മേടം: ( അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക) ഗൃഹസ്വസ്ഥത കുറയും. വിദ്യാഭ്യാസ പരോഗതി ഉണ്ടാകും. എടുത്തുചാടി ഒന്നും പ്രവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശുഭദിനം 22

എടവം: ( കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) മംഗളകാര്യങ്ങളിൽ അനുകൂലകാലമാണ്‌. യാത്രാവസരങ്ങളിൽ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ കരുതണം. കാര്യങ്ങൾ മുടക്കമില്ലാതെ നടക്കും. ഗുണദിനം 22

മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ  ആദ്യത്തെ 45 നാഴിക) ധനപരമായ ഇടപാടുകൾ ഗുണകരമാവാൻ ഇടയില്ല. പുതിയ സംരംഭങ്ങൾ തത്‌കാലം വേണ്ടെന്നുവെയ്ക്കണം. ഈശ്വരപ്രാർഥന നല്ലപോലെ ചെയ്യണം. നല്ല ദിനം 23

കർക്കടകം: ( പുണർതത്തിന്റെ  ഒടുവിലത്തെ  15 നാഴിക, പൂയം, ആയില്യം ) ബുദ്ധിപരമായ കാര്യങ്ങളിൽ മികവുണ്ടാകും. പണമിടപാടുകൾ നഷ്ടത്തിൽ കലാശിച്ചേക്കും. ആരോഗ്യവും ശ്രദ്ധിക്കേണ്ട കാലമാണ്‌. സുദിനം 23

ചിങ്ങം: ( മകം, പൂരം, ഉത്രത്തിന്റെ  ആദ്യത്തെ  15 നാഴിക) പൊതുവേ ഭാഗ്യാനുഭവങ്ങൾ ഉണ്ടായിത്തീരും. ബിസിനസിൽ പുരോഗമനം പ്രതീക്ഷിക്കാം. ആർഭാടകാര്യങ്ങൾക്കായി ചെലവഴിക്കും. സദ്ദിനം 26

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി) കാലം അനുകൂലമല്ലെന്നറിഞ്ഞ്‌ വർത്തിക്കണം. സുഹൃത്തുക്കൾപോലും മനസ്സുകൊണ്ട്‌ അകന്നേക്കാം. ഈശ്വരപ്രാർഥന നല്ലപോലെ വേണം. മഹിതദിനം 26

തുലാം: ( ചിത്രയുടെ  ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) കാര്യങ്ങൾ മിക്കവാറും അനുകൂലമായി ഭവിക്കും. വാഹനയാത്ര ശ്രദ്ധാപൂർവമായിരിക്കണം. ധനപരമായ ഇടപാടുകളും അത്ര ഗുണകരമാവാനിടയില്ല. 
ഗുണഫലദിനം 22

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) ഗൃഹാന്തരീക്ഷത്തിൽ സ്വസ്ഥതയുണ്ടാകും. ബന്ധുജനസ്നേഹം ഉപകാരപ്രദമായി ഭവിക്കും. കർമരംഗത്ത്‌ ശ്രദ്ധ അനിവാര്യമായി ഉണ്ടായിരിക്കണം. ശ്രേഷ്ഠദിനം 22

ധനു: ( മൂലം, പൂരാടം, ഉത്രാടത്തിന്റെ  ആദ്യത്തെ 15 നാഴിക) ഏതിടപാടും ശ്രദ്ധയോടെ വേണം. സാമ്പത്തികരംഗത്ത്‌ ഗുണസാധ്യതയില്ല. നല്ലപോലെ ഈശ്വരപ്രാർഥന ചെയ്യണം. ഇഷ്ടഫലദിനം 26

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) വാഹനയാത്രാവസരങ്ങളിൽ ശ്രദ്ധക്കണം. ഗാർഹികകാര്യങ്ങളിൽ അനുകൂലസ്ഥിതിയാണ്‌. പോലീസ്‌, പട്ടാളം മേഖലയിലുള്ളവർക്ക്‌ ഗുണമാണ്‌. സദ്‌ഫലദിനം 26

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) കർമാഭിവൃദ്ധിയുണ്ടാകും. എങ്കിലും പാഴ്‌ച്ചെലവുകൾ വന്നുപെടാനിടയുണ്ട്‌. സൗഹൃദങ്ങളിൽ ശൈഥില്യം ഉണ്ടായെന്നുവരാം. കാമ്യഫലദിനം 23

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) പ്രായേണ കർമപുഷ്ടിയും ഗുണാനുഭവവും ഉണ്ടാകും. മനസ്സ്‌ നിസ്സാര വിഷയങ്ങളിൽ പ്രയാസത്തിലാഴും. ധനപരമായ കാര്യങ്ങളിൽ വളർച്ചയുണ്ടാകും. അനുകൂലദിനം 23