തൃശൂരില്‍ റെഡി ടു മൂവ്‌ അപ്പാര്‍ട്ട്മെന്റുകള്‍, കസ്റ്റമൈസ്ഡ്‌ വില്ലകള്‍


2 min read
Read later
Print
Share

ഹൈലൈഫ്‌ ഗ്രേഷ്യ അപ്പാർട്ടമെൻറ്സ്‌

തൃശൂർ ടൗണിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ലൊക്കേഷനിൽ ഉടൻ താമസിക്കാൻ നിങ്ങൾ ഫ്‌ളാറ്റുകൾ നോക്കുന്നുണ്ടോ? തൃശൂർ ടൗണിൽ ഒരു വില്ല വാങ്ങാൻ പ്ലാനുണ്ടോ? വിയ്യൂരിലെ നിർമാണം പൂർത്തിയായ ഹൈലൈഫ് ഗ്രേഷ്യ അപ്പാർട്ട്‌മെൻറ്‌സും പാടൂക്കാട് നിർമാണം പുരോഗമിക്കുന്ന ഹൈലൈഫ് പ്രിസ്റ്റീൻ വില്ലാസും കണ്ടുനോക്കൂ, നിശ്ചയമായും നിങ്ങൾക്ക് ഈ പ്രോജക്ടുകൾ ഇഷ്ടപ്പെടും. തൃശ്ശൂരിലെ പാർപ്പിട നിർമാണ മേഖലയിൽ സജീവസാന്നിധ്യമായ ഹൈലൈഫ് ബിൽഡേഴ്‌സിന്റെ ഏറ്റവും പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകളാണ് ഇവ.

ഹൈലൈഫ്‌ ഗ്രേഷ്യ അപ്പാര്‍ട്ടമെന്‍റ്സ്‌, തൃശ്ശൂര്‍ (വിയ്യൂര്‍) RERA Registration Number - K - RERA/PRJ/080/2020

ഹൈലൈഫിന്റെ നിർമാണം പൂർത്തിയായ പ്രോജക്ടാണ് വിയ്യൂരിലുള്ള ഹൈലൈഫ് ഗ്രേഷ്യ അപ്പാർട്ട്‌മെൻറ്‌സ്. തൃശൂർ നഗരത്തിൽ, അശ്വിനി ജംഗ്ഷനിൽ നിന്നും വെറും 1.9 കിലോമീറ്ററിനുള്ളിൽ, 3 മിനിറ്റ് ഡ്രൈവ് ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഹൈലൈഫ് ഗ്രേഷ്യയിൽ, 13 നിലകളിലായി 50 അപ്പാർട്ടമെന്റുകൾ സജ്ജമാക്കിയിരിക്കുന്നു. ശാന്തമായ റസിഡൻഷ്യൽ ഏരിയയിൽ സ്ഥിതിചെയ്യുന്ന ഭവനങ്ങളാണ് ഇവ.
റിക്രിയേഷൻ ഹാൾ, ഹോം തിയേറ്റർ, ഫിറ്റ്‌നസ് റൂം, കിഡ്‌സ് പൂൾ, ഫർണിഷ്ഡ് ഗസ്റ്റ് ബെഡ്‌റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഗസ്റ്റ് പാർക്കിംഗ്, ലിഫ്റ്റുകൾ, 24 മണിക്കൂർ സെക്യൂരിറ്റി പ്രൊവിഷൻ, ഓപ്പൺ വെൽവാട്ടർ തുടങ്ങി സ്വസ്ഥവും ഉല്ലാസഭരിതവുമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രോജക്ടാണ് ഇത്.

ഷോപ്പിംഗ് സെന്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും വളരെ അടുത്തുള്ള മികച്ച ലൊക്കേഷനായ വിയ്യൂരിലാണ് ഈ പ്രോജക്ട്. താമസത്തിനും നിക്ഷേപത്തിനും ഒരുപോലെ യോജിച്ച പ്രോജക്ടാണിത്. നിർമാണം പൂർത്തിയായ ഈ പ്രോജക്ടിന് ഒക്യുപ്പൻസി സർട്ടിഫിക്കറ്റും കോർപ്പറേഷനിൽ നിന്ന് ഡോർ നമ്പറുകളും ലഭിച്ചിട്ടുള്ളതാണ്.

