മണ്പാത്രങ്ങളില് ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത് അലൂമിനിയം സംയുക്തങ്ങളാണെന്ന് കൊച്ചിന് യൂണിവേഴ്സിറ്റി മണ്പാത്രങ്ങളില് നടത്തിയ പരീക്ഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിന് യൂണിവേഴ്സിറ്റി മണ്പാത്രങ്ങളില് നടത്തിയ അനാലിസിസ് റിപ്പോര്‍ട്ട് അനുസരിച്ച് മണ്പാത്രങ്ങളില് 68%വും അലുമിനിയം സംയുക്തങ്ങളാണ്. പൊട്ടാസ്യം അലൂമിനിയം സിലിക്കേറ്റ് (26.39%), കാല്‍സ്യം അലൂമിനിയം സിലിക്കേറ്റ് (8.58%), സോഡിയം അലൂമിനിയം സിലിക്കേറ്റ് (32.28%), അലൂമിനിയം ഓക്സൈഡ് (1.43%) എന്നിവയാണ് പ്രധാന അലൂമിനിയം സംയുക്തങ്ങള്‍.
പുരാതനകാലം മുതല്ക്കേ ഭക്ഷണം പാകം ചെയ്യാന്‍ മണ്‍പാത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. പാചകത്തിന് ഏറ്റവും അനുയോജ്യമായതും മണ്‍പാത്രങ്ങളാണ്. ആധുനിക കാലഘട്ടത്തില്‍ അഭിരുചികള്‍ മാറുന്നതനുസരിച്ച് മണ്പാത്രങ്ങളില് നിന്നും ലോഹ പാത്രങ്ങളിലേക്ക് മാറി. മണ്ണില്‍ ഏറ്റവും കൂടുതല്‍ ഉള്ള ലോഹം അലുമിനിയമാണ്. അലുമിനിയം സംയുക്തങ്ങള്‍ കൂടുതലുള്ള മണ്ണുപയോഗിച്ച് മണ്‍പാത്രങ്ങള്‍ ചുട്ടെടുക്കുമ്പോള്‍ ദൃഢതയും ഉറപ്പും ആകൃതിയും ലഭിക്കുന്നു.
മണ്‍പാത്രങ്ങള്‍ കഴിഞ്ഞാല്‍ പാചകത്തിന് ഏറ്റവും അനുയോജ്യം അലൂമിനിയം പാത്രങ്ങളും പ്രഷര്‍ കുക്കറുകളുമാണ്. മണ് പാത്രത്തില്‍ പാചകം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭക്ഷണത്തില്‍ കലരുന്നത് അലൂമിനിയം സംയുക്തങ്ങളാണ്. അലൂമിനിയം ഫോസ്ഫറസിനെ നിയന്ത്രിച്ച് മനുഷ്യ ശരീരത്തിലെ തരുണാസ്ഥിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി ഉയരം കൂട്ടാന്‍ സഹായിക്കുന്നു എന്ന് റഷ്യയുടെ സ്പുട്നിക് മാഗസിനില്‍ (ആഗസ്ത് 1981) രേഖപ്പെടുത്തിയിട്ടുണ്ട ്. 12ാം നൂറ്റാണ്ടോടു കൂടി അലൂമിനിയ ഇതര ലോഹങ്ങള്‍ പ്രചാരത്തില്‍ വന്നു, (ഉദാ. ചെമ്പ്, പിച്ചള, ഓട്, ഇരുമ്പ്). ഇവയുടെ ഉപയോഗം കൂടിയപ്പോള്‍ മനുഷ്യന്റെ ഉയരം കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ കണ്ടെ ത്തി. പിന്നീട് 18ാം നൂറ്റാണ്ടില്‍ ചിലവ് കുറഞ്ഞരീതിയില്‍ അലൂമിനിയം ഉത്പാദിപ്പിച്ച് ഉപയോഗം കൂടിയപ്പോള്‍ ഉയരം കൂടിവരുന്നതായി സ്പുട്നിക് മാഗസിനില്‍ സാക്ഷ്യപ്പെടുത്തുന്നു.
നമ്മുടെ നിത്യജീവിതത്തില്‍ മരുന്നുകള്‍ മുതല്‍ ദിവസവും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് വരെയുള്ള പല ഉല്‍പ്പന്നങ്ങളിലും അലൂമിനിയം ഉപയോഗിച്ചുവരുന്നു. ഗ്യാസ്ട്രബിളിന് ഉപയോഗിക്കുന്ന മരുന്നുകളിലും (ഉദാ. ജെലൂസില്‍) അലൂമിനിയം ഹൈഡ്രോക്സൈഡ് ഒരു പ്രധാന ഘടകമാണ്. വയറ്റിലെ അസിഡിറ്റിയെ ലഘൂകരിക്കാന്‍ ഇത് സഹായിക്കുന്നു. കുടിവെള്ളം ശുദ്ധിചെയ്യാന് ഉപയോഗിക്കുന്നത് ഹൈഡ്രേറ്റഡ് പൊട്ടാസ്യം അലൂമിനിയെ സള്‍ഫേറ്റ് അഥവാ ആലം എന്ന അലൂമിനിയം സംയുക്തമാണ്. ഭക്ഷണ പാനീയങ്ങളും സര്ഡൈന് ഫിഷ്, ട്യൂണ ഫിഷ് തുടങ്ങിയവയും അമേരിക്ക ഉള്‍പ്പെടെ ലോകമെമ്പാടും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും അലൂമിനിയം കാനുകളിലാണ്. പല മരുന്നുകളും പാക്ക് ചെയ്യാന്‍ അലുമിനിയം ഫോയില്‍ ആണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമെങ്കില്‍ ഇവയൊന്നും ഉപയോഗിക്കാന്‍ നിയമം അനുവദിക്കുകയില്ല. കടക മുദ്രയുള്ള ശുദ്ധമായ അലൂമിനിയം പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമെന്നോ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നോ ശാസ്ത്രീയമായി തെളിവുകളൊന്നുമില്ല. അതിനാല്‍ അലൂമിനിയത്തിന് എതിരായി സമൂഹ മാധ്യമങ്ങളില്‍ വരുന്ന വ്യാജ പ്രചരണങ്ങള്‍ എത്രമാത്രം വിശ്വാസയോഗ്യമാണെന്ന് മെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.