മാതൃഭൂമി - ഗ്ലോബൽ സ്റ്റഡി ലിങ്ക് സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ തിരുവനന്തപുരത്ത്


Global Study link

പ്രമുഖ എജ്യൂക്കേഷണൽ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് (ജിഎസ്എൽ), മാതൃഭൂമിയുടെ സഹകരണത്തോടെ ജൂൺ 12ന് തിരുവനന്തപുരത്ത് സൗജന്യ സെമിനാറും ഇന്ററാക്ടീവ് സെഷനുകളും ഒരുക്കുന്നു. ആക്കുളത്ത് ലുലു മാളിന് എതിർവശത്തായുള്ള ഹോട്ടൽ ഒ ബൈ തമാരയിലാണ് സെമിനാർ നടക്കുന്നത്. രാവിലെ 10 മുതൽ 12.30 വരെ കാനഡയിലെയും ഓസ്‌ട്രേലിയയിലെയും വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചും, ഉച്ചയ്ക്കു ശേഷം 2 മുതൽ 5 വരെ യു.കെയിലെ പഠന അവസരങ്ങളെക്കുറിച്ചും സംസാരിക്കുന്നതാണ്.

വിദേശ പഠനം എന്ന സ്വപ്‌നം മനസിൽ കൊണ്ടുനടക്കുന്ന, പ്ലസ് ടു/ ഡിഗ്രി കഴിഞ്ഞ വിദ്യാർഥികളോ, അവരുടെ മാതാപിതാക്കളോ ആണോ നിങ്ങൾ? അതിനായി എന്തു ചെയ്യണം എന്നറിയാത്തതു കൊണ്ട് വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ സൗജന്യ സെമിനാറിൽ പങ്കെടുക്കൂ. നിങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം കണ്ടെത്തൂ. വിദേശത്ത് നിങ്ങൾക്ക് പഠിക്കാവുന്ന കോഴ്‌സുകളെക്കുറിച്ചും തൊഴിൽ അവസരങ്ങളെക്കുറിച്ചും മനസിലാക്കൂ.

ജിഎസ്എൽ വിദേശ വിദ്യാഭ്യാസ സെമിനാറിലൂടെ, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉയർന്ന ജോലി സാധ്യതയുള്ള ഡിഗ്രി കോഴ്‌സുകളക്കുറിച്ചും ഡിഗ്രി കഴിഞ്ഞവർക്കുള്ള മാസ്റ്റേഴ്‌സ് കോഴ്‌സുകളെ കുറിച്ചും നേരിട്ട് വിവരങ്ങൾ ശേഖരിക്കാം. യൂണിവേഴ്‌സിറ്റികൾ, മികച്ച കോഴ്‌സുകൾ, ക്യാമ്പസ് സൗകര്യങ്ങൾ, ആപ്ലിക്കേഷൻ പ്രോസസ്, ഫീസ്, സ്‌കോളർഷിപ്പ് സാധ്യതകൾ, പ്ലേസ്‌മെന്റ്, എൻട്രി റിക്വയർമെന്റ്, ഫിനാൻഷ്യൽ റിക്വയർമെന്റ്, സിവി/എസ്ഒപി, പോസ്റ്റ് സ്റ്റഡി വർക്ക് എന്നിവയെക്കുറിച്ചെല്ലാം ഈ സെമിനാറിൽ പ്രതിപാദിക്കുന്നതാണ്. നിങ്ങളുടെ സംശയനിവാരണത്തിനായി ഒരു ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ സെമിനാർ തികച്ചും ഉപകാരപ്രദമാകും.

കഴിഞ്ഞ 14 വർഷമായി യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ 25000-ൽ പരം വിദ്യാർഥികളെ ഉപരിപഠനത്തിനു സഹായിച്ചിട്ടുള്ള പ്രമുഖ എജ്യൂക്കേഷണൽ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്നു. ലണ്ടൻ കൂടാതെ ചെന്നൈ, തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം ജിഎസ്എല്ലിന് ബ്രാഞ്ചുകൾ ഉണ്ട്. വിശദ വിവരങ്ങൾ അറിയാൻ www.globalstudylink.co.uk എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഈ സെമിനാറിൽ പങ്കെടുക്കുന്നതിനായി ഉടൻ പേര് രജിസ്റ്റർ ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്ക് :
www.globalstudylink.co.uk
Email: enquiries@globalstudylink.co.uk
Contact number:
India: +919072697999
UK: +4402035951999

Content Highlights: Global Study link

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented