മേടം:  (  അശ്വതി, ഭരണി, കാര്‍ത്തിക  ആദ്യത്തെ 15 നാഴിക) മേടക്കൂറ് കര്‍മപുരോഗതി ഉണ്ടാകും. എന്നാലും കാലഗുണം പോരെന്നറിഞ്ഞ് വര്‍ത്തിക്കണം. വിദ്യാവിഷയത്തിലും ഗുണമുണ്ടാകും. ശുഭദിനം 28

എടവം: ( കാര്‍ത്തികയുടെ  ഒടുവിലത്തെ  45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) യാത്രാകാര്യങ്ങള്‍ സഫലമാകും. വസ്തുക്കള്‍ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങളെ കരുതണം. സാമ്പത്തികമായ ഇടപാടുകളില്‍ വിജയിക്കും. ഗുണദിനം 28

മിഥുനം: ( മകീര്യത്തിന്റെ  ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ  ആദ്യത്തെ  45 നാഴിക) കാലാനുകൂല്യം കുറവാണെന്നറിഞ്ഞ് പ്രവര്‍ത്തിക്കണം. ധനഇടപാടുകള്‍ ശ്രദ്ധിച്ചുവേണം വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ഉത്കൃഷ്ടദിനം 31.

കര്‍ക്കടകം: ( പുണര്‍തത്തിന്റെ  ഒടുവിലത്തെ  15 നാഴിക, പൂയം, ആയില്യം) ഉടമ്പടികളില്‍ അന്തിമതീരുമാനങ്ങള്‍ ശ്രദ്ധയോടെ വേണം. പണമിടപാടുകളില്‍ ഗുണമുണ്ടാവും. വീഴ്ചയുടെ സാഹചര്യങ്ങളെ കരുതണം. നല്ലദിനം 31

ചിങ്ങം: ( മകം, പൂരം,  ഉത്രത്തിന്റെ  ആദ്യത്തെ  15 നാഴിക) വിദ്യാഭ്യാസത്തില്‍ അനുകൂലസ്ഥിതി കൈവരും. പുതിയ കര്‍മമാര്‍ഗങ്ങളില്‍ പ്രവര്‍ത്തിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. ഗുണഫലദിനം 28

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ  45 നാഴിക.  അത്തം ചിത്രയുടെ പകുതി) എന്തുകാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യംചെയ്യണം. എടുത്തുചാടി പ്രവര്‍ത്തിക്കുന്നത് ദോഷം ചെയ്യും. പണമിടപാടുകളില്‍ നഷ്ടസാധ്യതയുണ്ട്.  ഇഷ്ടഫലദിനം 28 

തുലാം: ( ചിത്രയുടെ  ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ  45 നാഴിക) വാക്കുകള്‍ വശ്യതയോടെ വര്‍ത്തിക്കും. കച്ചവടക്കാര്‍ക്ക് ഏറെ ഗുണങ്ങളുണ്ടാകും. ഉന്നതവിദ്യാഭ്യാസരംഗത്ത് മികവുണ്ടായിത്തീരും.  മഹിതദിനം-2

വൃശ്ചികം: ( വിശാഖത്തിന്റെ  ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)  പൊതുവേ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടായിത്തീരും. സന്താനകാര്യങ്ങളില്‍ അനുകൂലസ്ഥിതി കൈവരും. കര്‍മരംഗം ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ടതാണ്.  സുദിനം-2

ധനു: ( മൂലം, പൂരാടം,  ഉത്രാടത്തിന്റെ  ആദ്യത്തെ 15 നാഴിക)  കാര്യങ്ങളേതായാലും കരുതലോടെ ഇടപെടണം. നല്ല കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കും. രോഗക്ലേശാദികളില്‍നിന്ന് വിമുക്തിയുണ്ടാകും. സദ്ദിനം-28

മകരം: ( ഉത്രാടത്തിന്റെ  ഒടുവിലത്തെ 45 നാഴിക, തിരുവോണം,  അവിട്ടത്തിന്റെ  ആദ്യത്തെ പകുതി) മനഃസന്തോഷമുണ്ടാവുന്ന അനുഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ വിജയിക്കും. സന്താനസൗഭാഗ്യം അനുഭവിക്കും. അനുകൂലദിനം-28

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ  45 നാഴിക)  ഉപരിവിദ്യാഭ്യാസ കാര്യത്തില്‍ അനുകൂലകാലമാണ്. പിതൃസദൃശരുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. കര്‍മരംഗത്തും പുഷ്ടി ഉണ്ടാകും. മഹിതദിനം-2

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) പുതിയ സുഹൃത്തുക്കള്‍ ഉണ്ടായിത്തീരും. സാഹോദര്യബന്ധം ശക്തിപ്രാപിക്കും. പണമിടപാടുകളില്‍ അനുകൂലസ്ഥിതിയുണ്ടാകും. ശ്രേഷ്ഠദിനം-2