ഴിഞ്ഞ 23 വര്‍ഷമായി അഴകും ആഡംബരവുമുള്ള ഭവനങ്ങളും അതിനുള്ളില്‍ സന്തോഷവും കെട്ടിപ്പടുക്കുന്ന ഒരു ബില്‍ഡേഴ്സ് കേരളത്തിലുണ്ട്- 'ബില്‍ഡിംഗ് ഹാപ്പിനെസ്' എന്ന ടാഗ് ലൈനോടെ 1994 മുതല്‍ ഭവനനിര്‍മാണ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ ആര്‍ടെക് റിയല്‍റ്റേഴ്സ്. 

ആര്‍ടെക് റിയല്‍റ്റേഴ്സ് ഇതുവരെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലായി 70 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലായി 62 പ്രോജക്ടുകള്‍ ലോഞ്ച് ചെയ്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആര്‍ടെക് കോഴിക്കോടും തിരുവല്ലയിലും പുതിയ ഭവനപദ്ധതികളുമായി എത്തുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ആര്‍ടെക്കിന്, വിദേശത്തുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി ദുബായ്യില്‍ ഇന്റര്‍നാഷണല്‍ സെല്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് ഓഫീസുമുണ്ട്.  

പ്രധാന സവിശേഷതകള്‍ 
മികച്ച സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും പ്രൗഢിയുള്ള നിര്‍മിതിയും മാത്രമല്ല ആര്‍ടെക് ഭവനങ്ങളെ വേറിട്ടതാക്കുന്നത്. 'ഞങ്ങളുടെ പ്രോജക്ടുകളെല്ലാം പ്രൈം ലൊക്കേഷനുകളിലാണ്. അത് ഫ്ളാറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ആകര്‍ഷണീയമായ ഘടകമാണ്. കഴിയുന്നതും കൃത്യസമയത്ത് പണി പൂര്‍ത്തിയായ ഭവനങ്ങള്‍ കൈമാറുന്നു എന്നതും ഞങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്,'  ആര്‍ടെക് റിയല്‍റ്റേഴ്സിന്റെ ജെനറല്‍ മാനേജര്‍ (സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) വിനോദ് ജി. നായര്‍ പറയുന്നു.

building

മികച്ച ലൊക്കേഷനുകളില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്നു, അവ സമയബന്ധിതമായി കൈമാറ്റം ചെയ്യുന്നു എന്നതിനു പുറമേ മികവുറ്റ വില്‍പ്പനാനന്തര സേവനവും ഇവരുടെ പ്രത്യേകതയാണ്. ഏതു റെയ്ഞ്ചിലുള്ള ഉപഭോക്താക്കള്‍ക്കും ഇണങ്ങുന്ന ഭവനങ്ങള്‍ ആര്‍ടെക് റിയല്‍റ്റേഴ്സ് നിര്‍മിക്കുന്നുണ്ട്. സൂപ്പര്‍ ലക്ഷ്വറി, അഫോര്‍ഡബിള്‍ ലക്ഷ്വറി വിഭാഗത്തിലുള്ള ഫ്ളാറ്റുകള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. വിവിധ പ്രോജക്ടുകളിലായി ഒന്നും രണ്ടും മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകള്‍ ലഭ്യമാണ്. ലാന്‍ഡ്സ്‌കേപ്ഡ് ഗാര്‍ഡന്‍, ഹെല്‍ത് ക്ലബ്, സ്പാ, പാര്‍ട്ടി ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇവയില്‍ ഒരുക്കുന്നു. മികവുറ്റ ബില്‍ഡിംഗ് മെറ്റീരിയല്‍സാണ് ആര്‍ടെക് പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

