മേടം: ( അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണ്. ധനപരമായ ഇടപാടുകളില്‍ നഷ്ടസാധ്യതയുണ്ട്. ഗൃഹനിര്‍മാണത്തിന് അനുകൂലസ്ഥിതി ഉണ്ടാകും. 
ശുഭദിനം 6

എടവം: (കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ ദോഷസാധ്യത കാണുന്നു. വിവാഹകാര്യങ്ങള്‍ തീരുമാനമാകും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവാനിടയുണ്ട്. ഗുണദിനം 6

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) കര്‍മരംഗത്ത് അഭിവൃദ്ധിയുടെ ലക്ഷണമുണ്ട്. എങ്കിലും ഇടപാടുകളെല്ലാം ശ്രദ്ധാപൂര്‍വമായിരിക്കണം. ഗൃഹസ്വസ്ഥതയ്ക്കും പ്രതിസന്ധികള്‍ കാണുന്നു. ഉത്കൃഷ്ടദിനം 8

കര്‍ക്കടകം: (പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) നിസ്സാരകാര്യങ്ങളെക്കൊണ്ട് മനഃക്ലേശം ഉണ്ടാവാനിടയുണ്ട്. എന്നാലും കാലം അനുകൂലമാണ്. കര്‍മപുഷ്ടിയും ഈ ആഴ്ചയുടെ പ്രത്യേക ഫലമാണ്. സുദിനം 8

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) ഗൃഹനിര്‍മാണത്തിനുള്ള സംരംഭങ്ങള്‍ അനുകൂലമാകും. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. മനഃസ്വസ്ഥതയും കുറയാനിടയുണ്ട്. സദ്ദിനം 6

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി) ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാലം. പ്രേമമോഹങ്ങള്‍ സഫലമാകും. പുതിയ കര്‍മപദ്ധതികള്‍ ഇപ്പോള്‍ ആവിഷ്‌കരിക്കേണ്ട. നല്ലദിനം 6-

തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) ദാമ്പത്യത്തില്‍ അസ്വസ്ഥതയ്ക്കിടയുണ്ട്. പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. സഹവര്‍ത്തികളുടെ സഹായം പല വിഷയങ്ങളിലും ഗുണമാകും. 
ഗുണഫലദിനം 10

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. യാത്രാകാലങ്ങളില്‍ വസ്തുക്കള്‍ നഷ്ടപ്പെടാതെ കരുതണം. സന്താനവിഷയത്തില്‍ അനുകൂലകാലമാണ്. മഹിതദിനം 10

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) നിസ്സാരമായ കാര്യങ്ങളെക്കുറിച്ചാലോചിച്ച് മനസ്സ് വ്യാകുലമാകും. ഇടപെടുന്ന കാര്യങ്ങളില്‍ വിജയസാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളും അനുകൂലമായി ഭവിക്കും. 
ഇഷ്ടഫലദിനം 8

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) കാര്യങ്ങളെല്ലാം പ്രായേണ ഗുണകരമായി ഭവിക്കും. സന്താനവിഷയത്തില്‍  ക്ലേശാനുഭവങ്ങള്‍ ഉണ്ടായേക്കാം. മനഃസ്ഥൈര്യതയും കുറയാനിടയുണ്ട്. കാമ്യഫലദിനം 8

കുംഭം: (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)നിസ്സാരകാര്യങ്ങളെക്കൊണ്ട് മനസ്സ് വ്യഥിതമാകും. കലഹസാഹചര്യങ്ങളെ നിയന്ത്രിച്ചൊഴിവാക്കണം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അനുകൂലദിനം 10 

മീനം : (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) പ്രായേണ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. കര്‍മരംഗത്തും അഭിവൃദ്ധി പ്രതീക്ഷിക്കാം. സദ്ഫലദിനം 10