മേടം:  ( അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) പ്രയത്‌നത്തിനനുസരിച്ച ഫലപ്രാപ്തി ഉണ്ടാവുകയില്ല. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നേരെയാവാന്‍ ഞെരുക്കമാണ്. ഈശ്വരപ്രാര്‍ഥന നല്ലപോലെ ചെയ്യുക. ശുഭദിനം 6 

എടവം: ( കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി) പ്രായേണ കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. എന്നാലും മാനസികസ്വസ്ഥത കുറയും. വാക്കുകള്‍ രൂക്ഷമായിരിക്കാന്‍ ഇടയുണ്ട്. ഗുണദിനം 6

മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) കുടുംബാന്തരീക്ഷത്തില്‍ അശാന്തി വരാതെ കരുതണം. കലഹകാര്യങ്ങളില്‍നിന്ന് വിട്ടുനില്ക്കുക. നയനരോഗസാധ്യതയും കാണുന്നു. അനുകൂലദിനം 9 

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) പ്രായേണ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. എന്നാല്‍ കുടുംബാന്തരീക്ഷത്തില്‍ അശാന്തിക്ക് സാധ്യതയുണ്ട്. മനഃസ്വസ്ഥത കുറയും. സത്ഫലദിനം 9 

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) വാഹനയാത്ര വളരെ കരുതി വേണം. ഗാര്‍ഹിക കാര്യങ്ങളില്‍ സുഗമത പോരാതെ വരും. വിവാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. സുദിനം 6 

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക, അത്തം ചിത്രയുടെ പകുതി) നിസ്സാരകാര്യങ്ങളെക്കൊണ്ട് മനസ്സ് വ്യഥിതമാകും. ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ക്ക് സാധ്യത. ആരോഗ്യപരമായും ഗുണകാലമല്ല. സദ്ദിനം 6 

തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)  നിസ്സാരകാര്യങ്ങളെക്കുറിച്ച് മനഃക്ലേശാനുഭവമുണ്ടാകും. പ്രവര്‍ത്തനമേഖലയില്‍ പുരോഗതിയുണ്ടാകും. നയനരോഗികള്‍ നല്ലപോലെ കരുതേണ്ടതാണ്. 
ശ്രേഷ്ഠദിനം 7 

വൃശ്ചികം: (  വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)  ഭാഗ്യാനുഭവങ്ങള്‍ ചിലതെങ്കിലും ഉണ്ടാകും. കാര്യങ്ങളില്‍ എടുത്തുചാടി ഇടപെടാതിരിക്കുക. വരുമാനത്തെക്കാള്‍ ചെലവ് വന്നുപെടും. മഹിതദിനം 7 

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)  കാലം അത്ര അനുകൂലമല്ലെന്നറിഞ്ഞ് പ്രവര്‍ത്തിക്കണം. എന്നാല്‍, പ്രയാസമൊന്നും സംഭവിക്കുകയില്ല. കര്‍മരംഗത്ത് വരുമാനം വര്‍ധിക്കും. ഉത്കൃഷ്ടദിനം 6 

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)  മനസ്സ് വ്യാകുലമാകും. കുടുംബാന്തരീക്ഷത്തില്‍ ചില്ലറ പ്രയാസങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ശ്രദ്ധിച്ചാല്‍ എല്ലാം നേരെയാവാനേ ഉള്ളൂ. ഗുണഫലദിനം 6 

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) നയനവ്യാധികളെ കരുതണം. പാഴ്ച്ചെലവുകള്‍ പലതും വന്നുപെട്ടേക്കാം. സ്ത്രീജനസഹായം ഏറെ ഗുണകരമാകും. നല്ലദിനം 7 

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)  രാജകീയമായ ഇടപാടുകളില്‍ ഗുണാനുഭവമുണ്ടാകും. കര്‍മമേഖല പുരോഗമിക്കും. നല്ലവണ്ണം ചിന്തിച്ചേ കാര്യങ്ങളില്‍ ഇടപെടാവൂ. ഇഷ്ടഫലദിനം 7