മേടം: ( അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക)  വിദ്യാഭ്യാസകാര്യങ്ങളില്‍ പ്രതിസന്ധിയുണ്ടാവാം. പ്രവര്‍ത്തനമേഖലയില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം നിര്‍ണായകും.  ശുഭദിനം-1

എടവം: ( കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) പൊതുവേ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. കര്‍മരംഗത്ത് പുഷ്ടിയുണ്ടാകും. ഗൃഹനിര്‍മാണത്തിനുള്ള ഉദ്യമം വിജയിക്കും.  ഗുണദിനം-1

മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) ആരോഗ്യകാര്യങ്ങളില്‍ അനുകൂലകാലമല്ല. ആലോചിക്കാതെയുള്ള ഇടപാടുകള്‍ ബുദ്ധിമുട്ടിക്കാം. സൗഹൃദബന്ധങ്ങളിലും ശൈഥില്യം വന്നുപെട്ടേക്കാം.  ഉത്കൃഷ്ടദിനം-2

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)  കര്‍മപദ്ധതികള്‍ വിജയിക്കും. നിയമക്കുരുക്കുകളില്‍പ്പെട്ട് ഉഴലാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹനിര്‍മാണകാര്യങ്ങള്‍ക്ക് അനുകൂലകാലമാണ്. സുദിനം-2

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)  ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. ധനഇടപാടുകളിലും ഗുണസാധ്യത കുറവാണ്. എന്നാലും മിക്കവിഷയങ്ങളും അനുകൂലമായിത്തന്നെ ഭവിക്കും. സദ്ദിനം-31

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി)  പല ബുദ്ധിമുട്ടുകളെയും അതിജീവിക്കാന്‍ കഴിയും. എങ്കിലും തികച്ചും അനുകൂലസ്ഥിതി സംജാതമായിട്ടില്ല. കര്‍മരംഗത്ത് അഭിവൃദ്ധിയുണ്ടാകും. നല്ലദിനം-31

തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)  യാത്രയില്‍ വസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. എതിരാളികള്‍ നിഷ്പ്രഭരാകും. സന്താനവിഷയത്തില്‍ അനുകൂലസ്ഥിതി ഉണ്ടാകും. ഗുണഫലദിനം-1

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)  പരീക്ഷകളില്‍ വിജയസാധ്യതയാണേറെയും. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ക്കിടയുണ്ട്. മഹിതദിനം-1

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)  ധനപരമായി ഗുണാനുഭവമുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. സൗഹൃദങ്ങള്‍കൊണ്ട് ഒട്ടേറെ നല്ല അനുഭവങ്ങളുണ്ടാകും.  ഇഷ്ടഫലദിനം-31

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)  നിസ്സാരകാര്യങ്ങളെക്കൊണ്ട് മനഃപ്രയാസമുണ്ടാകും. സന്താനങ്ങളുടെ വിഷയത്തില്‍ ശ്രദ്ധവേണ്ട കാലമാണ്. വിവാദങ്ങളില്‍ ജയസാധ്യത കാണുന്നു. കാമ്യഫലദിനം-31

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)   പ്രവര്‍ത്തനമേഖലയില്‍ അംഗീകാരം ലഭിക്കാനിടയുണ്ട്. പൊതുവേ ഭാഗ്യാനുഭവങ്ങള്‍ പലതുമുണ്ടാകും. എന്നാലും, ആരോഗ്യത്തില്‍ കരുതല്‍വേണം. അനുകൂലദിനം-1

മീനം: (  പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)  ദീര്‍ഘവീക്ഷണമില്ലാതെ  ഓരോ കുരുക്കില്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭൃത്യജനസഹായം ഏറെ ഗുണമാകും. കര്‍മപുഷ്ടിയുണ്ടാകും. സദ്ഫലദിനം-1.

Content Highlights: Varaphalam this Week