ചേരുവകള്‍

നേന്ത്രപ്പഴം  4 എണ്ണം
ശര്‍ക്കര  400 ഗ്രാം
തേങ്ങ  2 എണ്ണം (പാല്‍ തയ്യാറാക്കുന്നതിന് വേണ്ടി)
നെയ്യ്  200 ഗ്രാം
അണ്ടിപ്പരിപ്പ്, തേങ്ങക്കൊത്ത് ആവശ്യത്തിന്
ജീരകപ്പൊടി  അര ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി  അരടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം 

തൊലികളഞ്ഞ പഴം പുഴുങ്ങി  മിക്‌സിയില്‍ അടിച്ചെടുക്കണം. അടികട്ടിയുള്ള ഉരുളിയില്‍ നെയ്യ് ഒഴിച്ച് പഴം അരച്ചത് ചേര്‍ത്ത് നല്ലപോലെ വരട്ടിയെടുക്കണം. ശേഷം ശര്‍ക്കര ഉരുക്കി അരിച്ചത് ചേര്‍ത്ത് ഇളക്കുക. ഈ കൂട്ട് നല്ലപോലെ യോജിച്ചുകഴിഞ്ഞാല്‍ തേങ്ങയുടെ രണ്ടാം പാല്‍ (4- കപ്പ്) ചേര്‍ക്കണം. കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഒന്നാം പാല്‍ (ഒന്നരക്കപ്പ് )ചേര്‍ത്ത് തിളയ്ക്കും മുമ്പെ തീയണക്കാം. അല്പം നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തെടുത്ത് ചേര്‍ക്കണം.

content higlights: pazhapradhaman recipe