യാത്രാ പ്രേമികൾക്ക് വിരുന്നൊരുക്കി മിതമായ നിരക്കിൽ അൽഹിന്ദ് ഹോളിഡേയ്‌സ്


Alhind

വിനോദസഞ്ചാര മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഏഷ്യയിലെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ടൂർ ഡിവിഷനായ അൽഹിന്ദ് ഹോളിഡേയ്‌സ്, ഏറ്റവും മിതമായ നിരക്കിൽ വിനോദ സഞ്ചാരികൾക്ക് ഈ വര്‍ഷത്തെ ഒഴിവുകാലം ആസ്വദിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തമായ വിനോദസഞ്ചാര ക്രേന്ദങ്ങളെ കോർത്തിണക്കി, താൽപര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വിവിധ ബഡ്ജറ്റ്, ഡീലക്‌സ്, ലക്ഷ്വറി പാക്കേജുകൾ & ഗ്രൂപ്പ് ടൂറുകള്‍ ഒരുക്കിയിരിക്കുന്നു.

മിക്ക രാജ്യങ്ങളും തങ്ങളുടെ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടുകൂടി കോവിഡ് പ്രതിസന്ധി മറികടന്ന് ലോക ടൂറിസം മേഖല കുതിക്കുകയാണ്. മലേഷ്യ, തായ്‌ലൻഡ്, ബാലി, ദുബായ് എന്നിവിടങ്ങളിലേക്കാണ് അൽഹിന്ദ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഇന്റർനാഷണൽ ഗ്രൂപ്പ് പാക്കേജ് ടൂറുകൾ ഒരുക്കുന്നത്. മലേഷ്യയിലേക്കും തായ്‌ലൻഡിലേക്കും നാല് ദിവസത്തെ പാക്കേജ് ടൂറുകൾ എല്ലാ ആഴ്ചകളിലുമുണ്ട്.

മലേഷ്യയിലേക്ക്

തെക്കുകിഴക്കൻ ഏഷ്യയിലെ മലേഷ്യ എക്കാലത്തും സഞ്ചാര പ്രിയരുടെ സ്വപ്‌ന നഗരമാണ്. ബീച്ചുകളുടെയും മഴക്കാടുകളുടെയും ഷോപ്പിംഗ് കേന്ദ്രങ്ങളുടെയും ഈ നാട്, രുചിവൈവിധ്യങ്ങൾ കൊണ്ടും സമ്പന്നമാണ്. ഏറ്റവും ഉയരമുള്ള ഇരട്ടഗോപുരമായ പെട്രോണാസ് ട്വിൻ ടവർ അടക്കം നിരവധി കാഴ്ചകളുമായി തലസ്ഥാനമായ കോലാലംപൂർ ലോകത്തിലെ സഞ്ചാരികളെ എന്നും ആകർഷിക്കുന്നു.അതുകൊണ്ടുതന്നെ, മലേഷ്യയിലേക്ക് എല്ലാ ആഴ്ചയിലും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും അല്‍ഹിന്ദ് മൂന്ന്‌ രാത്രിയും നാല് പകലുകളുമുള്ള ഗ്രൂപ്പ് പാക്കേജ് ടൂർ ഒരുക്കുന്നുണ്ട്.

ആദ്യ ദിവസം കോലാലംപൂർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം മലേഷ്യയിലെ പ്രധാന നഗരമായ പുത്രജയ സന്ദര്‍ഷിക്കുന്നു. ഉച്ചഭക്ഷണത്തിനു ശേഷം നേരേ കോലാലംപൂർ ഹോട്ടലിലേക്ക്. രണ്ടാം ദിസവം ഉച്ച വരെ ചരിത്രപ്രാധാന്യമുള്ള നിരവധി കാഴ്ചകളുമായി കോലാംലംപൂർ സിറ്റി ടൂർ. പെട്രോണാസ് ട്വിൻ ടവർ, ജാമെക് മോസ്‌ക്, കിംഗ്‌സ് പാലസ്, വാർ മെമ്മോറിയല്‍, ഇൻഡിപെന്റഡ് സ്‌ക്വയര്‍ എന്നിവയെല്ലാം സന്ദർശിക്കുന്നു.

