മേടം: ( അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) യാത്രയുടെ ഉദ്ദേശ്യങ്ങള്‍ ഫലിക്കും. ഗൃഹസ്വസ്ഥത അനുഭവിക്കും. ഉന്നതവ്യക്തികളുമായി സഹകരിക്കാനിടവരും. ശുഭദിനം 14.

എടവം: ( കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) പണമിടപാടുകള്‍ ഏറെ കരുതലോടെ വേണം. ശ്രദ്ധിച്ചാല്‍ കര്‍മരംഗത്ത് പ്രയാസങ്ങള്‍ ഉണ്ടാവില്ല. നയനരോഗികള്‍ കരുതലോടെ കഴിയണം. ഗുണദിനം 14.

മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) ഇടപാടുകളെല്ലാം ശ്രദ്ധാപൂര്‍വമായിരിക്കണം. ധനപരമായ കാര്യങ്ങളില്‍ ഗുണസാധ്യത കാണുന്നു. പ്രതിബന്ധങ്ങളെ  ധൈര്യത്തോടെ അതിജീവിക്കും. ഉത്കൃഷ്ടദിനം 16.

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) വിവാദവിഷയങ്ങളില്‍ വിജയസാധ്യതയുള്ള കാലമാണ്. സന്താനാഭിവൃദ്ധികൊണ്ട് മനസ്സന്തോഷമുണ്ടാകും. കര്‍മരംഗം പുഷ്ടിപ്രാപിക്കും. സുദിനം 16.

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) കര്‍മരംഗം അഭിവൃദ്ധിപ്പെടും. ഉപരിവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് ഉന്നത വിജയസാധ്യതയുണ്ട്. ധനപരമായും ഗുണകാലമാണ്. സദ്ദിനം 14.

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി) സുഹൃത്തുക്കളുടെ സഹായം പ്രതിബന്ധനിവൃത്തിയാകും. വാഹനയാത്ര വളരെ ശ്രദ്ധയോടെ വേണം. ഗൃഹാതുരത്വം മനഃപ്രയാസമേറ്റും. നല്ലദിനം 14.

തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) പുതിയ കര്‍മപദ്ധതികളില്‍ വിജയസാധ്യതയുണ്ട്.  സൗഹൃദകാര്യങ്ങള്‍ ഉദാസീനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. യാത്രാകാര്യങ്ങള്‍ സഫലമാകും. ഗുണഫലദിനം 16.

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) കര്‍മപുരോഗതി ഉണ്ടാകും. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ അനുകൂലമാകും. വാരാദ്യത്തില്‍ ചില ഭാഗ്യാനുഭവങ്ങളുണ്ടാകും.  മഹിതദിനം 16.

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) മനഃസന്തോഷം കുറയും. ആരോഗ്യപരമായും അനുകൂലസ്ഥിതി കാണുന്നില്ല. ശ്രദ്ധയോടെയും ഈശ്വരപ്രാര്‍ഥനയോടെയും കഴിച്ചുകൂട്ടിക്കൊള്ളുക. ഇഷ്ടഫലദിനം 17.

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) 
വിവാഹാദികാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ഏതാണ്ട് സഫലമാകും. യാത്രാകാര്യങ്ങളും സാക്ഷാത്കരിക്കപ്പെടും. വിവാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. കാമ്യഫലദിനം 17.

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) കര്‍മരംഗത്തും സാമ്പത്തികരംഗത്തും അഭിവൃദ്ധിയുണ്ടാകും. കാര്യങ്ങള്‍ സംയമനത്തോടെമാത്രം കൈകാര്യം ചെയ്യേണ്ടതാണ്. വിദ്യാഭ്യാസപുരോഗതിയുടെ സാധ്യതയുണ്ട്. അനുകൂലദിനം 16.

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) വാഹനയാത്ര കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. അടുത്തിടപഴകുന്നവരുമായി മാനസികമായി അകലും. എന്നാലും മനോഗതിയിലുള്ള പലകാര്യങ്ങളും നടന്നുകിട്ടും. 
സദ്ഫലദിനം 16.

Content Highlights: Varaphalam this week