ഏവിയേഷൻ, എൻജിനീയറിംഗ്, മാനേജ്‌മെന്റ് കോഴ്‌സുകളുമായി ഹിന്ദുസ്ഥാൻ ഏവിയേഷൻ അക്കാദമി


Hindustan Aviation Academy

ഇന്ത്യയിലെ മുൻനിര ഏവിയേഷൻ, എൻജിനീയറിംഗ്, മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനമാണ് ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏവിയേഷൻ അക്കാദമി. 1983 മുതൽ, ഈ മൂന്ന് വിഭാഗങ്ങളിലും അക്കാദമിക മികവ് പുലർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ഏവിയേഷൻ അക്കാദമിയിൽ നിന്നും പുറത്തിറങ്ങിയ ആയിരക്കണക്കിന് ലൈസൻസ്ഡ് എയർക്രാഫ്റ്റ് എൻജിനീയർമാരും കൊമേഴ്‌സ്, മാനേജ്‌മെന്റ് വിദ്യാർഥികളും ഇന്ന് മുൻനിര കമ്പനികളിൽ ജോലി ചെയ്യുന്നു.

എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിംഗ് (എഎംഇ) + ബി. എസ്‌സി (ഓണേഴ്‌സ്) - ബോയിംഗ് ആൻഡ് എയർബസ് എയർക്രാഫ്റ്റ്
അടുത്ത പത്ത് വർഷത്തിനുള്ളിൽ പരിശീലനം നേടിയ 45000 എയർക്രാഫ്റ്റ് എൻജിനീയർമാരെ ഇന്ത്യക്ക് ആവശ്യമുണ്ട്. ഏവിയേഷൻ രംഗത്ത് ഇന്ത്യയിലും ആഗോളതലത്തിലുമുള്ള ക്രമാതീതമായ വളർച്ച, യോഗ്യരും പരിശീലനം നേടിയവരുമായ പ്രൊഫഷണലുകളുടെ ആവശ്യകത ഗണ്യമായ തോതിൽ വർധിപ്പിക്കുന്നു.

ഹിന്ദുസ്ഥാൻ ഏവിയേഷൻ അക്കാദമി (Approved DGCA CAR 147 Basic)യും, ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഹിന്ദുസ്ഥാൻ ബിസിനസ് സ്‌കൂളും ദേശീയ വിദ്യാഭ്യാസ നയത്തിന്റ (2022) എൻട്രി ആൻഡ് എക്‌സിറ്റ് ഓപ്ഷനോടു കൂടിയ നാല് വർഷത്തെ കോഴ്‌സ് അവതിരിപ്പിക്കുകയാണ്. ബി. എസ്‌സി ഓണേഴ്‌സ് ഡിഗ്രിയും (DGCA CAR 147 Basic) അനുസരിച്ച് ഏവിയേഷൻ മെയിന്റനൻസിൽ തിയറിയും പ്രാക്ടിക്കൽ ട്രെയിനിംഗും വിദ്യാർഥികളെ എയർബസ് A320, Boeing 737 എയർക്രാഫ്റ്റിലും B1.1 / B2 ലൈസൻസിന് അപേക്ഷിക്കാൻ യോഗ്യരാക്കുന്നു.

ഹിന്ദുസ്ഥാൻ ബിസിനസ് സ്‌കൂൾ

ഹിന്ദുസ്ഥാൻ ഏവിയേഷൻ അക്കാദമിയുടെ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് വിഭാഗമാണ് ഹിന്ദുസ്ഥാൻ ബിസിനസ് സ്‌കൂൾ (എച്ച്ബിഎസ്). ഉയർന്ന യോഗ്യതയുള്ള മികച്ച ഫാക്കൽറ്റിയാണ് ഇവിടുത്തേത്. അവരുടെ വിദഗ്ധമായ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പഠിക്കുന്ന വിദ്യാർഥികൾ കേവലം ഒരു ഡിഗ്രി നേടുക മാത്രമല്ല ചെയ്യുന്നത്. നിർണായകമായ ലേർണിംഗ് റിസോഴ്‌സുകൾ അവർക്ക് പ്രാപ്യമാകുന്നു, ഇൻഡസ്ട്രി എക്‌സ്‌പോഷറും തൊഴിലവസരങ്ങലും ലഭിക്കുന്നു. അതുവഴി സ്വന്തം വിജയകഥ രചിക്കുവാൻ അവർ പ്രാപ്തരാകുന്നു. ഗവേഷണ അവസരങ്ങളും ബിസിനസ് എൻവയോൺമെന്റ് സിമുലേഷനുകളും, പുറംലോകവുമായി ബന്ധപ്പെടുന്നതിനു മുൻപേ അവരുടെ തൊഴിൽ നൈപുണ്യങ്ങളെ കൂടുതൽ വികസിതമാക്കുന്നു.

