വിഷുക്കാലത്ത് പ്രഭാതഭക്ഷണമായാണ് വിഷു അട തയ്യാറാക്കുന്നത്

പത്തിരിപ്പൊടി (പച്ചരി പൊടിച്ച് വറുത്തത്) - 1 കപ്പ്
തേങ്ങ ചിരകിയത് - 2 കപ്പ് 
ശര്‍ക്കര - 200 ഗ്രാം 
ഏലക്കായപ്പൊടി - അര ടീസ്പൂണ്‍
നേന്ത്രപ്പഴം -  1
നെയ്യ് - ആവശ്യത്തിന്

ശര്‍ക്കര കൂട്ട് തയ്യാറാക്കുന്ന വിധം

ചെറിയ പാനില്‍ നെയ്യ് ഒഴിച്ച് അതിലേക്ക് പഴം ചെറുതായരിഞ്ഞത് ചേര്‍ത്ത് വഴറ്റണം. പഴം ഉടഞ്ഞുവരുമ്പോള്‍ ശര്‍ക്കര പൊടിച്ചത് ചേര്‍ത്ത് ഇളക്കാം. ശര്‍ക്കര ഉരുകിതുടങ്ങുമ്പോള്‍ തേങ്ങ ചിരകിയതും ഏലയ്ക്കപൊടിയും ചേര്‍ത്ത് ഇളക്കി മാറ്റി വെക്കാം.

അട തയ്യാറാക്കുന്ന വിധം

പത്തിരിപ്പൊടിയില്‍ തിളച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കണം. മൃദുവായ മാവ് ചെറിയ ഉരുളകളാക്കി പത്തിരി പ്രസറിലോ ഇലയിലോ വെച്ച് പരത്തിയെടുക്കണം. പകുതി ഭാഗത്ത് തയ്യാറാക്കിവെച്ചിരിക്കുന്ന ശര്‍ക്കര കൂട്ട് നിറച്ച് മടക്കി ഇരുവശവും ചേര്‍ത്ത് ഇലയോടു കൂടി ആവിയില്‍ പുഴുങ്ങിയെടുക്കണം. സ്വാദിഷ്ടമായ വിഷു അട തയ്യാര്‍.

content highlights: vishu ada recipe