മേടം: ( അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) ധനപരമായ ഇടപാടുകളില്‍ ഗുണസാധ്യത കുറവാണ്. സന്താനകാര്യങ്ങളില്‍ കൂടുതല്‍  ശ്രദ്ധിക്കണം. കര്‍മരംഗത്ത് പ്രായേണ അഭിവൃദ്ധി ഭവിക്കും. ശുഭദിനം 8.

എടവം: (കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) ഉന്നതവിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. നയനരോഗികള്‍ക്ക് ശ്രദ്ധ അധികം വേണ്ടതാണ്. സുഹൃത്തുക്കള്‍ മാനസികമായി അകന്നേക്കാനിടയുണ്ട്. ഗുണദിനം 8.

മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക)  സര്‍ക്കാരുമായുള്ള ഇടപാടുകള്‍ അനുകൂലത്തില്‍വരും. ഉപാസനാദികള്‍ ഫലപ്രാപ്തിയിലെത്തും. കര്‍മരംഗത്ത് പുരോഗതിയുണ്ടാകും. 
ഉത്കൃഷ്ടദിനം 9.

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)  പുതിയ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കും. അതുകളില്‍ വിജയസാധ്യതയും കാണുന്നു. എന്നാലും പ്രധാന കാര്യങ്ങള്‍ ചെയ്യുന്നതില്‍ അതിശ്രദ്ധവേണം. സുദിനം 9.

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)  വിവാഹാദി മംഗളകാര്യങ്ങള്‍ തീരുമാനത്തിലെത്തും. പ്രവര്‍ത്തനമേഖലയില്‍ പുരോഗമനമുണ്ടാകും. സാമ്പത്തിക കാര്യങ്ങള്‍ മന്ദീഭവിക്കാനിടയുണ്ട്. സുദിനം 10.

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി)  ഗൃഹനിര്‍മാണകാര്യങ്ങള്‍ അനുകൂലമാവും. സര്‍ക്കാരിടപാടുകളില്‍ ദോഷാനുഭവസാധ്യതയുണ്ട്. ആരോഗ്യവിഷയത്തിലും ശ്രദ്ധ വേണം. നല്ലദിനം 10.

തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)  കാലം അനുകൂലമല്ലെന്നറിഞ്ഞ് വര്‍ത്തിക്കണം. നയനരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. കര്‍മരംഗത്ത് പുരോഗതിയുണ്ടാകും. ഗുണഫലദിനം 8.

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) ഗൃഹനിര്‍മാണകാര്യങ്ങള്‍ അനുകൂലമായിത്തീരും. ധനപരമായ ഇടപാടുകളില്‍ ശ്രദ്ധവേണം.  ആരോഗ്യവിഷയത്തില്‍ അനുകൂലസ്ഥിതി കാണുന്നില്ല. മഹിതദിനം 8.

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)  സാഹോദര്യബന്ധങ്ങള്‍ ശക്തിപ്രാപിക്കും. മനസ്സന്തോഷമുണ്ടാവുന്ന അനുഭവങ്ങള്‍ ഉണ്ടാകും. യാത്രാവസരങ്ങളില്‍ നല്ല കരുതലോടെ കഴിയണം. ഇഷ്ടഫലദിനം 10.

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)  കര്‍മരംഗത്ത് അത്യന്തം മികവോടെ വര്‍ത്തിക്കും. സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ അനുകൂലസ്ഥിതിയുണ്ടാവും. പാഴ്ച്ചെലവുകളെ നിയന്ത്രിക്കണം. കാമ്യഫലദിനം 10

കുംഭം:( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)  പുതിയ സൗഹൃദബന്ധങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്റുമായുള്ള  ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. നിസ്സാരകാര്യങ്ങളെക്കൊണ്ട് മനസ്സ് വ്യാകുലമാകും. അനുകൂലദിനം 8.

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)  വിദ്യാഭ്യാസരംഗത്ത് മികവുണ്ടാകും. കൂടപ്പിറപ്പുകളുമായി കലഹമില്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹസ്വസ്ഥതയും കുറയാനിടയുണ്ട്. സദ്ഫലദിനം 8.