മേടം: (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. വളരെക്കാലമായി ചിന്തിച്ചുകൊണ്ടിരുന്ന ചില കാര്യങ്ങൾ സാക്ഷാത്‌കരിക്കപ്പെടും. ധനപരമായി അനുകൂലമായ കാലമാണ്‌. ശുഭദിനം 11.

എടവം: (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യത്തിന്റെ ആദ്യത്തെ പകുതി) കലാരംഗത്ത്‌ മികവുണ്ടാകും. ബുദ്ധിപരമായ ഇടപെടലുകൾ വിജയിക്കും. ബിസിനസ്‌രംഗത്ത്‌ ശ്രദ്ധ കൂടുതൽ വേണം. ഗുണദിനം 11.

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)വിദ്യാഭ്യാസപുരോഗതിയുണ്ടാകും. പുതിയ വാഹനം വാങ്ങാൻ പദ്ധതിയിടും. ഉദരരോഗത്തിനു സാധ്യതയുണ്ട്‌. ഉൽക്കൃഷ്ടദിനം 16.

കർക്കടകം: (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) പ്രതീക്ഷിക്കാതെ ഒരുപാടു ഗുണകാര്യങ്ങൾ നടക്കും. പഴയ സുഹൃത്തുക്കളുമായി സാമഗമിക്കും. ദാമ്പത്യത്തിൽ അസ്വഥസ്ഥതയ്ക്കിടയുണ്ട്‌. സുദിനം 16.

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) ഉപരിവിദ്യാഭ്യാസമേഖലയിൽ തടസ്സസാധ്യതയുണ്ട്‌. ഗൃഹാന്തരീക്ഷത്തിൽ അസ്വാസ്ഥ്യത്തിനിടകാണുന്നു. ധനാഗമനം കുറയുമെങ്കിലും പ്രയാസങ്ങൾ ഉണ്ടാവില്ല. സദ്ദിനം 11.

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി)കാർഷികരംഗത്ത്‌ അഭ്യുന്നതി ഉണ്ടാകും. ആരോഗ്യകാര്യത്തിൽ അനുകൂലമല്ല. സർക്കാരുമായുള്ള ഇടപെടലുകൾ കരുതലോടെ വേണം. അനുകൂലദിനം 11.

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) പ്രേമബന്ധങ്ങൾ അനുകൂലമായി ഭവിക്കും. പുതിയ കർമമാർഗങ്ങൾ തേടുന്നതു ഗുണകരമാവും. വിവാദങ്ങളിൽ പരാജയസാധ്യത കാണുന്നു. സുഫലദിനം 16.

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)അത്യന്തം ഊർജസ്വലതയോടെ വർത്തിക്കും. ഗൃഹസ്വസ്ഥത അനുഭവിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്‌. ശ്രേഷ്ഠദിനം 16.

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)വിദ്യാഭ്യാസവിഷയത്തിൽ അനുകൂലകാലമല്ല. വരുമാന മാർഗങ്ങൾ മന്ദീഭവിക്കും. എന്നാലും ബുദ്ധിമുട്ടുകളില്ലാതെ കഴിയാനുള്ള മാർഗങ്ങൾ തെളിയും. മഹിതദിനം 11.

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) പുതിയ വാഹനത്തിന്റെ കാര്യം ആലോചിക്കാം. ശീതരോഗങ്ങൾ എന്തെങ്കിലും ചെറുതായി ഉണ്ടായേക്കാം. സഹായികൾ വിപരീതാവസ്ഥയിലും കൂടെനിൽക്കും. കാര്യഫലദിനം 11.

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) ആത്മധൈര്യത്തോടെ പ്രവർത്തിച്ചാലേ കാര്യവിജയം ഉണ്ടാകൂ. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ദാമ്പത്യവിഷയത്തിൽ അനുകൂല സ്ഥിതിയല്ല കാണുന്നത്‌. ഇഷ്ടകാര്യദിനം 16.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) വിദ്യാഭ്യാസപുരോഗതി ഉണ്ടാകും. മനഃസന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. ഉദരരോഗസാധ്യത കാണുന്നു. 
സൽഫലദിനം 16.