ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ സി5 എയര്‍ക്രോസ് എസ്.യു.വി ഇന്ത്യന്‍ നിരത്തുകളില്‍ എത്തുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യയില്‍ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചിരിക്കുന്നു. ഏപ്രില്‍ 6-നുള്ളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രീ- ബുക്കിങ് ഓഫറായി അഞ്ച് വര്‍ഷം അഥവാ 50,000 കിലോ മീറ്റര്‍ കോംപ്ലിമെന്ററി മെയ്ന്റനന്‍സ് ലഭിക്കുന്നതാണ്. (ഈ ഓഫര്‍ നിബന്ധനകള്‍ക്ക് വിധേയമാണ്.)
 
പുത്തന്‍ സാങ്കേതിക സംവിധാനങ്ങളും ആധുനിക നിര്‍മാണ രീതികളും ആകര്‍ഷകമായ ഡിസൈനും സിട്രണ്‍ സി5 എയര്‍ക്രോസിനെ വേറിട്ടതാക്കുന്നു. പ്രീമിയം എസ്.യു.വി. ശ്രേണിയിലുള്ള സിട്രണ്‍ സി5 എയര്‍ക്രോസ്, ഡിസൈനില്‍ തികച്ചും യൂറോപ്യനാണ്. മനോഹരമായ ഗ്രില്ല്, ഹെഡ് ലാമ്പുകള്‍, എല്‍.ഇ.ഡി. ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് ഡ്യുവല്‍ - ടോണ്‍ അലോയി വീലുകള്‍, ക്രോം ഫോക്സ് ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ത്രീഡി എല്‍.ഇ.ഡി. ടെയില്‍ ലാംപുകള്‍ എന്നിവയെല്ലാം സിട്രണ്‍ സി5 എയര്‍ക്രോസിനെ ആകര്‍ഷമാക്കുന്നു.

ഡ്രൈവിങ്ങും യാത്രയും സുഖപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ കംഫര്‍ട്ടിന് സിട്രണ്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സസ്പെന്‍ഷനും സീറ്റിങ്ങും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഡ്രൈവിങ് സുഖകരമാകുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള സീറ്റുകളാണ് ഇതിലുള്ളത്. ക്ലാസിയായി ഡാഷ്ബോര്‍ഡില്‍ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീനാണ്. 12 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, ഓട്ടോമാറ്റിക് എ.സി. എന്നിവയെല്ലാം ഇന്റീരിയറിനെ ആകര്‍ഷമാക്കുന്നു.

പനോരമിക് സണ്‍റൂഫ്, ഹാന്‍ഡ്സ് ഫ്രീ ടെയില്‍ഗേറ്റ് ഓപ്പണിങ്, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ക്രോസ് ട്രാഫിക് ഡിറ്റക്ഷന്‍, അറ്റന്‍ഷന്‍ അസിസ്റ്റന്റ്, ഒന്നിലധികം എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം സംവിധാനത്തോടു കൂടിയ ഹെഡ്ലൈറ്റുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്. 1,670 എംഎം ഉയരമുള്ള സിട്രണ്‍ സി5 എയര്‍ക്രോസിന്റെ നീളം 4,500 എംഎം ആണ്. 230 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. പേള്‍ വൈറ്റ്, കുമുലസ് ഗ്രേ, ടിജുക്ക ബ്ലൂ, പെര്‍ല നെറാ ബ്ലാക്ക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ സിട്രണ്‍ സി5 എയര്‍ക്രോസ് ലഭ്യമാണ്.

ഉടന്‍ ബുക്ക് ചെയ്യൂ, ഇനി നിങ്ങളുടെ യാത്രകളില്‍ സിട്രണ്‍ സി5 എയര്‍ക്രോസ് സംതൃപ്തി പകരട്ടെ.

content highlights: Citroen C5 Aircross