തിരുവനന്തപുരത്തെ എൻലൈറ്റ് ഐഎഎസിൽ നിന്ന് ഈ വർഷം സിവിൽ സർവീസിൽ റാങ്ക് നേടിയത് 17 വിദ്യാർത്ഥികളാണ്. 29ാം റാങ്ക് നേടിയ ശ്രീലക്ഷ്മി അഭിമുഖത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയത് എൻലൈറ്റിലാണ്. 66ാം റാങ്ക് നേടിയ അർജുൻ മോഹൻ പ്രിലിമിനറിക്കും മെയിൻ പരീക്ഷയ്ക്കുമുള്ള തയ്യാറെടുപ്പുകൾ നടത്തിയത് ഇവിടെയാണ്. 2016ല്‍ 13-ാം റാങ്ക് നേടിയ ജെ. അതുലും 2017ല്‍ 26-ാം റാങ്ക് നേടിയ എസ്. അഞ്ജലിയും പഠിച്ചത് എന്‍ലൈറ്റിലാണ്. മൂന്ന് വർഷം മുമ്പ് പനവിള ജംഗ്ഷനിൽ ആരംഭിച്ച എൻലൈറ്റ് ഐഎഎസിൽ നിന്ന് ഇതുവരെ അമ്പതോളം വിദ്യാർഥികൾ സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. 

എല്ലാ വിദ്യാർഥികൾക്കും വ്യക്തിപരമായ ശ്രദ്ധയും ഗൈഡൻസും നൽകുന്നു
ഓരോ വിദ്യാർത്ഥിക്കും പ്രത്യേകമായി മെന്ററിംഗ് നൽകുന്നു എന്നതാണ് എൻലൈറ്റ് ഐഎഎസിലെ കോച്ചിംഗിന്റെ പ്രധാന സവിശേഷത. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ വിദ്യാർഥിയുടെയും ഒപ്പം നിന്ന്, പരീക്ഷ ജയിക്കുന്നതിന് സഹായിക്കുന്ന വിധത്തിലുള്ള മാർഗനിർദേശങ്ങളും പരിശീലനവും ഇവിടുത്തെ അധ്യാപകർ നൽകുന്നു. ഇത്തരത്തിലുള്ള കോച്ചിംഗ് വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അതൊടൊപ്പം ക്ലാസുകൾ അങ്ങേയറ്റം ലൈവാകുന്നു. പഠനവും രസകരമാകുന്നു. 

പരീക്ഷ എഴുതുന്നവർ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പഠിപ്പിക്കുന്നു
ലോകത്തിലെ സകലകാര്യങ്ങളെക്കുറിച്ചും നോട്ട് തയ്യാറാക്കി പഠിച്ചാലേ സിവിൽ സർവീസ് ജയിക്കൂ എന്നു ചിന്തിക്കുന്നവരാണ് അധികം വിദ്യാർഥികളും. അറിവിന്റെയും വായനയുടെ ലോകം അതിവിശാലമാണ്. എന്നാൽ, അതിൽ നിന്നും എന്തൊക്കെയാണ് പഠിക്കേണ്ടത്, എന്തൊക്കെയാണ് ഒഴിവാക്കാണ്ടേത് എന്ന് വേർതിരിച്ചുകൊടുക്കാൻ കഴിയുന്നിടത്താണ് സിവിൽ സർവീസ് കോച്ചിംഗിന്റെ വിജയം. സിവിൽ സർവീസ് പരീക്ഷയെ മുൻനിർത്തി, ഉറപ്പായും വായിക്കേണ്ടത് മാത്രം എൻലൈറ്റ് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു, പഠിക്കേണ്ടതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നു. എൻലൈറ്റിലെ കോച്ചിംഗിനെ വേറിട്ടതാക്കുന്ന വിജയമന്ത്രവും ഇതുതന്നെയാണ്.

chart

ഫിലോസഫി ഓപ്ഷന് പരിശീലനം നൽകുന്നു
ഫിലോസഫി ഓപ്ഷന് പരിശീലനം നൽകുന്ന അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ് എൻലൈറ്റ് ഐഎഎസ്. ഫിലോസഫി താരതമ്യേന ചെറിയ വിഷയമായതിനാൽ വിദ്യാർത്ഥികൾക്ക് പഠനഭാരം കുറയുകയും ചെയ്യുന്നു.

