മേടം: ( അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക) നല്ലകാര്യങ്ങള്‍ പലതും നടപ്പില്‍വരുത്തും. ആത്മധൈര്യത്തോടെ പ്രതിസന്ധികളെ തരണംചെയ്യും. കര്‍മമേഖല പുഷ്ടിപ്പെടും. ശുഭദിനം 4.

എടവം: ( കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി,മകീര്യം ആദ്യപകുതി) വലിയ ബുദ്ധിമുട്ടുകളില്ലാതെ കാര്യങ്ങളെല്ലാം നടന്നുപോകും. മനസ്സന്തോഷത്തോടെ കാര്യങ്ങളെ സമീപിക്കും. സന്താനസൗഭാഗ്യം അനുഭവിക്കും. ഗുണദിനം 4.

മിഥുനം: ( മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) ഗൃഹനിര്‍മാണകാര്യങ്ങളില്‍ അനുകൂലകാലമാണ്. പുതിയ വാഹനത്തെക്കുറിച്ചും ആലോചിക്കും. വിനോദയാത്രയ്ക്ക് ഉദ്യമിക്കും. സുദിനം 5.

കര്‍ക്കടകം: ( പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) സുഹൃത്തുക്കളുടെ സഹായം വളരെ നിര്‍ണായകമായി ഭവിക്കും. ധനാഗമനവിഷയങ്ങള്‍ അനുകൂലമാകും. ആര്‍ഭാടത്തിനുവേണ്ടി ചെലവുചെയ്യാനിടവരും. ശ്രേഷ്ഠദിനം 5.

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) അനാവശ്യചിന്തകള്‍കാരണം ഉറക്കക്കുറവുവരെ ഉണ്ടായേക്കാം. വരുമാനത്തേക്കാള്‍ ചെലവ് വന്നുപെടാനിടയുണ്ട്. കര്‍മരംഗത്ത് ശ്രദ്ധ വേണം. സദ്ദിനം 4.

കന്നി: ( ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക, അത്തം, ചിത്രയുടെ പകുതി) ധനാഗമനവിഷയങ്ങള്‍ അനുകൂലമായി ഭവിക്കും. വിവാദങ്ങളില്‍ വിജയിക്കും. ഗൃഹനിര്‍മാണവിഷയങ്ങള്‍ അനുകൂലമാകും. മഹിതദിനം 4.

തുലാം: ( ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) വരുമാനത്തേക്കാള്‍ ചെലവിനുള്ള വഴികള്‍ വന്നുപെടും. കര്‍മപുരോഗതി ഉണ്ടാവും. കാര്‍ഷികമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അത്ര ഗുണകാലമല്ല. ഉത്കൃഷ്ടദിനം 6.

വൃശ്ചികം: ( വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) മനസ്സന്തോഷത്തിനിടവരുന്ന ചില കാര്യങ്ങള്‍ നടന്നുകിട്ടും. ശുഭകാര്യങ്ങള്‍ക്കായി ചെലവുചെയ്യാനിടവരും. കാര്‍ഷികരംഗത്ത് ഗുണാനുഭവമുണ്ടാകും. ഇഷ്ടഫലദിനം 6

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) ഉപരിവിദ്യാഭ്യാസം പുരോഗമിക്കും. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ അനുകൂലമായി ഭവിക്കും. നയനരോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അനുകൂലദിനം 8.

മകരം: ( ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) പൊതുവേ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. കടമുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. എന്നാലും സുഹൃദ്സഹായംകൊണ്ട് തരണംചെയ്യാനാകും. സദ്ഫലദിനം 8.

കുംഭം: ( അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതി യുടെ ആദ്യത്തെ 45 നാഴിക), കുടുംബസ്വസ്ഥത അനുഭവിക്കും. കര്‍മരംഗത്തുള്ള പ്രതിസന്ധികളെ ഭംഗിയായി അതിജീവിക്കും. ആരോഗ്യകാര്യത്തില്‍ അല്പം ശ്രദ്ധവേണം. ഗുണാനുഭവദിനം 6.

മീനം: ( പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) വിവാഹകാര്യങ്ങളില്‍ അനുകൂലഫലം ഉണ്ടാകും. നിസ്സാര കാര്യത്തില്‍ മനസ്സ് അസ്വസ്ഥമാകും. എന്നാലും ചില ഭാഗ്യാനുഭവങ്ങള്‍ പരിഹാരമാകും. കാമ്യഫലദിനം 6.