മേടം: (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) പുതിയ കര്‍മമേഖലയിലേക്കുള്ള കാല്‍വെപ്പ് ശ്രദ്ധയോടെ വേണം. വിദ്യാഭ്യാസരംഗത്ത് ഗുണകാലമാണ്. ഗൃഹനിര്‍മാണാദികാര്യങ്ങള്‍ സുഗമമായി നടക്കും. ശുഭദിനം-3

എടവം:  (കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി) സുഹൃദ്ജന സഹായം വളരെ അനുകൂലമായിത്തീരും. സര്‍ക്കാര്‍ ഇടപാടുകളില്‍ ഗുണമുണ്ടാകും. എതിരാളികളെ തന്ത്രപൂര്‍വം കീഴടക്കും. ഗുണദിനം-3

മിഥുനം:  ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) സാമ്പത്തികമായ ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. ആരോഗ്യവിഷയത്തിലും അനുകൂലസ്ഥിതി കാണുന്നില്ല. പ്രവൃത്തിരംഗത്ത് പുരോഗതി ഭവിക്കും. ഉത്കൃഷ്ടദിനം-8

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) ബുദ്ധിപരമായ ഇടപെടലുകളില്‍ വിജയമുണ്ടാകും. പോലീസ് മേഖലയിലും മറ്റും ഏറെ ഗുണാനുഭവമുണ്ടാകും. സര്‍ക്കാരിടപാടുകള്‍ ശ്രദ്ധയോടെ വേണം. സുദിനം-8.

ചിങ്ങം:  (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)  ദാമ്പത്യത്തില്‍ വിപരീതാനുഭവ സാധ്യതയുണ്ട്. വിവാദകാര്യങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യണം. പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയും. സദ്ദിനം-3.

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി) കാലാനുകൂല്യം കുറവായ സമയമാണ്. എന്തുകാര്യത്തിലും ശ്രദ്ധാപൂര്‍വം ഇടപെടണം. എന്നാലും മനഃസന്തോഷകരമായ ചില അനുഭവങ്ങള്‍ ഉണ്ടാകും. നല്ലദിനം-3.

തുലാം:  (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) പ്രവര്‍ത്തനമേഖലയില്‍ പുരോഗതിയുണ്ടാകും. വിവാദകാര്യങ്ങളില്‍ ജയസാധ്യതയുണ്ട്. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ നയപൂര്‍വം ഇടപെട്ട് ശരിയാക്കും. ഗുണഫലദിനം-8.

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) അത്യന്തം ധൈര്യത്തോടെ വിഘ്‌നങ്ങളെ അതിജീവിക്കും. സര്‍ക്കാര്‍ ഇടപാടുകള്‍ അനുകൂലത്തിലാകും. സുഹൃത്തുക്കളുമായി സമാഗമിക്കാനിടവരും. മഹിതദിനം-8.

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) പണമിടപാടുകള്‍ ശ്രദ്ധയോടെ വേണം. യാത്രാകാലങ്ങളില്‍ കരുതല്‍ വേണം. കര്‍മപുരോഗതി ഉണ്ടാകും. ശ്രേഷ്ഠദിനം-3.

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം,അവിട്ടത്തിന്റെ ആദ്യത്തെ പകുതി) യാത്രാകാര്യങ്ങള്‍ സഫലമാകും. ധനപരമായ ഇടപാടുകള്‍ കരുതിവേണം. അത്യന്തം ഊര്‍ജസ്വലതയോടെ വര്‍ത്തിക്കും. കാമ്യഫലദിനം-3.

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) വിദ്യാഭ്യാസപുരോഗതി ഉണ്ടാകും. കുടുംബജീവിതത്തില്‍ പ്രയാസംവരാതെ കരുതണം. പാഴ്ച്ചെലവുകള്‍ വന്നുപെട്ടേക്കാം. അനുകൂലദിനം-8.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) കാര്യങ്ങള്‍ അനുകൂലത്തില്‍ വരും. വെറുതേ മനസ്സ് വേണ്ടാത്തതാലോചിച്ച് പ്രയാസപ്പെടും. വാക്ക് രൂക്ഷമാകാതെ ശ്രദ്ധിച്ചുകൊള്ളണം. സത്ഫലദിനം-8.

Content Highlights: Varaphalam this Week