മേടം:  ( അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) യാത്രാകാര്യങ്ങള്‍ സഫലമാകും. വിവാഹാദി മംഗളകര്‍മങ്ങളില്‍ തീരുമാനമാകും. ഉപാസനാരംഗത്ത് കൂടുതല്‍ ശ്രദ്ധവേണം. ശുഭദിനം 26

എടവം: ( കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി)  നയനരോഗികള്‍ പ്രത്യേകം ശ്രദ്ധിച്ചുകഴിയണം. സന്താനവിഷയത്തില്‍ അത്ര അനുകൂലകാലമല്ല. ഇടപെടുന്ന കാര്യങ്ങളേതായാലും അതിശ്രദ്ധ വേണം.
ഗുണദിനം 26

മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക)  മനഃസന്തോഷകരമായ അനുഭവങ്ങളുണ്ടാകും. പ്രവര്‍ത്തനരംഗത്ത് ഗുണമുണ്ടാകും. സന്താനസൗഭാഗ്യം അനുഭവിക്കും. ഉത്കൃഷ്ടദിനം 22

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)  ഗൃഹനിര്‍മാണാദികള്‍ സുഗമമായിത്തീരും. പുതിയ സൗഹൃദങ്ങളുണ്ടാകും. കര്‍മരംഗത്ത് പുഷ്ടി ഭവിക്കും.സുദിനം 22

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)  പുതിയ സൗഹൃദങ്ങള്‍ ഉണ്ടായിത്തീരും. ഏതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ശോഭിച്ചരുളും. എന്നാലും മനസ്സമാധാനക്കുറവ് ഉണ്ടായെന്നുവരാം. സുദിനം 26

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി)  വിവാഹാദിമംഗളകാര്യങ്ങള്‍ക്ക് തീരുമാനമാകും. കര്‍മരംഗത്ത് പുരോഗതിയുണ്ടാകും. ഈശ്വരപ്രാര്‍ഥന ഉദാസീനമാകാതെ കൊണ്ടുനടക്കണം. നല്ലദിനം 26

തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)  ബിസിനസ് മേഖല ഗുണംപിടിക്കും. എന്നാലും ഇടപാടുകളെല്ലാം വളരെ ശ്രദ്ധയോടെ വേണം. യാത്രകള്‍ സഫലമാകും. ഗുണഫലദിനം 22

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)  മനസ്സന്തോഷത്തിന് വകയുള്ള അനുഭവങ്ങള്‍ ഉണ്ടാകും. കര്‍മരംഗം പുഷ്ടമാകും. ഈശ്വരാനുഗ്രഹത്തോടെ വര്‍ത്തിക്കും. മഹിതദിനം 22

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)  ഗൃഹസ്വസ്ഥത അനുഭവിക്കും.  ബന്ധുജനസഹായം വേണ്ടതുപോലെ ഉണ്ടാകും. ഉദരരോഗസാധ്യതയുള്ളതിനാല്‍ കരുതല്‍ വേണം. ഇഷ്ടഫലദിനം 27

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)  വരുമാനത്തെക്കാള്‍ ചെലവിനുള്ള പദ്ധതികള്‍ ഉണ്ടാവും. പുതിയ കര്‍മമേഖല അനുകൂലമായിത്തീരും. ക്ഷമയോടെമാത്രം എല്ലാറ്റിലും ഇടപെടുക. കാമ്യഫലദിനം 27

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)  കലാരംഗത്ത് മികവോടെ വര്‍ത്തിക്കും. ഉപാസനാദികള്‍ ഫലവത്താകും. ഗൃഹാന്തരീക്ഷത്തില്‍ അശാന്തി വന്നുപെടാന്‍ സാധ്യതയുള്ള കാലമാണ്. 
അനുകൂലദിനം 22

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)  ധനപരമായ ഇടപാടുകള്‍ വിജയിക്കും. എടുത്തുചാടി ഒന്നും പ്രവര്‍ത്തിക്കാതിരിക്കണം. ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം. സദ്ഫലദിനം 22

Content Highlights: Varaphalam this Week 21-04-2019 to 27-04-2019