മേടം: ( അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) ഇടപാടുകള്‍ ഏതായാലും വളരെ ശ്രദ്ധവേണം. ഗൃഹസ്വസ്ഥത കുറയും. ആരോഗ്യപരമായും അത്ര അനുകൂലകാലമല്ല. ശുഭദിനം 3.

എടവം:   ( കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) പ്രതിസന്ധികളെ ധൈര്യത്തോടെ അതിജീവിക്കും. കര്‍മരംഗത്ത് പുരോഗതിയുണ്ടാകും. എന്നാലും ഏറെ ശ്രദ്ധവേണം. ഗുണദിനം 3.

മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) 
ഗൃഹനിര്‍മാണാദികള്‍ക്ക് അനുകൂലകാലമാണ്. ധനപരമായ ഇടപാടുകളില്‍ ശ്രദ്ധവേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്ത് പ്രതീക്ഷിച്ച പുരോഗതി ഉണ്ടാവില്ല. അനുകൂലദിനം 4.

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) ഗൃഹസ്വസ്ഥത അനുഭവിക്കും. ബന്ധുജനങ്ങളുമായി സൗഹാര്‍ദം വര്‍ധിക്കും. ഭൃത്യജനങ്ങളുടെ പ്രീതിക്കുറവ് ഉണ്ടായെന്നുവരാം. സദ്ഫലദിനം 4.

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) സാഹിത്യരംഗത്ത് മികവുണ്ടാകും. മറ്റുള്ളവരുടെ പ്രയാസങ്ങളെ സാന്ത്വനത്തിലൂടെ പരിഹരിക്കും. സാധുക്കളെ സഹായിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. സുദിനം 3.

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി) കാലം അത്ര അനുകൂലമല്ലെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്. കലാരംഗത്തും സാഹിത്യരംഗത്തും മികവുപുലര്‍ത്തും. അത്യന്തം ഓജസ്സോടെ വര്‍ത്തിക്കും. സദ്ദിനം 3.

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) ഭാഗ്യാനുഭവങ്ങള്‍ ഏറെയുണ്ടാകും. ഗര്‍ഭിണികള്‍ നല്ലപോലെ കരുതലോടെ കഴിയണം. ഈശ്വരപ്രാര്‍ഥനചെയ്ത് ദിവസം കഴിച്ചുകൊള്ളുക. ശ്രേഷ്ഠദിനം 4.

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) ഭൂമിസംബന്ധമായ ഇടപാടുകളില്‍ നഷ്ടമുണ്ടാകും. ബന്ധുക്കളുമായി അഭിപ്രായഭിന്നത ഉണ്ടാവാം. എന്നാലും പ്രതീക്ഷിക്കാതെ ഏറെ ഗുണങ്ങളും ഉണ്ടാകും. മഹിതദിനം 4.

ധനു:  ( മൂലം, പൂരാടം, ഉത്രാടത്തിന്റെ  ആദ്യത്തെ 15 നാഴിക) ഏറെ കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. എന്നാലും ഒരു ശ്രദ്ധ ഏതുവിഷയത്തിലും വേണം. സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ പ്രത്യേകിച്ചും ശ്രദ്ധിക്കണം. ഉത്കൃഷ്ടദിനം 5.

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) പുതിയ കര്‍മപദ്ധതികള്‍ വിജയിക്കും. ധനപരമായ ഇടപാടുകളില്‍ നഷ്ടസാധ്യത കൂടുതലാണ്. വാക്കുകള്‍ രൂക്ഷമാകാതെ കരുതണം. ഗുണഫലദിനം 5.

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) ആരോഗ്യകാര്യങ്ങള്‍ അത്ര അനുകൂലമാവില്ല. സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ നഷ്ടസാധ്യത കാണുന്നു. ഈശ്വരപ്രാര്‍ഥന ഏറെ ഗുണംചെയ്യും. ഇഷ്ടഫലദിനം 3.

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി ) പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കും. ആരെയും കൂസാതെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ധനവിഷയത്തില്‍ അനുകൂലസ്ഥിതിയുണ്ടാവില്ല. നല്ലദിനം 3.

ഭാവിഫലം, ആഴ്ചഫലം വിശദമായി: http://astrology.mathrubhumi.com

Content Highlights: Varaphalam, Spirituality