കോവിഡിനെ പ്രതിരോധിക്കാനായി ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഡയഗൺ കാർട്ട് - www.diaguncart.com. ആരോഗ്യ പ്രവർത്തകർ, യാത്രക്കാർ, പോലീസ് ഉദ്യോഗസ്ഥന്മാർ, ഡ്രൈവർമാർ, ദുരിതാശ്വാസ പ്രവർത്തകർ തുടങ്ങി പൊതു ഇടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഈ കോവിഡ് കാലത്ത് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് പിപിഇ കിറ്റ്.  70gsm കവറോൾ, ഫേസ് ഷീൽഡ്, ഷു കവർ, 3 പ്ലൈ മാസ്‌ക്, ഗ്ലൗസ് കൂടാതെ ഡിസ്‌പോസിബിൾ ബാഗും അടങ്ങിയ ഉന്നത ഗുണനിലവാരമുള്ള കിറ്റാണ് 290 രൂപയ്ക്കു വീട്ടിൽ എത്തിക്കുന്നത്. ബ്രീത്തബിൾ ആയതിനാൽ ദീർഘനേരം ഉപയോഗിക്കുന്നവർക്ക് തികച്ചും ആശ്വാസം ആണ് ഡയഗൺ പിപിഇ കിറ്റ്.

ആമസോണിനും ഫ്‌ളിപ്കാർട്ടിനുമൊപ്പം ഓൺലൈൻ വിപണി കീഴടക്കാൻ കേരളത്തിൽ നിന്ന് ഒരു ഇ-കൊമേഴ്സ് വെബ്‌സൈറ്റ്. കോവിഡ് കാലത്ത് ലോഞ്ച് ചെയ്ത ഡയഗൺ കാർട്ട് എന്ന സൈറ്റാണ് കുറഞ്ഞ വിലയിൽ കോവിഡ് പ്രതിരോധ ഉൽപന്നങ്ങളുമായി മലയാളി മനസ് കീഴടക്കുന്നത്. മൂന്നുരൂപയ്ക്ക് മാസ്‌ക് വീട്ടിലെത്തിക്കുമെന്ന ഓഫർ സ്വീകരിച്ച് ഇതിനകം നിരവധിപ്പേരാണ് കമ്പനിയുടെ ഉപഭോക്താക്കളായി മാറിയത്. കൊറോണ വന്നതോടെ പലരുടെയും വരുമാനമാർഗങ്ങൾങ്ങളിൽ കാര്യമായ കുറവുണ്ടായി. മറ്റു ചെലവുകൾ വർധിക്കുകയും ചെയ്തു. അത്തരത്തിൽ വർധിച്ച ഒന്നാണ് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്കു വേണ്ടിയുള്ള ചെലവ്. പുറത്തുപോയി ജോലി ചെയ്യാൻ നിർബന്ധിതർ ആയവർക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്‌കും ഗ്ലൗസും സാനിറ്റൈസറും മറ്റുമായി ദിവസേന ഒഴിവാക്കാൻ ആവാത്ത ചിലവുകളും സഹിക്കേണ്ടി വരുന്നു. ഇനിയും എത്ര കാലം ഇത്തരം ഒഴിവാക്കാൻ ആവാത്ത ചെലവുകൾ നമുക്ക് കൊണ്ടുനടക്കേണ്ടി വരുമെന്ന് ഒരു ഉറപ്പും ഇല്ല താനും. ഈ സാഹചര്യത്തിലാണ് ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഏവർക്കും താങ്ങാവുന്ന വിലയിൽ കോവിഡ് പ്രതിരോധ ഉൽപനങ്ങളുമായി ഡയഗൺ കാർട്ട് എത്തിയത്. മലയാളികളുടെ സംരംഭകത്വത്തിൽ തുടങ്ങിയ, കേരളത്തിന്റെ സ്വന്തം ഇ - കോമേഴ്സ് പോർട്ടലാണ് ഡയഗൺകാർട് -  www.diaguncart.com  എന്ന ഓൺലൈൻ സംരഭം.  