എച്ച്ബിഎസിലെ വിദ്യാർഥികൾ തുടർച്ചയായി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയിൽ ഉയർന്ന റാങ്കുകൾ നേടാറുണ്ട്. 2018 -21 അക്കാദമിക വർഷത്തിൽ ഉയർന്ന മൂന്ന് റാങ്കുകൾ (ഒന്നും രണ്ടും നാലും) നേടിയത് ബിബിഎ ഏവിയേഷൻ മാനേജ്‌മെന്റിലെ കെ. വൈഷ്ണവി, ഹർഷ വി, പവിത്ര എസ് എന്നീ വിദ്യാർഥികളാണ്.

ചിന്തകളെ ഉദ്ദീപിക്കുന്നതും തുറന്ന മനസോടെ ഉള്ളതുമായ ചർച്ചകളിലൂടെ വിദ്യാർഥികളെ അർഥവത്തായ ചോദ്യങ്ങൾ ചോദിക്കാനും ഇടപെടലുകൾ നടത്താനും പ്രാപ്തരാക്കുന്നു. അതിലൂടെ സ്വന്തം അഭിപ്രായങ്ങൾ ആത്മവിശ്വാസത്തെ അവതരിപ്പിക്കാനുള്ള കഴിവ് അവർ നേടുന്നു. ഇന്റേൺഷിപ്പുകൾ, ഇന്റർ - ഇൻട്രാ കോളേജ് ഇവന്റുകളിൽ കോ- കരിക്കുലർ ആക്ടിവിറ്റികളിൽ പങ്കെടുക്കാനുള്ള അവസരം, എംഎൻസികളും സ്റ്റാർട്ട് - അപ്പുകളുമായുള്ള എക്‌സപോഷർ എന്നിവയിലൂടെ അവർക്ക് സമഗ്രമായ വികാസം ലഭിക്കുന്നു. അതോടൊപ്പം സ്വന്തം ശക്തികളും, മികവ് കൈവരിക്കേണ്ട മേഖലകൾ ഏതെന്നുള്ള അറിവും ലഭിക്കുന്നു. ഇത്തരത്തിൽ വ്യക്തിപരമായും ടീം പ്ലെയറായും ലീഡറായും കോർപ്പറേറ്റ് ലോകത്ത് നേട്ടങ്ങൾ കൈവരിക്കാനുള്ള നൈപുണ്യങ്ങൾ അവർ നേടുന്നു.

ഹിന്ദുസ്ഥാൻ ബിസിനസ് സ്‌കൂൾ, വിദ്യാർഥി കേന്ദ്രീകൃതവും അയവുള്ളതുമായ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ വിദ്യാർഥികൾക്ക് കരിയറിയനെക്കുറിച്ചുള്ള താൽപര്യങ്ങൾക്കനുസരിച്ച് കരിക്കുലം രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. മൾട്ടിപ്പിൾ എൻട്രിയും എക്‌സിറ്റും, വിദ്യാഭ്യാസവും ജോലിയും പ്ലാൻ ചെയ്യുന്നതിന് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നു. 2021 -22 അക്കാദമിക വർഷത്തിൽ ഇന്ത്യയിലും കർണാടകയിലും ആദ്യമായി ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കി എന്നത്, ബെംഗളൂരു നോർത്ത് യൂണിവേഴിസ്റ്റിയുടെ കീഴിളുള്ള ഹിന്ദുസ്ഥാൻ ബിസിനസ് സ്‌കൂളിനെ സംബന്ധിച്ച് അഭിമാനാർഹമായ ചുവടുവയ്പ്പാണ്.

കൂടുതൽ വിവരങ്ങൾക്ക്
www.hindustanacademy.edu.in

Content Highlights: Hindustan Aviation Academy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AMIT SHA-NITISH KUMAR

1 min

2 ദിവസം മുമ്പും അമിത്ഷാ നിതീഷിനെ വിളിച്ചു, ഒന്നും പേടിക്കേണ്ടെന്ന് മറുപടി; പക്ഷെ നൈസായങ്ങ് ഒഴിവാക്കി

Aug 10, 2022

Most Commented