പ്രധാന പ്രോഗ്രാമുകൾ
പ്രിലിമിനറി, മെയിൻസ്, പ്രിലിംസ് ടെസ്റ്റ് സീരീസ്, മെയിൻസ് ടെസ്റ്റ് സീരീസ്, കറണ്ട് അഫയേഴ്‌സ്, മെയിൻസ് ആൻസർ റൈറ്റിംഗ്, ഫിലോസഫി ഓപ്ഷണൽസ്, ജ്യോഗ്രഫി ഓപ്ഷണൽസ്, ഇന്റർവ്യൂ ഗൈഡൻസ്, കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസ് എന്നിവയാണ് എൻലൈറ്റ് ഐഎഎസിലെ പ്രധാന പ്രോഗ്രാമുകൾ.  

'ഹാർഡ് വർക്കിനൊപ്പം സ്മാർട്ട് വർക്കും ഉണ്ടെങ്കിൽ ആർക്കും സിവിൽ സർവീസ് നേടാം 'എന്ന് എൻലൈറ്റിലെ വിദ്യാർഥിയും റാങ്ക് ജേതാവായ അർജുൻ മോഹൻ പറയുന്നു. ഇത്തരത്തിലുള്ള കോച്ചിംഗ് നൽകുന്നഎൻലൈറ്റ് ഐഎഎസിന്റെ സാരഥികളുടെ അഭിപ്രായത്തിൽ സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചാൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്കും സിവിൽ സർവീസ് നേടാനാകും. നാട്ടിൻപുറത്തും മലയാളം മീഡിയത്തിലും പഠിച്ചതും, ഡിഗ്രിക്കും മറ്റ് പരീക്ഷകൾക്കും അധികം മാർക്കില്ലാത്തതും ഐഎഎസ് കടക്കാൻ ഒരിക്കലും തടസമല്ലെന്ന്് ഇവർ ഓർമിപ്പിക്കുന്നു. അർപ്പണബോധത്തോടെ ശരിയായ ദിശയിൽ പഠിച്ചാൽ, ആത്മാർഥമായി പരിശ്രമിച്ചാൽ വിജയം നേടാം. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എൻലൈറ്റ് ഇതു തെളിയിച്ചിട്ടുമുണ്ട്. മലയാളത്തിൽ സിവിൽ സർവീസ് പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ബാച്ച് ഉടനേ തുടങ്ങാനും ഇവർക്ക് പദ്ധതിയുണ്ട്. 

എൻലൈറ്റ് ഐഎഎസിൽ, പ്രിലിംസ് കം മെയിൻസിന്റെ പുതിയ ബാച്ചുകൾ ഏപ്രിൽ 22ന് ആരംഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 
എൻലൈറ്റ് ഐഎഎസ്,
ഫസ്റ്റ് ഫ്‌ളോർ, ട്വിങ്കിൾ പ്ലാസ, പനവിള ജംഗ്ഷൻ, തിരുവനന്തപുരം.
ഫോൺ: 7994058393

എൻലൈറ്റ് ഐഎഎസ്, സെക്കൻഡ് ഫ്ലോർ, ദ്വാരക ബിൽഡിങ്, അഴകൊടി ടെമ്പിൾ, തിരുത്തിയാട്, കോഴിക്കോട്
ഇ മെയിൽ: enliteias@gmail.com
വെബ്‌സൈറ്റ്: www.enliteias.com

എൻലൈറ്റ് ഐഎഎസിൽ പഠിച്ച അർജുൻ മോഹനും അർച്ചന പി പിയുമായുള്ള അഭിമുഖം വായിക്കാം.
https://www.mathrubhumi.com/careers/specials/civil-service-toppers-2018/hard-work-along-with-smart-work-will-help-to-achieve-civil-service-says-air-66-arjun-mohan--1.3712429

https://www.mathrubhumi.com/careers/specials/civil-service-toppers-2018/success-story-of-civil-service-air-334-pp-archana-1.3715291