മൂന്നു രൂപ മുതൽ തുടങ്ങുന്ന മൂന്നു ലെയർ മാസ്‌കിൽ തുടങ്ങി മറ്റു വിവിധ തരം ഫെയ്‌സ് മാസ്‌ക്കുകൾ, പൾസ് ഓക്‌സിമീറ്റർ, ഐ ആർ തെർമോമീറ്റർ, ഡിസ് ഇൻഫെക്റ്റിംഗ് ടാബ്ലറ്റുകൾ, സാനിറ്റൈസറുകൾ, ഓട്ടമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസറുകൾ, ബാറ്ററി-ഓപ്പറേറ്റഡ് സ്പ്രെയറുകൾ, ഗൗണുകൾ, ഫെയ്‌സ് ഷീൽഡുകൾ, ഗ്ലൗസുകൾ, പിപിഇ കിറ്റുകൾ, വീടുകളും ഓഫിസുകളും വ്യവസായ സ്ഥാപനങ്ങളും അണുനശീകരണം ചെയ്യാനുള്ള ക്ലീനിങ് കെമിക്കലുകൾ തുടങ്ങിയവ മിതമായ നിരക്കിൽ ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.  കൂടാതെ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത CPCB സെർറ്റിഫിക്കേഷൻ ഉള്ള ബയോപ്ലാസ്റ്റിക് ഉൽപന്നങ്ങളും വ്യവസായ സുരക്ഷാ ഉൽപ്പന്നങ്ങളും www.diaguncart.com  നൽകുന്നു. ഇപ്പോൾ കേരളത്തിൽ തന്നെ സ്വന്തമായി നിർമാണ യൂണിറ്റ് സ്ഥാപിച്ച്, ഒരു രൂപയ്ക്കു മാസ്‌ക് വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഡയഗൺ.

3M, Venus, CavinKare, Diversey, Carefor,Palmolive തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങൾ മാർക്കെറ്റിൽ ലഭിക്കുന്നതിനേക്കാളും ഗണ്യമായ വിലക്കുറവിലാണ് ഡയഗൺ കാർട്ടിൽ ലഭ്യമാക്കുന്നത്. സാധാരണക്കാർക്കും മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും ഒരു പോലെ അനുഗ്രഹമാണ് www.diaguncart.com  ഓർഡർ ചെയ്താൽ ഉത്പന്നങ്ങൾ 24 മണിക്കൂറിനകം കൊറിയർ വഴി വീട്ടിലെത്തിക്കുമെന്നു കമ്പനി ഡയറക്ടർ ബോർഡ് അംഗവും യുവ എൻആർഐ വ്യവസായിയും ആയ ഹബീബ് റഹ്മാൻ പറഞ്ഞു.

ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ സംഭവിക്കുന്നത് പോലെ കേരളത്തിലും ഗുണമേന്മ കുറഞ്ഞ, വില കൂടുതൽ ഉള്ള കോവിഡുമായി ബന്ധപ്പെട്ട അവശ്യ സാധനങ്ങൾ മാർക്കറ്റിൽ എത്തിയിരുന്നു. മിക്ക കമ്പനികളും ചുരുങ്ങിയ കാലത്തിനുള്ളിൽ വിപണിയിൽ നിന്ന് പുറത്താവുകയും ചെയ്തു. മാസ്‌ക് ക്ഷാമം രൂക്ഷമായപ്പോൾ 25 രൂപയ്ക്കു വരെ വിറ്റു കൊള്ളലാഭമുണ്ടാക്കിയവരുണ്ട്. ഇപ്പോഴും പത്തു രൂപയെങ്കിലും മാസ്‌കിന് വാങ്ങുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നു രൂപയ്ക്ക് ഡെലിവറി ചാർജ് പോലും ഈടാക്കാതെ മൂന്ന് ലെയർ മാസ്‌ക് ഡയഗൺ കാർട്ട്  വിപണിയിലെത്തിക്കുന്നത്.കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ കൊള്ളലാഭം എടുക്കാതെ സാധാരണക്കാരിൽ എത്തിക്കാൻ എന്ത് ചെയ്യാമെന്നുള്ള സുഹൃത്തുക്കളുമായുള്ള ചർച്ച www.diaguncart.com  എന്ന  ഇ-കൊമേഴ്‌സ് സംരംഭത്തിനു തുടക്കം കുറിക്കുകയായിരുന്നു. ഹബീബിന് പുറമെ കോഴിക്കോട്ടു നിന്നുള്ള ഐടി സംഭരംഭകനായ അഭിലാഷ് വിജയനും കൊച്ചിയിലെ ബിസിനസുകാരനായ ജിജി ഫിലിപ്പും ആണ് കമ്പനിക്കു പിന്നിൽ.

