ഈ പുതുവര്‍ഷത്തില്‍ പുതിയൊരു വീട്- ഇതാണോ നിങ്ങളുടെ സ്വപ്നം? മികച്ചൊരു നിക്ഷേപമെന്ന നിലയില്‍ അപ്പാര്‍ട്ട്മെന്റുകള്‍ തേടുന്നവര്‍ക്കും ജീവിത നിലവാരം അല്പം കൂടി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീടുകള്‍ നോക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും കൊച്ചിയിലെ ഗോള്‍ഡന്‍ ഓക് പ്രീമിയം അപ്പാര്‍ട്ട്മെന്റുകള്‍. കേരളത്തിലെ ആദ്യത്തെ ക്രിസില്‍ റെയ്റ്റഡ് ബില്‍ഡറായ അബാദ് ബില്‍ഡേഴ്സിന്റെ മരടിലുള്ള ഈ റെഡി ടൂ മൂവ് പ്രീമിയം അപ്പാര്‍ട്ട്മെന്റുകള്‍ നിങ്ങള്‍ മോഹിച്ചതിലും ഒരു പടി മുന്നില്‍ നില്ക്കുന്ന പ്രോജക്ടാണ്.
ചാരുതയാര്‍ന്ന ഡിസൈന്‍
മുക്കാല്‍ ഏക്കറോളം വരുന്ന മനോഹരമായ കോമ്പൗണ്ടില്‍ 14 നിലകളിലായി പ്രൗഢിയില്‍ മുങ്ങിനില്ക്കുയാണ് ഗോള്‍ഡന്‍ ഓക്. നിര്‍മിതിയുടെ ചാരുത ഇന്റീരിയറിലും എക്സറ്റീറിയറിലും ഒരുപോലെ പ്രതിഫലിക്കുന്നു. രണ്ടും മൂന്നും നാലും ബെഡ്റൂമുകളോടു കൂടിയ 53 ലൈഫ്സ്റ്റൈല്‍ അപ്പാര്‍ട്ട്മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 2395, 2365 സ്ക്വയർ ഫീറ്റ് വിസ്തീര്‍ണത്തിലാണ് 4 BHK അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിച്ചിട്ടുള്ളത്. 1540, 1525 സ്ക്വയര്‍ ഫീറ്റില്‍ 3 BHK അപ്പാര്‍ട്ട്മെന്റുകളും 1135, 1230,1255 സ്ക്വയര്‍ഫീറ്റില്‍ 2 BHK അപ്പാര്‍ട്ട്മെന്റുകളും ഒരുക്കിയിരിക്കുന്നു. തുറസായ ഇടങ്ങളും മനോഹരമായ ആംബിയന്‍സും ഈ പ്രോജക്ടിന്റെ മറ്റൊരു സവിശേഷതയാണ്.
ആഡംബരപൂര്‍ണമായ അമിനിറ്റീസ്
പ്രധാന ബില്ഡിംഗിനടുത്തായി നിര്‍മിച്ചിട്ടുള്ള ക്ലബ് ഹൗസ് ഗോള്‍ഡന്‍ ഓക്കിന്റെ പ്രധാന ആകര്‍ഷണീയതയാണ്. ഇതില്‍ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ ആധുനിക രീതിയിലുള്ള ശീതീകരിച്ച ഫിറ്റ്നസ് സെന്റര്‍, എയ്റോബിക്സ് ഹാള്‍, ഫസ്റ്റ് ഫ്ളോറിലേക്ക് ലിഫ്റ്റ്, ലൈബ്രറി, ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂള്, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ട്. ഇതിനു പുറമേ വിശാലമായ പാര്‍ട്ടി ഹാളും പാറ്റിയോയും ഇതിലുണ്ട്.
ക്ലബ് ഹൗസിനു പുറമേ ഇലക്ട്രോണിക് ബൂം ബാരിയര്‍ ഗെയ്റ്റ്, മനോഹരമായി ഫര്‍ണിഷ് ചെയ്തിട്ടുള്ള ലോബി, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 3 ലെവല്‍ സേഫ്റ്റി സിസ്റ്റത്തോടു കൂടിയ സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, കേബിള്‍ ടിവി കണക്ഷനു വേണ്ടിയുള്ള പ്രൊവിഷന്‍, ശീതീകരിച്ച അസോസിയേഷന് റൂം, സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, ഫസിലിറ്റി ഓഫീസര്‍ റൂം, ഡ്രൈവേഴ്സ് റൂം, കെയര്‍ടെയ്ക്കേഴ്സ് റൂം, സെക്യൂരിറ്റി ക്യാമറകള്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഗോള്‍ഡന്‍ ഓക്കില്‍ അബാദ് ബില്‍ഡേഴ്സ് ഒരുക്കിയിട്ടുണ്ട്.