ഉച്ചക്കു ശേഷം കെഎൽ ടവറിൽ നിന്നുള്ള കാഴ്ചകൾ കഴിഞ്ഞ് വൈകുന്നേരത്തെ ഷോപ്പിംഗിനു ശേഷം ഹോട്ടലിലേക്ക്. മൂന്നാം ദിവസം ജെന്റിംഗ് ഹൈലാൻഡ് എന്ന ഹിൽ റിസോർട്ടിലേക്കാണ് ടൂർ. സമുദ്ര നിരപ്പിൽ 2000 അടി ഉയരത്തിലുള്ള ഇവിടെ നിങ്ങൾക്ക് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ദൈർഘ്യമുള്ളതും വേഗതയേറിയതുമായ കേബിൾ കാർ റൈഡ് ആസ്വദിക്കാം. ബാതു ഗുഹകളും മുരുക ക്ഷേത്രവും ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമയും ഒക്കെ അന്നത്തെ പ്രധാന കാഴ്ചകളാണ്. നാലാം ദിവസം ഉച്ചഭക്ഷണത്തിനും ഷോപ്പിംഗിനും ശേഷം മടക്കയാത്ര.

തായ്‌ലൻഡിലേക്ക്

മൂന്ന് രാത്രിയും നാല് പകലുമുള്ള തായ്‌ലൻഡ് പാക്കേജ് ടൂർ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. അത്യാകർഷകമായ ബീച്ചുകളും പുരാതന ക്ഷേത്രങ്ങളും, താഴ്‌വരകളും, മഴക്കാടുകളും, രാത്രികാഴ്ചകളും, രുചികരമായ ഭക്ഷണവും ഒക്കെയായി സഞ്ചാരികളെ എന്നും വിസ്മയിപ്പിക്കുന്ന നാടാണ് തായ്‌ലൻഡ്. തായ്‌ലന്‍ഡിലെ ഒന്നാം ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കടലോര വിനോദ സഞ്ചാര കേന്ദ്രമായ പട്ടായയിലേക്ക് പോകുന്നു. വൈകീട്ട് അൽകാസർ ഡാൻസ് ഷോ ആസ്വദിക്കുന്നു.

രണ്ടാം ദിവസം സ്പീഡ് ബോട്ടിൽ കോറൽ ദ്വീപിലേക്കുള്ള യാത്ര. ജെംസ് ഗ്യാലറി സന്ദർശനത്തിനു ശേഷം പട്ടായ സിറ്റി ടൂർ. മുന്നാം ദിവസം പട്ടായയിൽ നിന്ന് ബാങ്കോക്കിൽ എത്തുന്നു. പോകുന്ന വഴിക്ക് സഫാരി വേൾഡ്, മറൈൻ പാർക്ക് ഇവ സന്ദർശിക്കുന്നു. ഇവിടെ ഡോൾഫിൻ ഷോ, സ്‌പൈവാർ, സഫാരി റൈഡ് എന്നിവയെല്ലാം ആസ്വദിക്കാം. നാലാം ദിനം ബാങ്കോക്ക് സിറ്റി & ടെംപിൾ ടൂറിനു ശേഷം മടക്കയാത്ര.

യൂറോപ്പ്, തുർക്കി, ആഫ്രിക്കൻ രാജ്യങ്ങൾ..

യൂറോപ്പ്, റഷ്യ, ശ്രീലങ്ക, തുർക്കി, വിയറ്റ്നാം, കംമ്പോഡിയ, മാലിദ്വീപ്, സിംഗപ്പൂർ, അസർബൈജാൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ആകർഷകമായ പാക്കേജുകളും ലഭ്യമാണ്.

ഡൊമസ്റ്റിക് ടൂറുകൾ

ഇന്ത്യയെ അടുത്തറിയാൻ ആഗ്രഹിക്കുവർക്കായി ആൻഡമാൻ, ഹൈദരാബാദ്, ഗോവ, ഗോൾഡൻ ട്രയാങ്കിൾ, കാശ്മീർ, ഷിംല, മണാലി, കുളു തുടങ്ങിയ നിരവധി ഡൊമസ്റ്റിക് പാക്കേജ് ടൂറുകളും അൽഹിന്ദ് ഒരുക്കിയിട്ടുണ്ട്.