ഇത്ര കുറഞ്ഞ വിലയ്ക്കു മാസ്‌ക് വിറ്റാൽ എന്താണു ലാഭമെന്നു ചോദിക്കുന്നവരുണ്ട്. വേറെ ഉൽപന്നങ്ങളും വിൽക്കുന്നുണ്ടെന്നാണു മറുപടി നൽകാനുള്ളത്. ഇപ്പോൾ തൽക്കാലം പ്രതിസന്ധി തരണം ചെയ്യുകയാണു പ്രധാനമായി കാണുന്നതെന്നും ജിജി ഫിലിപ്പ് ചൂണ്ടിക്കാട്ടി. www.diaguncart.com ഇൽ കോവിഡ് പ്രതിരോധ ഉൽപന്നങ്ങളാണു കാര്യമായി വിൽപനയ്ക്കു വച്ചിരിക്കുന്നത്. ഇതേ ഉൽപന്നം തന്നെ വളരെ കൂടിയ വിലക്കാണ് മിക്ക കടകളിലും ലഭിക്കുന്നത്. കേരളത്തിലെവിടെയും 24 മണിക്കൂറിനകം സൗജന്യമായി ഡെലിവറി ലഭിക്കുകയും ചെയ്യും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നിർമാതാക്കളിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുന്നതിലൂടെ അവിശ്വസനീയ വിലക്കുറവിൽ ലഭ്യമാക്കുന്നതാണു വിജയമെന്നും ശാസ്ത്രീമായ പിന്തുണയില്ലാതെ ഒരു  ഉത്പന്നങ്ങളും കാർട്ടിലൂടെ വിൽപനയ്ക്കു വച്ചിട്ടില്ലെന്നും കമ്പനിയുടെ ഡയറക്ടർമാരിലൊരാളായ അഭിലാഷ് വിജയൻ പറഞ്ഞു.

ഇതിനകം എയർ ഇന്ത്യയ്ക്കും എമിരേറ്റ്‌സ് എയർലൈനും നേവിക്കും കൂടാതെ കൊച്ചിയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന മിക്കവാറും എല്ലാ എയർ ലൈൻ കമ്പനികൾക്കും കോവിഡ് പ്രതിരോധ കിറ്റുകൾ ഹോൾസെയിൽ ആയി വിതരണം ചെയ്യുന്നത് കൂടാതെ ഏതാനും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും ഉൽപന്നങ്ങൾ വൻതോതിൽ വിൽക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസിൽ നിന്നു ബിസിനസ് ലഭിച്ചതിനെത്തുടർന്നു ഗൾഫ്, ശ്രീലങ്ക തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള വലിയ ഓർഡറുകൾക്കും അവസരം ഒരുങ്ങി. ലോക്ഡൗണിനെത്തുടർന്നു ഡൽഹിയിലും മുംബൈയിലും മറ്റും ബിസിനസ് കേന്ദ്രീകരിച്ചിട്ടുള്ള പ്രമുഖ ഓൺലൈൻ പോർട്ടലുകളുടെ ഡെലിവറി നിലച്ചതും കാലതാമസം കൂടിയതും കേരളം ആസ്ഥാനമായ കമ്പനിക്ക് നേട്ടമായിട്ടുണ്ടെന്നാണു വിലയിരുത്തൽ.

കൂടുതൽ വിവരങ്ങൾക്ക് www.diaguncart.com സന്ദർശിക്കുക