മേടം: (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)കുടുംബകാര്യങ്ങളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കും. സന്താനാഭിവൃദ്ധി ഉണ്ടാകും. ഗവൺമെന്റുമായുള്ള ഇടപാടുകൾ ശ്രദ്ധാപൂർവമാകണം. ശുഭദിനം 18.

എടവം: (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യത്തിന്റെ ആദ്യത്തെ പകുതി) ഉന്നത വിദ്യാഭ്യാസകാര്യത്തിൽ ഇത്തിരി തടസ്സങ്ങൾക്കിടയുണ്ട്‌. ഗൃഹനിർമാണകാര്യങ്ങൾ സുഗമമാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഗുണദിനം 18.

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)ധനപരമായ ഇടപാടുകളിൽ വിഷമം വരാനിടയുണ്ട്‌. സന്താനവിഷയത്തിൽ അനുകൂല കാലമാണ്‌. കോടതിക്കാര്യങ്ങൾ അനുകൂലമായി ഭവിക്കും. ഉൽക്കൃഷ്ടദിനം 23.

കർക്കടകം: (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) തീർഥയാത്രാദികൾക്ക്‌ പദ്ധതിയിടും. ധനപരമായ ഇടപാടുകൾ അനുകൂലമായി ഭവിക്കും. നിസ്സാര കാര്യങ്ങളെക്കൊണ്ട്‌ മനസ്സ്‌ വ്യാകുലമാകും. സുദിനം 23.

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) കാലം അത്ര അനുകൂലമല്ലെന്നറിഞ്ഞു വർത്തിക്കുന്നതു നന്നാകും. നയനരോഗികൾ പ്രത്യേകം കരുതണം. ധനലാഭ മാർഗങ്ങൾ അനുകൂലമാകില്ല. സദ്ദിനം 18.

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) സാഹിത്യരംഗത്തുള്ള പ്രവർത്തനം ഗുണകരമാകും. സ്ത്രീജനസഹായം ഏതുരംഗത്തും ഉണ്ടാകും. സാഹോദര്യബന്ധത്തിൽ പ്രയാസങ്ങൾക്കു സാധ്യത കാണുന്നു. അനുകൂലദിനം 18.

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) നയനരോഗസാധ്യത കാണുന്നു. വിദ്യാഭ്യാസപരമായി അനുകൂലസസ്ഥിതി ഉണ്ടാവില്ല. കർമപുരോഗതി ഉണ്ടാവാനുള്ള ലക്ഷണമുണ്ട്‌. സുഫലദിനം 23.

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) ഭാഗ്യാനുഭവങ്ങൾ ചിലതെങ്കിലും ഉണ്ടാകും. ശുഭകാര്യങ്ങൾക്കുവേണ്ടി ധനവിനിയോഗം ചെയ്യും. നവീനമായ കർമോദ്യമങ്ങൾ അനുകൂലമാകും. 
ശ്രേഷ്ഠദിനം 23.

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) അപ്രതീക്ഷിതമായി കാര്യവിജയവും ധനലാഭവും ഉണ്ടാകും. പാഴ്‌ച്ചെലവുകളെ നിയന്ത്രിച്ചാൽ ഒഴിവാക്കാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. മഹിതദിനം 18.

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) ആധ്യാത്മികകാര്യങ്ങളിൽ ശ്രദ്ധിക്കും. എൻജിനീയറിങ്‌ മേഖലയിലുള്ള പ്രവർത്തനം കൂടുതൽ വിജയിക്കും. അലർജി മുതലായ ചില്ലറ രോഗങ്ങൾ ഉണ്ടായേക്കാം. കാമ്യഫലദിനം 20.

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) നയനരോഗ സാധ്യതയുള്ള കാലമാണ്‌. കർമമേഖലയിൽ പുരോഗതിയുണ്ടാകും. ദാമ്പത്യത്തിൽ പ്രയാസസാധ്യതയുണ്ട്‌. ഇഷ്ടകാര്യദിനം 23.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) കർമരംഗത്ത്‌ പ്രതിസന്ധികളെ നേരിടേണ്ടിവരും. വിവാദങ്ങളിൽ ജയസാധ്യതയുണ്ട്‌. സർക്കാറിടപാടുകളിൽ അനുകൂലസ്ഥിതി ഉണ്ടാവാനിടയില്ല. സത്‌ഫലദിനം 18.