ഏതു പ്രോജക്ടിലും നവീനമായ ഒരു ആശയം പ്രാവര്‍ത്തികമാക്കുക എന്നത് ആര്‍ടെക് റിയല്‍റ്റേഴ്സിന്റെ സ്ട്രാറ്റജിയാണ്. അതുകൊണ്ടുതന്നെ ഭവനനിര്‍മാണരംഗത്ത് പല മേഖലകളിലും ഒന്നാമത്തെ ചുവടുവയ്പ് ആര്‍ടെക്കിന്റേതായിരുന്നു. തിരുവനന്തപുരത്ത് പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യത്തെ പാര്‍പ്പിട പദ്ധതി ഈ ഗ്രൂപ്പിന്റേതാണ്; ആര്‍ടെക് എംപയര്‍. വില്ലാമെന്റ് എന്ന ആശയം ആദ്യമായി നടപ്പാക്കിക്കൊണ്ട് നിര്‍മിച്ചതാണ് ശാസ്തമംഗലത്തെ ആര്‍ടെക് ശ്രീരെമ. തിരുവനന്തപുരത്തെ ആദ്യത്തെ വില്ലാമെന്റ് പദ്ധതിയാണിത്. തിരുവനന്തപുരത്ത ആദ്യത്തെ സമ്പൂര്‍ണ ബ്രാന്‍ഡഡ് ഹോംസും ഇവരുടേതാണ്. കുറവംകോണത്തെ ആര്‍ടെക് ദി അഡ്രസ് എന്ന ഈ പ്രോജക്ടില്‍ ലോകോത്തര നിലവാരത്തിലുള്ള ഇംപോര്‍ട്ടഡ് ബ്രാന്‍ഡുകളുടെ മെറ്റീരിയലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

4

പൂര്‍ണവളര്‍ച്ചയെത്തിയ മരങ്ങള്‍ പകരുന്ന കാനനഭംഗിയാണ് തിരുവനന്തപുരത്തെ ജവഹര്‍ നഗറിലുള്ള ആര്‍ടെക് റെയിന്‍ഫോറസ്റ്റിന്റെ സവിശേഷത. ഓരോ നിലയിലും ഓരോ അപ്പാര്‍ട്ട്മെന്റ് മാത്രമായി നിര്‍മിച്ചിട്ടുള്ളതാണ് ആര്‍ടെക് സെലസ്റ്റിയ. ഇപ്പോള്‍ മണ്ണന്തലയില്‍ നിര്‍മിക്കുന്ന ആര്‍ടെക് മെട്രോപൊളിസ് ചൈല്‍ഡ് ഫ്രണ്ട്ലി ഹോംസാണ്. 2019ല്‍ പൂര്‍ത്തിയാകുന്ന ഈ പ്രോജക്ടില്‍ ഇന്‍-ഹൗസ് ക്രെഷും ട്യൂഷന്‍ റൂമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഓരോ ഭവനപദ്ധതികളും ഒന്നിനൊന്നു വ്യത്യസ്തമാണ്. 

ഒരു പ്രോജക്ട് പ്ലാന്‍ ചെയ്യുമ്പോള്‍, ആശയങ്ങളില്‍ കഴിയുന്നത്ര പുതുമ കൊണ്ടുവരണം എന്ന് ആര്‍ടെക് റിയല്‍റ്റേഴ്സിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് ആര്‍ടെക്കിന്റെ അപ്പാര്‍ട്ട്മെന്റുകള്‍ രൂപകല്‍പ്പന ചെയ്യുവാനായി പ്രഗത്ഭരും പരിചയസമ്പന്നരുമായ ആര്‍ക്കിടെക്റ്റുകളെയാണ് ഏല്‍പ്പിക്കുക. 

മികവിനുള്ള അംഗീകാരമായി ഐഎസ്ഒ 9001:2008, ഐഎസ്ഒ 14001: 2004, OHSAS 18001:2008 എന്നീ സര്‍ട്ടിഫിക്കേഷനുകള്‍ ആര്‍ടെക് റിയല്‍റ്റേഴ്സ് നേടിയിട്ടുണ്ട്. ഈ കമ്പനി ക്രിസാല്‍ പ്രൊഫൈല്‍ഡ് ആണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 98476 00600, sales@artechrealtors.com, www.artechrealtors.com