോക്താവിന് വളരെ പെട്ടെന്ന് ചാർജ് ചെയ്യാം, അതിനു ശേഷം എവിടെ ഇരുന്നും ഓൺലൈൻ ഷോപ്പിംഗ്, ഗെയ്മിംഗ്, മ്യൂസിക്, വീഡിയോ സ്ട്രീമിംഗ് അങ്ങനെ എന്തും തടസമില്ലാതെ ആസ്വദിക്കാം.
സ്റ്റണ്ണിംഗ് ഡിസ്പ്ലേ
ഫ്ളാഗ്ഷിപ്പ് ലെവൽ 1.05 mm സൂപ്പർ നാരോ ബസിൽസ് ഉപയോഗിച്ച് ഡിസൈൻ ചെയ്തിട്ടുള്ള ഓണർ എക്സ്9 ഈ വിഭാഗത്തിലുള്ള മറ്റനേകം സ്മാർട്ട്ഫോണുകളേക്കാൾ 40 ശതമാനം നേർത്തതാണ്. 94 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ പ്രദാനം ചെയ്യുന്ന ഫോൺ മികച്ച ദൃശ്യാനുഭവം കാഴ്ച വയ്ക്കുന്നു. ഈ വിലയിൽ ലഭ്യമായ ഏറ്റവും വലിയ സ്ക്രീനാണ് ഓണർ എക്സ് 9ന്റേത്. കണ്ണിന് ആയാസം ഉണ്ടാകാതിരിക്കാനായി TUV Rheinland ഐ കംഫർട്ട് മോഡും ഇതിലുണ്ട്. കൂടാതെ, 120 Hz റിഫ്രഷ് റെയ്റ്റ് സ്മൂത്തായ ഓപ്പറേഷൻ സാധ്യമാക്കുന്നു. കോംപാക്ട് ഡിസൈൻ ആയതിനാൽ കൊണ്ടുനടക്കാനും എളുപ്പമാണ്.
പവർഫുൾ പെർഫോമൻസ്
ഹോണർ റാം ടെർബോ ടെക്നോളജിയോടു കൂടിയ ഫോൺ ആയതിനാൽ പല ആപ്പുകൾ ഒരേ സമയം തുറക്കാനും, ബായ്ക്ക്ഗ്രൗണ്ടിൽ 35 ആപ്പുകൾ ആക്ടീവായി റൺ ചെയ്യാനും സാധ്യമാണ്. ഓണർ റാം ടെർബോ നിങ്ങൾക്ക് 10 ജിബി റാം ഫോണിന്റെ അനുഭവം പകരുന്നു. 256 ജിബി റാം വരെ വരെ സ്റ്റോറേജും ഉണ്ട്.
ഹൈ ഡെഫനിഷൻ ഇമേജുകൾക്കായുള്ള 48 എംപി ട്രിപ്പിൾ ക്യാമറ, മികച്ച വീഡിയോഗ്രഫി, ഡ്യുവൽ വ്യൂ റെക്കോർഡിംഗ്, മൈക്രോ മൂവി പ്രൊഡക്ഷൻ എന്നിവയെല്ലാം ഹോണർ എക്സ്9 ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ആസ്വാദ്യകരമാക്കുന്നു.
ഓഫറിൽ വാങ്ങൂ
പ്രീ ഓർഡർ - മെയ് 20 മുതൽ 26 വരെ. ഈ ദിവസങ്ങളിൽ പ്രീ ഓർഡർ ചെയ്യുന്നവർക്ക് 149 ദിർഹം വില വരുന്ന ഓണർ ചോയ്സ് ഇയർബഡ്സ് എക്സ് ലഭിക്കുന്നതാണ്. കൂടാതെ ആറു മാസത്തിൽ ഒരിക്കൽ ഓണർ കെയർ സ്ക്രീൻ പ്രൊട്ടക്ഷൻ, ജിസിസി ജോയിന്റ് വാറന്റി ഇവ ലഭ്യമാണ്.
ഓപ്പൺ സെയിൽ- മെയ് 27 മുതൽ ജുൺ രണ്ട് വരെയാണ് ഓപ്പൺ സെയിൽ ഓഫർ. അപ്പോൾ വാങ്ങുന്നവർക്ക് ജിസിസി ജോയിന്റ് വാരന്റി ലഭ്യമാണ്.
എവിടെ നിന്ന് വാങ്ങാം?
ഓണർ ഓൺലൈൻ സ്റ്റോർ, ആമസോൺ, നൂൺ, ഷറഫ് ഡിജി, ജംബോ, ഇമാക്സ്, കെയർഫോർ, ലുലു എന്നിവയ്ക്ക് പുറമേ നിങ്ങളുടെ ചുറ്റുവട്ടത്തുള്ള മറ്റ് മൊബൈൽ ഷോപ്പുകളിലും ഓണർ എക്സ്9 5ജി ലഭിക്കുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..