മേടം: ( അശ്വതി,  ഭരണി,  കാര്‍ത്തിക  ആദ്യത്തെ  15 നാഴിക)  വിദ്യാഭ്യാസപുരോഗതി ഉണ്ടാകും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. സ്ത്രീജനസഹായം വിപരീതാവസ്ഥയെ തരണംചെയ്യാനുതകും. ശുഭദിനം-10

എടവം: ( കാര്‍ത്തികയുടെ  ഒടുവിലത്തെ  45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) വിപരീതാവസ്ഥകളെ സധൈര്യം നേരിടും. സാഹിത്യരംഗത്ത് പുരോഗതിയുണ്ടാകും. സ്ത്രീജനസഹായം ഏറെ ഗുണകരമായി ഭവിക്കും. ഗുണദിനം-10

മിഥുനം: ( മകീര്യത്തിന്റെ  ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ  ആദ്യത്തെ  45 നാഴിക)  വിദ്യാഭ്യാസകാര്യത്തില്‍ അനുകൂലസ്ഥിതി കാണുന്നില്ല. പുതിയ കര്‍മമാര്‍ഗങ്ങള്‍ വ്യവസ്ഥചെയ്യും. തീര്‍ഥയാത്രാദികള്‍ മനഃസന്തോഷകരമാവും. അനുകൂലദിനം-11

കര്‍ക്കടകം: ( പുണര്‍തത്തിന്റെ  ഒടുവിലത്തെ  15 നാഴിക, പൂയം, ആയില്യം)  മക്കളുടെ കാര്യത്തില്‍ അനുകൂലസ്ഥിതിയുണ്ടാകും. മികവോടെ എന്തുവിഷയവും കൈകാര്യം ചെയ്യും. ദാമ്പത്യത്തില്‍ അസ്വസ്ഥതയ്ക്കിടയുണ്ട്. 
സദ്ഫലദിനം-11

ചിങ്ങം: ( മകം, പൂരം,  ഉത്രത്തിന്റെ  ആദ്യത്തെ  15 നാഴിക)  ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ വേണം. കലാരംഗത്ത് മികവുണ്ടാകും. വിദ്യാഭ്യാസകാര്യങ്ങളിലും അനുകൂലസ്ഥിതി കൈവരും. സുദിനം-10

കന്നി: ( ഉത്രത്തിന്റെ  ഒടുവിലത്തെ  45 നാഴിക.  അത്തം  ചിത്രയുടെ പകുതി)  കാലം അനുകൂലമല്ലെന്നറിഞ്ഞ് പ്രവര്‍ത്തിക്കണം. ബുദ്ധിപരമായ കാര്യങ്ങളില്‍ മികവുണ്ടാകും. ഗൃഹനിര്‍മാണകാര്യങ്ങളിലും അനുകൂലസ്ഥിതി പ്രതീക്ഷിക്കാം. സദ്ദിനം-10

തുലാം: ( ചിത്രയുടെ  ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ  45 നാഴിക)  ഗൃഹസ്വസ്ഥത അനുഭവിക്കും. ആഗ്രഹസാഫല്യമുണ്ടാകും. ഇഷ്ടജനങ്ങളുമായുള്ള സഹവാസം മനഃസന്തോഷമുണ്ടാക്കും. ശ്രേഷ്ഠദിനം-11

വൃശ്ചികം: ( വിശാഖത്തിന്റെ  ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)  പ്രായേണ അനുകൂലമായ ഫലങ്ങള്‍ അനുഭവിക്കും. എന്നാലും നിസ്സാരകാര്യങ്ങളെക്കൊണ്ട് മനഃപ്രയാസമുണ്ടാകും. ഈശ്വരപ്രാര്‍ഥന വേണം. മഹിതദിനം-11

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)  കലാരംഗത്തുള്ളവര്‍ക്ക് അനുകൂലാനുഭവങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരുടെ പ്രശംസയ്ക്ക് പാത്രമാവും. എടുത്തുചാടി ഒന്നും പ്രവര്‍ത്തിക്കാതിരിക്കണം. ഉത്കൃഷ്ടദിനം -14

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)  ധനപരമായുള്ള ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. വിദ്യാഭ്യാസപുരോഗതി ഉണ്ടാകും. ഗൃഹനിര്‍മാണകാര്യങ്ങള്‍ക്ക് അനുയോജ്യമായ കാലമാണ്. ഗുണഫലദിനം -14

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)  വാക്കുകള്‍ അതിവശ്യതയോടെ വര്‍ത്തിക്കും. വിദ്യാഭ്യാസരംഗത്ത് ഗുണാനുഭവമുണ്ടാക്കും. ഗ്രന്ഥരചനാദികളിലൂടെ ധനാഗമനം ഭവിക്കും.  നല്ലദിനം -15

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ  15 നാഴിക,  ഉത്രട്ടാതി, രേവതി)  തീര്‍ഥയാത്രാദികാര്യങ്ങള്‍ക്ക് പദ്ധതിയിടും. കര്‍മാഭിവൃദ്ധിയുണ്ടാകും. വാക്കുകള്‍ രൂക്ഷമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.  ഇഷ്ടഫലദിനം -15

Content Highlights: Varaphalam this week