കാഴ്ചകളുടെ പറുദീസയായ കാശ്മീർ

കാഴ്ചകളുടെ പറുദീസയായ കാശ്മീർ എന്നും സഞ്ചാരികളുടെ ഇഷ്ടയിടമാണ്. കാശ്മീർ താഴ്വര എല്ലാ സഞ്ചാരികളെയും തങ്ങളുടെ പുരാതനമായ പാരമ്പര്യവും സംസ്‌കാരവും സന്ദർശകരെ പരിചയപ്പെടുത്തുന്നതിൽ എന്നും മുൻപന്തിയിലാണ്. പ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ട കശ്മീരിലെ ദാൽ തടാകത്തിലെ യാത്രയും, സൂര്യപ്രഭയേറ്റ് സ്ഫടിക നിറത്തിൽ തിളങ്ങുന്ന മഞ്ഞുമലകളും, വളഞ്ഞുപുളഞ്ഞൊഴുകുന്ന നദികളും, നിറപുഞ്ചിരിയുമായി നിൽക്കുന്ന നിഷ്‌കളങ്കരായ ഗ്രാമീണ ജനതയും സഞ്ചാരികളെ മാടിവിളിക്കുകയാണ്.

അഞ്ച് രാത്രികളും ആറു പകലുകളുമായി അൽഹിന്ദ് ഒരുക്കുന്ന കാശ്മീർ പാക്കേജിൽ, ഒന്നാം ദിവസം ദാൽ തടാകത്തിലെ ഷിക്കാര യാത്രയോടു കൂടിയാണ് ആരംഭിക്കുന്നത്. രണ്ടാം ദിനത്തിൽ 52 കിലോമീറ്റർ അകലെയുള്ള ഹിൽസ്റ്റേഷനായ ഗുൽമാർഗിലേക്കുള്ള യാത്രയാണ് .ഇവിടെ സഞ്ചാരികൾക്ക് മഞ്ഞുനിറഞ്ഞ മലയി ലേക്കുളള ഗൊണ്ടോല റൈഡ് ആസ്വദിക്കാം. മൂന്നാം ദിനത്തിൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പഹല്ഗാമിലേക്കുള്ള യാത്രയാണ്. നാലാം ദിനത്തിൽ 89 കിലോമീറ്റർ ദൂരെയുള്ള ഹിൽസ്റ്റേഷനായ സോൻമാർഗിലെ കാഴ്ചകൾ ആസ്വദിക്കാം.

അഞ്ചാം ദിനത്തിൽ ശ്രീനഗറിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ആറാം ദിനത്തിൽ മടക്കയാത്രയോടുകൂടിയ എല്ലാ ചെലവുകളുമടങ്ങിയ പാക്കേജ് ഏറ്റവും കുറഞ്ഞ നിരക്കിൽ സഞ്ചരികൾക്കായി ഒരുക്കിയിരിക്കുന്നു.ഹോളിഡേ പാക്കേജുകൾക്ക് പുറമേ വിദ്യാർഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ്, സ്റ്റുഡന്റ്‌സ്‌ സ്റ്റഡി ടൂർ, സാഹസികത നിറഞ്ഞ അഡ്വഞ്ചർ ടൂർ, ആത്മീയത നിറഞ്ഞ വിവിധ ഹോളിലാൻഡ് ടൂർ, സ്ത്രീകൾക്ക് മാത്രമായി വുമൺ എക്‌സ്‌ക്ലൂസീവ് ടൂർ എന്നിവ അൽഹിന്ദ് ഹോളിഡേയ്സിൽ ലഭ്യമാണ്.

മിതമായ നിരക്കുകളും പ്രൊഫഷണലായ സമീപനവും അൽഹിന്ദ് ഒരുക്കുന്ന പാക്കേജ് ടൂറുകളെ വേറിട്ടതാക്കുന്നു. അവയേതും, നിങ്ങൾക്കെന്നും ഓർമയിൽ സുക്ഷിക്കാവുന്ന ഹൃദ്യമായ യാത്രാനുഭവം സമ്മാനിക്കും.

മനം കവരുന്ന മണാലി

ബിയാസ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രമാണ് മണാലി. ഹിമാലയത്തിന്റെ സൗന്ദര്യം കൊണ്ട് നിറഞ്ഞ ഈ ടുറിസ്റ്റ് കേന്ദ്രം സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. വശ്യമനോഹരമായ ഈ പ്രദേശം ഏതൊരു സഞ്ചാരിയുടെയും മനം കവരുന്ന ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതമാണ്.

ആകാശംമുട്ടെ നിൽക്കുന്ന മഞ്ഞുമലകളും, നിശബ്ദമായി നിൽക്കുന്ന പൈൻ മരങ്ങളും ആപ്പിൾത്തോട്ടങ്ങളും ഏതൊരു സഞ്ചാരിയുടെയും ഹൃദയത്തിൽ ഇടം പിടിക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി പാരഗ്ലൈഡിങ്ങ്, വാട്ടർ റാഫ്റ്റിഗ്, മൗണ്ടെനിറിംഗ് തുടങ്ങിയ വിനോദങ്ങളും ലഭ്യമാണ്. രണ്ട് രാത്രിയും മുന്ന് പകലുമടങ്ങുന്ന ജനപ്രിയ പാക്കേജുകൾ മുതൽ കൂടുതൽ ദിനങ്ങൾ ആവശ്യമുള്ളവർക്കായി മറ്റ് നിരവധി പാക്കേജുകളും ലഭ്യമാണ്.

ഡൽഹി, ആഗ്ര, ജയ്പൂർ ടൂർ

ആറ് പകലും അഞ്ച് രാത്രിയും അടങ്ങുന്ന ഗോൾഡൻ ട്രയാങ്കിൾ യാത്ര ഇന്ത്യയുടെ പ്രധാന ചരിത്ര നഗരങ്ങളായ ഡൽഹി, ആഗ്ര, ജയ്പ്പൂർ നഗരങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ളതാണ്. കുത്തബ് മിനാറും പാർലമെന്റും ഫോര്‍ട്ടും ലോട്ടസ് ടെമ്പിളുമൊക്കെ അടങ്ങുന്ന ഡൽഹിയും ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലും കൂടാതെ ആഗ്രഫോർട്ടും ജയ്പൂർ പാലസുമൊക്കെ ഈ യാത്രയിലെ പ്രധാന ആകർഷണങ്ങളാണ്.

ഹൈദരാബാദ്

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഹൈദരാബാദ് എന്ന തെലങ്കാനയുടെ തലസ്ഥാന നഗരം സന്ദർശകരുടെയും സിനിമാക്കാരുടെയും പ്രധാന കേന്ദ്രമാണ്. റാമോജി ഫിലിം സിറ്റി കൂടാതെ സാലർജംഗ് മ്യൂസിയം, ചാർമിനാർ, ഗോൾക്കൊണ്ട ഫോർട്ട്, ഹുസൈൻ സാഗർ തടാകം ഇവയൊക്കെ അടങ്ങിയ മുന്ന് ദിവസത്തെ ടൂർ ലഭ്യമാണ്.

ഇന്ത്യയിലും യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബംഗ്ലാദേശ്, സൗദി അറേബ്യ എന്നിവിടങ്ങളിലുമുള്ള അൽഹിന്ദിന്റെ 100ൽ അധികം ബ്രാഞ്ചുകളിൽ ടൂർ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. ടൂർ പാക്കേജുകൾക്ക് പുറമെ ട്രാവൽ ഇന്‍ഷുറന്‍സ്‌, ഫോറിൻ എക്‌സ്‌ചേഞ്ച്, വിസ സർവീസ്, എയർ ടിക്കറ്റിങ്, കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും അൽഹിന്ദിൽ ലഭ്യമാണ്.

വിവിധ പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക:
കോഴിക്കോട്- 9496029999, കൊച്ചി- 9446666444, തൃശ്ശൂർ- 9446001268, തിരുവനന്തപുരം-94 96005974

Content Highlights: Alhind Holidays, Alhind Holiday Packages, International Tour Packages, Domestic Tour Packages , Budget Holiday packages, Budget Tour packages from Kerala

Content Highlights: Alhind Holidays, Alhind Holiday Packages, International Tour Packages, Domestic Tour Packages

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)
Related Topics
ALHIND TRAVELS

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram