മേടം: ( അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) ഗൃഹസ്വസ്ഥത അനുഭവിക്കും. ഉന്നതരുമായി സഹവസിക്കാനിടവരും. സ്ത്രീസൗഹൃദം ഏറെ ഗുണകരമായി വര്‍ത്തിക്കും. ശുഭദിനം 15

എടവം:( കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി)  വരുമാനത്തേക്കാള്‍ ചെലവിനുള്ള വഴികള്‍ വന്നുചേരും. പുതിയ സുഹൃദ്ബന്ധങ്ങളുണ്ടായിത്തീരും. കലാവിഷയത്തില്‍ അനുകൂലസ്ഥിതി കൈവരും. ഗുണദിനം 15

മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) കാര്യങ്ങളെല്ലാം പ്രായേണ അനുകൂലമായി ഭവിക്കും. വിദ്യാഭ്യാസരംഗത്ത് ഗുണസാധ്യത കാണുന്നു.  ഭാഗ്യാനുഭവങ്ങളും ചിലതുണ്ടാകും. 
ഉത്കൃഷ്ടദിനം 17

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം ) യാത്രയുടെ ഉദ്ദേശ്യങ്ങള്‍ സഫലമാകും. ഔദ്യോഗികരംഗത്ത് ഗുണമുണ്ടാകും. ഈശ്വരപ്രാര്‍ഥന നല്ലപോലെ വേണ്ടതുണ്ട്. സുദിനം 17

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)  വിദ്യാഭ്യാസകാര്യങ്ങളില്‍ ഉദാസീനത ഭവിക്കും. പ്രേമബന്ധങ്ങള്‍ സഫലമാകും. കര്‍മമേഖല ഊര്‍ജസ്വലതയോടെ ആയിത്തീരും. സദ്ദിനം 15

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം, ചിത്രയുടെ പകുതി)  കര്‍മമേഖല പുഷ്ടിപ്രാപിക്കും. ധനപരമായ ഇടപാടുകള്‍ ഗുണകരമാവും. എന്നാലും ഏറെ ശ്രദ്ധയോടെ കഴിയേണ്ട കാലമാണ്. നല്ലദിനം 15

തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) ധനപരമായ ഇടപാടുകളില്‍ നഷ്ടസാധ്യത കാണുന്നു. സുഹൃത്തുക്കളെന്ന വ്യാജേന ചിലര്‍ വഞ്ചിക്കാനും ഇടയുണ്ട്. കര്‍മപുരോഗതി ഉണ്ടാകും. ഗുണഫലദിനം 17

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) വിദ്യാഭ്യാസപുരോഗതിയുണ്ടാകും. വാക്കുകള്‍ക്ക് രൂക്ഷതവരാതെ കരുതിക്കൊള്ളണം. ധനപരമായ കാര്യങ്ങളിലും ഗുണകാലമല്ല. മഹിതദിനം 17

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) കര്‍മരംഗം അഭിവൃദ്ധിപ്രാപിക്കും. ധനപരമായി അനുകൂലസ്ഥിതി ഉണ്ടാകും. പലകാര്യങ്ങളിലും അനുകൂലമായി ഭവിക്കും. ഇഷ്ടഫലദിനം 19

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) വിവാഹാദിമംഗളകാര്യങ്ങള്‍ തീരുമാനത്തിലെത്തും. ബന്ധങ്ങളില്‍ ശൈഥില്യം വരാതെ കരുതണം. പ്രതിസന്ധികളെ സംയമനത്തോടെ അതിജീവിക്കണം.  കാമ്യഫലദിനം 19

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)  പ്രവര്‍ത്തനങ്ങള്‍ അഭിവൃദ്ധിപ്രാപിക്കും. വരുമാനത്തേക്കാള്‍ ചെലവ് വന്നുപെടാനിടയുണ്ട്. സുഹൃത്തുക്കളില്‍നിന്ന് വിപരീതാനുഭവങ്ങള്‍ ഉണ്ടാവാം. അനുകൂലദിനം 18.

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) കാര്യങ്ങളെല്ലാം സമര്‍ഥമായി കൈകാര്യംചെയ്യും. വിദ്യാഭ്യാസരംഗത്ത് ഗുണാനുഭവകാലമാണ്. ഗൃഹസ്വസ്ഥത കുറയാനിടയുണ്ട്.  സദ്ഫലദിനം 18

Content Highlights: Varaphalam This Week