സൗകര്യപ്രദമായ ലൊക്കേഷന്‍
ഗോള്‍ഡന്‍ ഓക്കിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ലൊക്കേഷനാണ്. യാത്ര, വിദ്യാഭ്യാസം, ചികിത്സ, ഷോപ്പിംഗ്... നമ്മുടെ ആവശ്യങ്ങള്‍ ഏതുമാകട്ടെ, അതെല്ലാം വിളിപ്പാടകലെയുള്ള ലൊക്കേഷനാണ് മരട്. തീരദേശ നിയന്ത്രിത മേഖലയില്‍ (CRZ) അല്ല ഗോള്‍ഡന്‍ ഓക്ക് നിര്‍മിച്ചിട്ടുളളത് എന്നതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് വിശ്വസിച്ച് വാങ്ങാവുന്ന പ്രോജക്ടാണിത്.

എന്‍എച്ച് 47, എന്‍എച്ച് 49 എന്നീ രണ്ട് ദേശീയ പാതകളിലേക്കും ഇവിടെ നിന്ന് എളുപ്പത്തില്‍ എത്താം. നാഷണല്‍ ഹൈവേയിലേക്ക് 50 മീറ്റര്‍ മാത്രം ദൂരമേയുളുളു. എറണാകുളത്തെ ഗതാഗതക്കുരുക്കില്‍ പെടാതെ കേരളത്തിന്റെ തെക്കുഭാഗങ്ങളിലേക്കും കൊച്ചിയിലേക്കും ഇവിടെ നിന്ന് എളുപ്പത്തില്‍ യാത്ര ചെയ്യാം. കുണ്ടന്നൂര്‍, വൈറ്റില ഫ്ളൈഓവറുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ എംജി റോഡിലേക്കും ഇടപ്പള്ളിയിലേക്കും ഇവിടെ നിന്ന് വേഗം എത്താനാകും. സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിലേക്ക് ആക്സസുള്ളതിനാല് ഇന്‍ഫോപാര്‍ക്കിലേക്ക് പോകാനും എളുപ്പമാണ്. മുവാറ്റുപുഴ, കോലഞ്ചേരി, തൊടുപുഴ, പിറവം, കോട്ടയം ഭാഗത്തുനിന്ന് വരുന്നവരെ സംബന്ധിച്ച് മരട് കൊച്ചിയിലേക്കുള്ള പ്രവേശനകവാടമാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്തുനിന്നുള്ളവര്‍ക്ക് താമസിക്കുവാന്‍ ഏറ്റവും യോജിച്ച ലൊക്കേഷനാണിത്.
ന്യൂക്ലിയസ് മാളില്‍ നിന്നും വെറും 200 മീറ്റര്‍ ദൂരമേ ഗോള്‍ഡന്‍ ഓക്കിലേക്കുള്ളു. ലേക്ഷോര് ഹോസ്പിറ്റല്‍, ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍, ചോയ്സ് സ്കൂള്‍, അഞ്ച് പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവയെല്ലാം ഈ പ്രോജക്ടിനു സമീപത്തായുണ്ട്. വരാനിരിക്കുന്ന പേട്ട മെട്രോ സ്റ്റേഷനിലേക്ക് 1.8 കിലോ മീറ്റര്‍ ദൂരമേ ഇവിടെ നിന്നുള്ളു. ഇത്രയും മികച്ച ലൊക്കേഷനില്‍ ആയതിനാല്‍ ഭാവിയില്‍ മികച്ച വാല്യൂ അപ്രീസിയേഷന്‍ ലഭിക്കുന്ന പ്രോജക്ടാണിത്.
ഇന്റീരിയര്‍/ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് വിഭാഗം
അബാദ് ബില്‍ഡേഴ്സിന് സ്വന്തമായി ഇന്റീരിയര്‍ ഡിസൈനിംഗ് വിഭാഗവും പ്രോപ്പര്‍ട്ടി മാനേജ്മെന്റ് വിഭാഗവുമുണ്ട്. അതിനാല്‍ സ്വന്തം താല്പര്യമനുസരിച്ച് അപ്പാര്‍ട്ട്മെന്റുകള്‍ ഡിസൈന്‍ ചെയ്യുവാന്‍ ഇന്റീരിയര്‍ വിഭാഗത്തിന്റെ സേവനം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. പ്രോപ്പര്‍ട്ടി മാനേജ്മെന്റ് വിഭാഗം താമസക്കാര്‍ക്ക് ആവശ്യമായ ക്ലീനിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്കുകളെല്ലാം ഒറ്റ ഫോണ്‍ കോളില്‍ ലഭ്യമാക്കിക്കൊടുക്കുന്നു.

അബാദ് ഗോള്‍ഡന്‍ ഓക്ക് റെഡി ടൂ മൂവ് വിഭാഗത്തിലുള്ള പ്രോജക്ട് ആയതിനാല്‍ ജിഎസ്ടി ഇല്ലാതെ ഇതിലെ അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങാം, ഉടന്‍ താമസം തുടങ്ങാം.
ഗോള്‍ഡന്‍ ഓക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 9072349966, 9995238000
വെബ് സൈറ്റ്: http://bit.ly/2RpR49z
ഇമെയില്‍: info@abadbuilders.com