ഹൈലൈഫ്‌ പ്രിസ്റ്റീന്‍ വില്ലാസ്‌, തൃശ്ശൂര്‍ (പാടുക്കാട്)

ഹൈലൈഫിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഹൈലൈഫ് പ്രിസ്റ്റീൻ വില്ലാസ്. തൃശൂർ ഷോർണൂർ റോഡിൽ അശ്വിനി ജംഗ്ഷനിൽ നിന്നും വെറും 3.7 കിലോമീറ്ററിനുള്ളിൽ പണി ആരംഭിച്ചിരിക്കുന്ന വില്ലകൾ തൃശ്ശൂർ ടൗണിനോട് ഏറ്റവും അടുത്ത്, പാടൂക്കാട് സ്ഥിതി ചെയ്യുന്നു. ആധുനികരീതിയിലുള്ള എലിവേഷനും മികച്ച ഡിസൈനിങ്ങും ഉള്ള വില്ലകൾ ഷൊർണൂർ റോഡിൽ നിന്നും വെറും 500 മീറ്ററിനുള്ളിൽ ആണ് ഉള്ളത്. 1580 സ്‌ക്വയർ ഫീറ്റ് മുതൽ 2436 സ്‌ക്വയർഫീറ്റ് വരെയുള്ള 3 & 4 BHK വില്ലകൾ ഉപഭോക്താവിന്റെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാവുന്നതുമാണ്.

ഹൈലൈഫ്‌ ബില്‍ഡേഴ്സ്‌

രണ്ട് ദശാബ്ദത്തോളമായി തൃശൂരിലെ ഗാർഹിക നിർമാണമേഖലയിൽ, ഉപഭോക്താക്കൾ വിശ്വസ്തതയോടെ സമീപിക്കുന്ന ബിൽഡറാണ് ഹൈലൈഫ് ബിൽഡേഴ്‌സ്. 19 - ഓളം പാർപ്പിട സമുച്ചയങ്ങൾ നിർമിച്ച് താക്കോൽദാനം പൂർത്തീകരിച്ച ഹൈലൈഫിന്റെ ഭവനങ്ങൾ ഉപയോഗക്ഷമതയും മനോഹവുമായ ഡിസൈനിങ്ങിലൂടെ വേറിട്ടുനിൽക്കുന്നു. അകത്തളങ്ങളിൽ നല്ല വായുസഞ്ചാരവും വെളിച്ചവും ലഭ്യമാക്കാൻ ഹൈലൈഫ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഒപ്പം മികച്ച ഗുണനിലവാരം, കൃത്യസമയത്ത് തന്നെ നിർമാണ പൂർത്തീകരണം, ആധുനിക സജ്ജീകരണങ്ങൾ, മികച്ച വിൽപ്പനാന്തര സേവനം എന്നിവ ഇവരുടെ പ്രോജക്ടുകളുടെ പ്രധാന സവിശേഷതകളാണ്. തൃശൂർ നഗരത്തിന്റെ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുനൽകുന്ന മികച്ച റെസിഡൻഷ്യൽ ലൊക്കേഷനുകളിലാണ് ഇവരുടെ പ്രോജക്ടുകൾ. തൃശൂർ ക്രെഡായ്, BAI ചാപ്റ്ററുകളിൽ അംഗത്വമുള്ള ബിൽഡറാണ് ഹൈലൈഫ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌
മൊബൈല്‍ : 999 599 0000 ഫോണ്‍-- 0487 2389993
Email: hilifebuilders@gmail.com
വെബ്സൈറ്റ്‌- www.hilifebuilders.in

Content Highlights: Hilife Builders

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram