മേടം: (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക) മാധ്യസ്ഥതയിലൂടെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണും. എൻജിനീയറിങ്‌ മേഖലയിലുള്ള പ്രവൃത്തി വിജയം പ്രാപിക്കും. ധനസ്ഥിതി ഗുണകരമായി ഭവിക്കും. ശുഭദിനം 5.

എടവം: (കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യത്തിന്റെ ആദ്യത്തെ  പകുതി) വിദ്യാഭ്യാസരംഗത്ത്‌ പുരോഗതിയുണ്ടാകും. എടുത്തുചാടി പ്രവർത്തിക്കുന്നത്‌ ദോഷം ചെയ്യും. സർക്കാരുമായുള്ള ഇടപാടുകൾ അനുകൂലമാകും. ഗുണദിനം 5.

മിഥുനം: (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക) ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തേക്കാം. മനഃസ്വസ്ഥത അനുഭവിക്കും. കർമപുരോഗതി ഉണ്ടാകും. അനുകൂലദിനം 6.

കർക്കടകം: (പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) പുതിയ വാഹനത്തിനുവേണ്ടി ശ്രമം തുടങ്ങും. സർക്കാർ ആനുകൂല്യം ലഭിക്കും. ബിസിനസ്‌ കാര്യങ്ങൾ ഗുണവത്താകും. മഹിതദിനം 6.

ചിങ്ങം: (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) വാക്കുകൾക്ക്‌ ശൗര്യം കൂടാനുള്ള സാധ്യതയുണ്ട്‌. കാലദോഷം ഉള്ളതുകൊണ്ട്‌ അത്‌ ശത്രുക്കളെ സൃഷ്ടിക്കാനിടയാകും. നയനവൈകല്യങ്ങളെ കരുതണം. ശ്രേഷ്ഠദിനം 5.

കന്നി: (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) വ്രണരോഗാദികളെ കരുതേണ്ടതാണ്‌. രാഷ്‌ട്രീയനേതൃത്വക്കാർക്ക്‌ അനുകൂലസ്ഥിതി കൈവരും. ധനപരമായ ഇടപാടുകൾ വിജയിക്കും. 
കാമ്യഫലദിനം 5.

തുലാം: (ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. കച്ചവടകാര്യങ്ങൾ വലിയ ദോഷമില്ലാതെ നിർവഹിക്കപ്പെടും. പണമിടപാടുകൾ അത്ര ഗുണകരമാവാനിടയില്ല. ഇഷ്ടഫലദിനം 10.

വൃശ്ചികം: (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) നിസ്സാര കാര്യങ്ങളെക്കൊണ്ട്‌ മനസ്സ്‌ ക്ലേശിക്കും. സർക്കാർ ആനുകൂല്യത്തിനുവേണ്ടിയുള്ള ശ്രമം ഫലിക്കാനിടയില്ല. വിവാഹാദിമംഗളകാര്യങ്ങൾ തീരുമാനമാകും. ഗുണാനുഭവദിനം 10.

ധനു: (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) പൊതുവേ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. ധനാഗമനമാർഗങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം.  സുദിനം 9.

മകരം: (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) 
പ്രായേണ കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും. മനഃസന്തോഷമുണ്ടാക്കുന്ന പലതും ഉണ്ടാകും. പിതാവിന്റെ വിഷയത്തിൽ ഗുണകാലമല്ല. സദ്ദിനം 9.

കുംഭം:(അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക) വാക്കിനു രൂക്ഷത കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ഗൃഹനിർമാണരംഗത്തുള്ള പ്രവർത്തനം പുഷ്ടിപ്രാപിക്കും. അപകടസാധ്യതയുള്ള സന്ദർഭങ്ങളെ നല്ലപോലെ കരുതണം. കാമ്യഫലദിനം 10.

മീനം: (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഇടപാടുകൾ അനുകൂലമാവാനിടയില്ല. അലസത കാരണമായി പല കാര്യങ്ങളും നീട്ടിവെക്കും. പഴയ സുഹൃത്തുക്കളുമായി കൂടിച്ചേരാനിടവരും. സത്‌ഫലദിനം 10.