മേടം: (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക) മനഃസന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. ആത്മീയകാര്യങ്ങളിൽ ശ്രദ്ധകൂടും. ഉദരവ്യാധിയെ കരുതേണ്ടതുണ്ട്‌. ശുഭദിനം-12.

എടവം: (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യത്തിന്റെ ആദ്യത്തെ പകുതി) പുതിയ വാഹനത്തെപ്പറ്റിയുള്ള ആലോചന അനുകൂലമാകും. സന്താനകാര്യങ്ങളിൽ ക്ലേശസാധ്യതയുള്ള കാലമാണ്‌. ധനാഗമമാർഗങ്ങൾ സുഗമമാകും. ഗുണദിനം-12.

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക) കുടുംബാന്തരീക്ഷത്തിൽ പ്രയാസങ്ങൾക്കിടയുണ്ട്‌. വിവാദങ്ങളിൽ പെട്ടുഴലാനിടയുണ്ട്‌. മാതൃസദൃശരുടെ ആരോഗ്യാദികാര്യങ്ങൾ അനുകൂലമാവില്ല. അനുകൂലദിനം-14.

കർക്കടകം: (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)അത്യന്തം ധൈര്യത്തോടെ പ്രതിസന്ധികളെ അതിജീവിക്കും. വാക്കുകൾ ശ്രദ്ധേയമാകും. ധനസ്ഥിതി അനുകൂലമാവില്ല. മഹിതദിനം-14.

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) ഉപരിവിദ്യാഭ്യാസകാര്യത്തിൽ ഗുണാനുഭവം ഉണ്ടാകും. നിയമപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധയോടെ ഇടപെടണം. കർണരോഗങ്ങളെ കരുതണം. 
ശ്രേഷ്ഠദിനം-12.

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി)വിദ്യാഭ്യാസപുരോഗതി ഉണ്ടാകും. നയനവ്യാധികളെ കരുതരണം. വരുമാനത്തെക്കാൾ ചെലവു വന്നുഭവിക്കും. കാമ്യഫലദിനം-12.

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) പുതിയ സുഹൃത്തുക്കളെ ലഭിക്കാനിടയാകും. ഏതുപ്രതിസന്ധികളെയും അതിജീവിക്കാനുള്ള ധൈര്യം ഉണ്ടാകും. സ്ത്രീജനസഹായം നിർണായകമായി ഭവിക്കും. 
ഇഷ്ടഫലദിനം-15.

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)സാമ്പത്തികമായ ഇടപാടുകൾ ഗുണകരമാവില്ല. കർമരംഗത്ത്‌ പ്രതിസന്ധികൾ ഉണ്ടാവാനിടയുണ്ട്‌. എന്നാലും മുൻകരുതലോടെയുള്ള പ്രവർത്തനങ്ങൾ ഫലവത്താകും. ഗുണാനുഭവദിനം-15.

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) പ്രതീക്ഷിക്കാത്ത ചിലകാര്യങ്ങൾപോലും നടന്നുകിട്ടും. ഗൃഹസ്വസ്ഥത അനുവഭിക്കും. ഈശ്വരീയകാര്യങ്ങളിൽ ഒന്നുകൂടി ശ്രദ്ധിക്കുന്നത്‌ നന്ന്‌. സുദിനം-12.

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) ആരോഗ്യകാര്യങ്ങൾ അനുകൂലമാകാനിടയില്ല. വരുമാനത്തെക്കാൾ ചെലവുവന്നുപെടും. കേസുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. സദ്ദിനം-12.

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) ദാമ്പത്യത്തിൽ പ്രയാസങ്ങൾ വന്നുപെടാനിടയുണ്ട്‌. സുഹൃത്തുക്കളുമായി അടുപ്പം കുറയും. നയനവ്യാധികളെ കരുതണം. കാമ്യഫലദിനം-14.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) വ്യാവസായികമേഖലയിൽ പുരോഗതി പ്രതീക്ഷിക്കാം. നയനരോഗത്തിനു സാധ്യതയുണ്ട്‌. ദാമ്പത്യത്തിൽ പ്രയാസമുണ്ടാവാനുള്ള സാഹചര്യങ്ങളെ കരുതിക്കണ്ട്‌ ഒഴിവാക്കണം. സൽഫലദിനം-15.