മേടം: ( അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക) സാഹിത്യരംഗത്ത് ശോഭയോടെ വർത്തിക്കും. യാത്രാകാര്യങ്ങൾ ഗുണകരമാകും. അത്യന്തം ധൈര്യത്തോടെ വിപരീതാവസ്ഥകളെ അതിജീവിക്കും. ശുഭദിനം 30.
എടവം: ( കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) മംഗളകരമായ കാര്യങ്ങൾ തീരുമാനിക്കപ്പെടും. പ്രവർത്തനത്തിനനുസരിച്ച ലാഭം ഉണ്ടാവുകയില്ല. ഭൃത്യജനസഹായം ഗുണകരമായിത്തീരും. ഗുണദിനം 30.
മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക) ധനപരമായ ഇടപാടുകൾ നല്ലപോലെ ആലോചിച്ചുവേണം. വാക്കുകൾ രൂക്ഷമാവാതിരിക്കാൻ ശ്രദ്ധിക്കണം. ഈശ്വരപ്രാർഥന നല്ലപോലെവേണം. ഉത്കൃഷ്ടദിനം 3.
കർക്കടകം: ( പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) യാത്രാകാര്യങ്ങൾ സഫലമാകും. വരുമാനത്തെക്കാൾ ചെലവുവന്നുപെട്ടേക്കാം. സന്താനകാര്യങ്ങളിൽ അനുകൂലസ്ഥിതിയുണ്ടാകും. സുദിനം 3.
ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) പ്രവർത്തനമേഖല ഏതാകിലും പുരോഗതിയുണ്ടാകും. ധനരംഗത്തും ദോഷലക്ഷണമില്ല. എന്നാലും പാഴ്ച്ചെലവുകൾ വന്നുപെടാതെ കരുതണം. സദ്ദിനം 30.
കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി) ധനാർജന വിഷയത്തിൽ ഗുണകാലമാണ്. പുതിയ സൗഹൃദങ്ങൾ ഗുണകരമായിത്തീരും. സർക്കാരുമായുള്ള ഇടപാടുകളും അനുകൂലകരമാകും. മഹിതദിനം 30.
തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) കർമരംഗത്ത് ഏറെ നേട്ടങ്ങളുണ്ടാകും. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. ചികിത്സാരംഗത്തുള്ള പ്രവൃത്തികൾ കൂടുതൽ ഗുണപ്രദമായി ഭവിക്കും. ഇഷ്ടഫലദിനം 4.
വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) പൊതുവേ ഭാഗ്യാനുഭവങ്ങളുണ്ടാകും. കുടുംബസ്വസ്ഥത അനുഭവിക്കും. വിദ്യാഭ്യാസപുരോഗതിക്കും ഇടയുള്ള കാലമാണ്. സത്ഫലദിനം 4.
ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) എതിരാളികൾ കീഴടങ്ങും. ധനപരമായ ഇടപാടുകളിൽ നഷ്ടസാധ്യതയുണ്ട്. സുഹൃത്തുക്കളുടെ സഹായം പ്രതിബന്ധങ്ങൾക്ക് നിവൃത്തിയാകും. ഗുണഫലദിനം 3.
മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കാര്യങ്ങൾ പരാജയപ്പെടും. എന്നാലും പലതും പ്രതിബന്ധത്തെ അതിജീവിക്കും. വരുമാനത്തേക്കാൾ ചെലവു വന്നുപെടും. നല്ലദിനം 3.
കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) കർമരംഗത്ത് പുതിയ കാൽവെപ്പുകളുണ്ടാകും. സർക്കാരുമായുള്ള ഇടപാടുകൾ അനുകൂലമായി ഭവിക്കും. നിയമപരമായ കാര്യങ്ങളിലും അനുകൂലസാധ്യതയുണ്ട്. അനുകൂലദിനം 4.
മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) മനഃസന്തോഷകരമായ അനുഭവങ്ങളുണ്ടാകും. സന്താനകാര്യങ്ങളിൽ അനുകൂലസ്ഥിതിയുണ്ടാകും. കുടുംബാന്തരീക്ഷത്തിൽ കലഹമില്ലാതെ ശ്രദ്ധിച്ചുകൊള്ളണം.
കാമ്യഫലദിനം 4.
Content Highlights: Varaphalam this week