റക്കും പടക്കമാണ് പുതുമ. ഡ്രോണ്‍ എന്നുപേര്. വില 300 രൂപ. പടക്കമില്ലാതെ വിഷു ആഘോഷമില്ല. അതിനാല്‍ പുതുമകളുടെ നിരയൊരുക്കി വിപണി ഉണര്‍ന്നു. കഴിഞ്ഞവര്‍ഷം വിഷുക്കാലം ലോക്ഡൗണായിരുന്നു. അതിനാല്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കച്ചവടം കിട്ടുന്ന വിഷുവിന് അന്ന് കച്ചവടം നനഞ്ഞ പടക്കംപോലെയായി.

എന്നാല്‍, ഈ വര്‍ഷം പടക്കവിപണി രണ്ടുവര്‍ഷം മുമ്പത്തെ നിലയിലെത്തി. മിക്ക ഇനങ്ങള്‍ക്കും വില കുറഞ്ഞു. കൈപൊള്ളാതെ ഇക്കുറി വിഷു ആഘോഷിക്കാം. നീണ്ട കോവിഡ് കാലത്തിനുശേഷം വിപണി ഉണര്‍ന്നപ്പോള്‍ ആവശ്യക്കാരുമേറി. വര്‍ഷത്തില്‍ ഏറ്റവുമധികം പടക്കവില്‍പ്പന നടക്കുന്നത് വിഷുവിനാണ്. ദീപാവലിക്കും കുറച്ച് വില്‍പ്പനയുണ്ടാവും.

വെള്ളത്തിലിട്ടാലും കത്തും കമ്പിത്തിരി : 450 രൂപയുടെ ഗോള്‍ഡന്‍ ഡക്ക്, 380-ന്റെ ഇന്ത്യന്‍ ഡിലൈറ്റ്, 60 രൂപയുടെ പോഗോ, 50 രൂപയുടെ കിഡ്ഡീസ് ജോയ്, 200-ന്റെ കളര്‍ ഫാന്റസി ..... കുട്ടിമനസ്സുകളെ കീഴടക്കാന്‍ പുതിയ ഇനങ്ങള്‍ ഏറെ. മനോഹരമായ പായ്ക്കില്‍ സിനിമാതാരങ്ങളുടെയും കാര്‍ട്ടൂണ്‍ ഹീറോകളുടെയുമൊക്കെ ചിത്രമുണ്ടാവും. ഒപ്പം ഈ ഇനം പൊട്ടിയാലുണ്ടാവുന്ന ദൃശ്യവും ചിത്രീകരിച്ചിരിക്കും. വെള്ളത്തിലിട്ടാലും കത്തുന്ന കമ്പിത്തിരി താരമാണ്. കുട്ടികള്‍ക്ക് പ്രിയവും. കച്ചവടക്കാര്‍ ഇത് പക്ഷേ, അധികം പ്രോത്സാഹിപ്പിക്കുന്നില്ല. തീപിടിച്ചാല്‍ കെടുത്താന്‍ വെള്ളമൊഴിച്ചാല്‍ പോര എന്നതുതന്നെ കാരണം. സുരക്ഷിതത്വമാണ് പ്രധാനം. കിറ്റ് ബോക്‌സുകളായി പലപല ഉത്പന്നങ്ങള്‍ ചേര്‍ത്തുള്ള പായ്ക്കുകളാണ് വിഷുവിന് കൂടുതലായി വിറ്റുപോകുന്നത്. ഒരുകാരണവശാലും കൈപൊള്ളില്ലാത്ത കൂള്‍ ഫയര്‍ വര്‍ക്‌സിനോടാണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടംകൂടുതല്‍. സ്വര്‍ണവര്‍ണത്തില്‍ പൊട്ടിവിരിയുന്ന പിക്കാച്ചു ഷെല്‍ കൊച്ചുകുട്ടികള്‍ക്കിടയില്‍ താരം. ഇക്കുറി കച്ചവടം നന്നായി നടക്കുന്നുവെന്ന് മൊത്തവ്യാപാരിയായ കോയറോഡ് ജങ്ഷനിലെ അയ്യന്‍സ് വേള്‍ഡ് ഉടമ പി. ഉദയശങ്കര്‍ പറഞ്ഞു.

ഗ്രീന്‍ പ്രോട്ടോകോള്‍: സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളും ഹരിത പ്രോട്ടോേകാളും മറ്റും അനുസരിച്ചാണ് ഇപ്പോള്‍ പടക്കവില്‍പ്പന. 500-ലേറെ ഇനങ്ങള്‍ മൊത്തവില്‍പ്പനശാലയിലുണ്ട്. ശബ്ദം കുറച്ച്, പ്രകാശം കൂട്ടി എന്നതാണ് ഉത്പാദനഘട്ടംമുതല്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. പുക കുറവുള്ള ഇനങ്ങളോടാണ് കടകളില്‍ എത്തുന്ന ഉപയോക്താക്കള്‍ക്ക് പ്രിയം. ഗ്രീന്‍ പ്രോട്ടോകോളിനൊപ്പം കോവിഡ് പ്രോട്ടോകോളും പാലിക്കുന്നു. ഇതൊന്നുമില്ലാതെ വഴിയോരത്ത് ചെറിയ താത്കാലിക കടകളും വിഷു ലക്ഷ്യമാക്കി ഒരുക്കിയിട്ടുണ്ട്.

ആശ്വാസം, ലൈസന്‍സ് പ്രശ്നം തീര്‍ന്നു: ചെറുകിടവ്യാപാരികള്‍ക്ക് ലൈസന്‍സ് കിട്ടില്ലെന്ന ആശങ്കയിലായിരുന്നു ഒരാഴ്ച മുമ്പുവരെ പടക്കവ്യാപാരികള്‍. 265 പേരാണ് ഇങ്ങനെ ലൈസന്‍സ് കിട്ടാനായി കാത്തിരുന്നത്. ഇവര്‍ക്ക് ലൈസന്‍സ് കിട്ടിയതോടെ വിഷുക്കച്ചവടം ജോറാക്കാനൊരുങ്ങുകയാണ് അവര്‍. പോലീസ്, അഗ്‌നിരക്ഷാസേന, റവന്യൂ വിഭാഗങ്ങളുടെ പരിശോധനയ്ക്കുശേഷമാണ് പടക്കവില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നത്. വിവിധ കാരണങ്ങളാല്‍ ഈ അനുമതിക്ക് നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു. ജില്ലയില്‍ പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ലൈസന്‍സുള്ള രണ്ടുവ്യാപാരികളേയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് സ്റ്റേറ്റ ് ലൈസന്‍സാണ്. എ.ഡി.എം. നല്‍കുന്ന ലൈസന്‍സ് പ്രകാരം 600 കിലോഗ്രാം പടക്കം വരെ വില്‍പ്പന നടത്താം.

content highlights: vishu crackers, vishu 2021 special